Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കടത്തിലെ എൻഐഎ അന്വേഷണം നീങ്ങുന്നത് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിനെ ചുറ്റപ്പറ്റി; സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സിനിമാ താരങ്ങളുടെ സാമ്പത്തിക ഇടപാട് മാനേജ് ചെയ്യുന്ന അക്കൗണ്ടന്റ്; എട്ടു വർഷം എയർപോർട്ടിൽ ജോലി ചെയ്ത പൊലീസുകാരന്റെ ആഡംബര ഫ്‌ളാറ്റും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ; ഒരു പ്രമുഖ വാർത്താചാനലിന്റെ അക്കൗണ്ടന്റും പ്രവാസി പ്രമുഖന്റെ ഫണ്ട് ചാനലിലേക്ക് എത്തിച്ചതും ഈ ചാർട്ടേഡ് അക്കൗണ്ടന്റ് വഴി; എൻഐഎ അന്വേഷണത്തിൽ വമ്പൻ സ്രാവുകൾ വീഴുമോ?

സ്വർണ്ണക്കടത്തിലെ എൻഐഎ അന്വേഷണം നീങ്ങുന്നത് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിനെ ചുറ്റപ്പറ്റി; സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സിനിമാ താരങ്ങളുടെ സാമ്പത്തിക ഇടപാട് മാനേജ് ചെയ്യുന്ന അക്കൗണ്ടന്റ്; എട്ടു വർഷം എയർപോർട്ടിൽ ജോലി ചെയ്ത പൊലീസുകാരന്റെ ആഡംബര ഫ്‌ളാറ്റും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ; ഒരു പ്രമുഖ വാർത്താചാനലിന്റെ അക്കൗണ്ടന്റും പ്രവാസി പ്രമുഖന്റെ ഫണ്ട് ചാനലിലേക്ക് എത്തിച്ചതും ഈ ചാർട്ടേഡ് അക്കൗണ്ടന്റ് വഴി; എൻഐഎ അന്വേഷണത്തിൽ വമ്പൻ സ്രാവുകൾ വീഴുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ എൻഐഎ അന്വേഷണം മുറുകവേ പുറത്തുവരുന്നത് നിർണായ വിവരങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്ന തലസ്ഥാനത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിലേക്ക് അന്വേഷണം എത്തിയത്. കള്ളക്കടത്ത് മാർഗ്ഗത്തിലൂടെയുള്ള സ്വപ്‌നയുടെ സമ്പാദ്യത്തെ കുറിച്ച് അടക്കം അറിവുണ്ടായിരുന്നത് ഈ വ്യക്തിയാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്.

സ്വപ്‌നയ്ക്ക് പുറമേ തലസ്ഥാനത്തെ പ്രമുഖ സിനിമാക്കാരുടെയും ചാർട്ടേഡ് അക്കൗണ്ടന്റ് ഇദ്ദേഹമാണ്. മലയാളത്തിലെ ഒരു പ്രമുഖ വാർത്താചാനലിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും ഇദ്ദേഹമാണ്. അതുകൊണ്ട് തന്നെ കള്ളക്കടത്തിലൂടെ എത്തിയപണത്തിന്റെ റൂട്ട് അന്വേഷിക്കുമ്പോൾ ഈ വാർത്താചാനലിലേക്കും അന്വേഷണം എത്തിയേക്കും. സ്വർണ്ണക്കടത്തിൽ സംശയദൃഷ്ടിയിലുള്ളവരുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന വ്യക്തിയാണ് ഈ ചാർട്ടേഡ് അക്കൗണ്ടന്റ്. എൻഐഎ അന്വേഷണത്തിനായി വലവിരിച്ചിരിക്കുന്ന സാഹചര്യത്തിൽ തന്നെ ഇദ്ദേഹത്തിനെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്.

ചാനലുകൾ സ്റ്റാർനൈറ്റുകൾ നടത്തുമ്പോൾ അതിന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതും ഇദ്ദേഹമാണ്. പല ഉന്നതരുമായി ബന്ധമുള്ള ഇദ്ദേഹത്തിന് ഒരു ചാനൽ സിംഹവുമായും അടുത്ത ആത്മബന്ധമാണ് ഉള്ളത്. സ്വർണക്കടത്തിൽ അന്വേഷണം നേരിടുന്ന പൊലീസുകാരൻ ജയഘോഷിന്റെ കൂട്ടാളിയായ അറിയപ്പെടുന്നത് വിമാനത്താവളത്തിലെ മറ്റൊരു പൊലീസുകാരനുമായും ചാർട്ടേഡ് അക്കൗണ്ടന്റിന് ബന്ധമുണ്ട്. എട്ട് കൊല്ലം തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി നോക്കിയ പൊലീസുകാരൻ അവിടുത്തെ എല്ലാം നിയന്ത്രിക്കുന്ന ശക്തിയായി മാറിയിരുന്നു. നിയമവും ചട്ടവും ലംഘിച്ചാണ് ഇദ്ദേഹം വിമാനത്താവളത്തിൽ ജോലി നോക്കിയത്. ഇദ്ദേഹത്തിന് തിരുവനന്തപുരത്ത് ആക്കുളത്ത് സ്വന്തമായി ഫ്‌ളാറ്റുണ്ട്. ഈ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉടമയും പ്രമുഖനായ ഈ അക്കൗണ്ടന്റ് തന്നെയാണ്. ഈ ഫ്‌ളറ്റ് സമുച്ചയത്തിലേക്കും എൻഐഎ അന്വേഷണം എത്തിയേക്കുമെന്ന വിവരങ്ങളുണ്ട്.

തലസ്ഥാനത്തെ പവർ ബ്രോക്കർ തന്നെയായി വിലസുന്ന ഈ അക്കൗണ്ടന്റിന് കേരളത്തിന് പുറത്തും വലിയ ബന്ധങ്ങളാണ് ഉള്ളത്. ഒരു പ്രമുഖ പ്രവാസി വ്യവസായി അടുത്തിടെ ഒരു മലയാളം വാർത്താചാനലിൽ 10 കോടിയുടെ സാമ്പത്തിക നിക്ഷേപം നടത്തിയിരുന്നു. മുസ്ലിംലീഗ് ബന്ധമുള്ള ചാനലിന് വേണ്ടി മുടക്കാനിരുന്ന പണം ഈ പ്രമുഖ ചാനലിലേക്ക് വ്യവസായി വകമാറ്റിയിന് പിന്നിലെ ബുദ്ധികേന്ദ്രവും ഇദ്ദേഹമാണ്. ഇങ്ങനെ വാർത്താചാനൽ തുടങ്ങാൻ സാമ്പത്തിക അടിത്തറ ഉണ്ടാക്കിയ വ്യക്തി തന്നെയാണ് ആ ചാനലിന്റെ സാമ്പത്തിക കാര്യവും കൈകാര്യം ചെയ്യുന്നത്.

സിനിമാ ബന്ധമുള്ള ഇദ്ദേഹത്തിന് ഫൈസൽ ഫരീദുമായും ബന്ധമുണ്ടെന്നാണ് സൂചനകൾ. കള്ളപ്പണ ഇടപാടുകൾ പൂഴ്‌ത്തിവെക്കാൻ ശ്രമം ഉണ്ടായിട്ടുണ്ടോ എന്നത് അടക്കം ഇതോടെ എൻഐഎ അന്വേഷണത്തിന്റെ പരിധിയിലും വരും. ഇക്കാര്യങ്ങളെ കുറിച്ച് അടക്കം വിശദമായ അന്വേഷണം ഉണ്ടായാൽ കേരളത്തിൽ വലിയ കോളിളക്കം ഉണ്ടാകുന്ന വിഷയമായി മാറുമെന്ന്ത ഉറപ്പാണ്. കഴിഞ്ഞ ദിവസങ്ങളിലായി എൻഐഎ സ്വർണ്ണക്കടത്തു കേസിലെ പ്രതികളുടെ സമ്പത്തിക ഇടപാടുകളിലാണ് എൻഐഎ അന്വേഷിക്കുന്നത്. സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളിൽ വൻ നിക്ഷേപമുള്ളതായി എൻഐഎ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികളെ ചോദ്യം ചെയ്തതിൽനിന്നു കിട്ടിയ കൂടുതൽ വിവരങ്ങളുള്ളത്. വിവിധ ബാങ്കുകളിലായാണു സ്വർണവും മറ്റു നിക്ഷേപിച്ചിട്ടുള്ളത്. ഒരു തവണ സ്വർണം കടത്തി പുറത്തെത്തിക്കുമ്പോൾ 15 ലക്ഷം രൂപ വരെയാണ് സ്വപ്നക്ക് ലഭിച്ചിരിക്കുന്നത്. സ്വർണക്കടത്തു വഴിയ ലഭിക്കുന്നം പണം വെളുപ്പിക്കാനാണ് സ്വപ്‌ന ചർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടിയതെന്നാണ് ലഭിക്കുന്ന വിവരം.

സ്വപ്നയും സംഘവും തലസ്ഥാനത്ത് അഞ്ചിലധികം വീടുകൾ വാടകയ്‌ക്കെടുത്തത് സ്വർണം കൈമാറുന്നതിനാണെന്ന് എൻ.ഐ.എ. കരുതുന്നു. അഞ്ചുമാസത്തിനിടെ സ്വപ്ന വാടകയ്‌ക്കെടുത്തത് രണ്ട് വീട് ഉൾപ്പെടെ നാല് കെട്ടിടങ്ങളായിരുന്നു. പിന്നീട് ഒരു ഫ്‌ളാറ്റും. സന്ദീപ് നായരുടെ ബ്യൂട്ടി പാർലറിലും വർക്ക്‌ഷോപ്പിലും ഉൾപ്പെടെ ഏഴിടങ്ങളിൽവച്ച് സ്വർണ കൈമാറി. സ്വർണം കടത്താൻ യു.എ.ഇ. കോൺസുലേറ്റിന്റെ വാഹനവും മറയാക്കി. സന്ദീപിനെയും സ്വപ്നയെയും എത്തിച്ചുള്ള തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.

സ്വപ്നയ്ക്ക് സഞ്ചരിക്കാൻ കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനം വിട്ടുനൽകിയിരുന്നു. ഈ വാഹനത്തിൽ സരിത്ത് എത്തി കത്ത് കാണിച്ച് ബാഗ് കൈക്കലാക്കും. വാടകയ്‌ക്കെടുത്ത വീടുകളിൽവച്ചു ബാഗ് തുറന്ന് ഉദ്യോഗസ്ഥരുടെ പേരിൽ വന്ന വസ്തുക്കൾ കോൺസുലേറ്റിലേക്കുള്ള ബാഗിലും സ്വർണം ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കൾ മറ്റ് ബാഗിലേക്കും മാറ്റും. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് സ്വർണം അടങ്ങിയ ബാഗ് അയയ്ക്കുന്നതെങ്കിലും നയതന്ത്ര സുരക്ഷ ലഭിക്കാൻ കോൺസുലേറ്റ് ജനറലിന്റെ കത്ത് ഉപയോഗിച്ചിരുന്നു. ഇത് വ്യാജമായി തയാറാക്കിയെന്നാണ് സംശയം.

സ്വർണക്കടത്തിൽ മുഖ്യകണ്ണി കെ.ടി.റമീസാണെന്നാണ് വ്യക്തമാകുന്നതെന്ന് എൻഐഎ റിപ്പോർട്ടിൽ പറയുന്നു. റമീസിനു വിദേശത്ത് ഉൾപ്പടെ വൻകള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ട്. റമീസിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതികൾ നീങ്ങിയത്. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ലോക്ഡൗൺ മറയാക്കി കൂടുതൽ സ്വർണം കടത്താൻ റമീസ് നിർബന്ധിച്ചതായാണ് സ്വപ്നയും സരിത്തും പറയുന്നത്.

സ്വർണക്കടത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് റമീസും ജലാൽ എന്നയാളുമാണ്. റമീസിനെ കേസിൽ പ്രതിചേർക്കാൻ നടപടി തുടങ്ങി. സ്വപ്നയിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇത് പ്രതികളുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിശകലനം ചെയ്തു. പ്രതികൾ ടെലിഗ്രാം ആപ് വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. പിടിയിലാകും മുമ്പ് സ്വപ്ന ഫോണിലെ സന്ദേശങ്ങൾ നീക്കം ചെയ്തിരുന്നു. ഇതു സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.

അതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലിചെയ്തിരുന്ന പ്രോട്ടോക്കോൾ ഓഫീസറെ റവന്യൂവകുപ്പ് തിരിച്ചുവിളിച്ചത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ടായിരുന്നു. എമിഗ്രേഷൻ ചുമതല ഐ.ബി.യുടെ നിയന്ത്രണത്തിലായശേഷവും പൊലീസിൽനിന്നുള്ള സേനാംഗങ്ങൾ വിമാനത്താവളത്തിൽ തുടർന്നിരുന്നു. ഇത്തരത്തിൽ തുടർന്ന ഒരാളായ ജയഘോഷിനെ പിന്നീട് കോൺസുലേറ്റിൽ ഗൺമാനായി നിയമിച്ചത് വിവാദമായിരുന്നു. ഗൺമാന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന പരിശോധനയിലാണ് എൻ.ഐ.എ.

ഈ വിവാദത്തിനിടയിലാണ് റവന്യൂവകുപ്പിൽനിന്ന് തഹസിൽദാർ തസ്തികയിലുള്ള ഒരാൾ വിമാനത്താവളത്തിൽ വർഷങ്ങളായി തുടരുന്നുവെന്നകാര്യം പുറത്തുവരുന്നത്. റവന്യൂ വകുപ്പിന്റേതായി വിമാനത്താവളത്തിനുള്ളിൽ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി. ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തുമ്പോൾ അവർക്ക് അകമ്പടിപോകാനും സൗകര്യങ്ങൾ ചെയ്തുകൊടുക്കാനുമാണ് ഉദ്യോഗസ്ഥനെ അവിടെ നിയമിച്ചിരിക്കുന്നതെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. തുടർന്നാണ് മന്ത്രി ഇടപെട്ട് തിരിച്ചുവിളിക്കാൻ നിർദ്ദേശം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP