Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കേളിയിലൂടെ കേരളത്തിലേക്ക്': സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുമായി റിയാദ് കേളി കലാ സാംസ്‌കാരികവേദി

'കേളിയിലൂടെ കേരളത്തിലേക്ക്': സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുമായി റിയാദ് കേളി കലാ സാംസ്‌കാരികവേദി

സ്വന്തം ലേഖകൻ

റിയാദ്: സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പ്രവാസി തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാൻ സൗജന്യ വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി റിയാദ് കേളി കലാ സാംസ്‌കാരികവേദി. കോവിഡ് 19 മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടോ രോഗബാധിതരായോ നാട്ടിലേക്ക് തിരിച്ചുപൊകേണ്ടി വരുന്ന അർഹരായ 100 പ്രവാസി തൊഴിലാളികൾക്കാണ് 'കേളിയിലൂടെ കേരളത്തിലേക്ക്' എന്ന പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സൗജന്യ വിമാന ടിക്കറ്റ് നൽകുന്നതെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ പറഞ്ഞു.

ഇതിനു മുൻപ് കേരളത്തിലുണ്ടായ പ്രളയകാലത്ത് ദുരിതാശ്വാസം എത്തിക്കുന്നതിനും സൗദിയിൽ നിതാഖത്തിനെ തുടർന്നുണ്ടായ പ്രവാസികളുടെ തിരിച്ചുപോക്കു സമയത്ത് സൗജന്യ വിമാന ടിക്കറ്റ് നൽകുന്നതിനും കേളിയോട് ആത്മാർത്ഥമായി സഹകരിച്ച സുമനസ്സുകളുടെ സഹായത്തോടെയായിരിക്കും 'കേളിയിലൂടെ കേരളത്തിലേക്ക്' എന്ന പദ്ധതിയും നടപ്പിലാക്കുക. റിയാദിനു പുറമെ അൽഖർജ്, മുസാമിയ, ദവാദ്മി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കേളിയുടെ വിവിധ യുണിറ്റുകൾ മുഖേനയായിരിക്കും സൗജന്യ വിമാന ടിക്കറ്റിനു് ഗുണഭോക്താക്കളെ കണ്ടെത്തുകയെന്നും

താല്പര്യമുള്ള അർഹരായ പ്രവാസി മലയാളികൾ https://docs.google.com/forms/d/e/1FAIpQLSeumM39_wC9e1x-jwMASxON6smchS8z1BDyuVzjtiFf3NhO1A/viewform എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP