Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തർക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദർശനം നടത്താം; ഭക്തർ 5 പേരിൽ കൂടാതെയും കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചും ആണ് ദർശനത്തിന് എത്തണം; ഇത്തവണത്തെ ആറന്മുള വള്ളസദ്യ ഉപേക്ഷിച്ചതായും ദേവസ്വം ബോർഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തർക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദർശനം നടത്താം; ഭക്തർ 5 പേരിൽ കൂടാതെയും കോവിഡ് 19 പ്രതിരോധ  മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചും ആണ് ദർശനത്തിന് എത്തണം; ഇത്തവണത്തെ ആറന്മുള വള്ളസദ്യ ഉപേക്ഷിച്ചതായും ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല. ഇത് ഭക്തർക്കിടയിൽ വലിയതോതിൽ മാനസികപ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തിരുവിതാംകൂർ ദേവസ്വംബോർഡ് മനസ്സിലാക്കുന്നു.ഈ സാഹചര്യത്തിൽ ബോർഡിന്റെ ക്ഷേത്രങ്ങളിൽ നടതുറന്നിരിക്കുന്ന സമയത്ത് ഭക്തർക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദർശനം നടത്താവുന്നതാണെന്ന് ബോർഡ് യോഗം തീരുമാനിച്ചതായി ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ അറിയിച്ചു.

ഭക്തർ 5 പേരിൽ കൂടാതെയും കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചും ആണ് ദർശനം നടത്താനായി ക്ഷേത്രങ്ങളിൽ എത്തിച്ചേരേണ്ടതെന്നും ബോർഡ് യോഗത്തിൽ തീരുമാനമായി.ഇതിനൊടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വഴിപാട് നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്താൻ ബോർഡ് ഉത്തരവിട്ടു.വഴിപാട് പ്രസാദം ക്ഷേത്രത്തിന് പുറത്ത് ഒരു പ്രത്യേക കൗണ്ടർ വഴി ആയിരിക്കും ഭക്തർക്ക് ലഭ്യമാക്കുക. കണ്ടെയ്ൺ മെന്റ് സോൺ,റെഡ് സോൺ,ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബോർഡ് ഉത്തരവ് ബാധകമായിരിക്കില്ലെന്നും പ്രസിഡന്റ് അഡ്വ.എൻ.വാസു പറഞ്ഞു.

ഈ വർഷത്തെ ആറന്മുള വള്ളസദ്യ ഓഗസ്റ്റ്മാസം 4 ന് ആരംഭിക്കേണ്ടതാണ്.എന്നാൽ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ആറന്മുള വള്ളസദ്യനടത്തുന്നത്പ്രാ യോഗികമല്ലെന്നും ആയത് ഉപേക്ഷിക്കേണ്ടതാണെന്നും ബോർഡ് തീരുമാനമെടുത്തു.വള്ളസദ്യ ഉപേക്ഷിച്ചതായുള്ള ബോർഡിന്റെ തീരുമാനം ആറന്മുള പള്ളിയോട സേവാസംഘത്തെ അറിയിക്കാനും ബോർഡ് തീരുമാനിച്ചുവെന്നും പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP