Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിലവിൽ കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്; കടലേറ്റം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിച്ചുകൊണ്ട് മാറുക; ചെല്ലാനത്തെ 50 മീറ്റർ തീരപരിധിയിൽ താമസിക്കുന്നവർ മാറി താമസിക്കണെമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചെല്ലാനം കടപ്പുറത്തെ താമസക്കാർ കടൽതീരത്ത് നിന്ന് 50 മീറ്റർ പരിധിയിൽ മാറി താമസിക്കുകയല്ലാതെ വേറെ മാർഗങ്ങൾ ഇല്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. നിലവിൽ കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. സന്റെ് മേരീസ് സ്‌കൂളിലാണ് അതിന് സൗകര്യമൊരുക്കിയതെന്നും കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാക്കേണ്ടവരെ സന്റെ് സേവിയേഴ്‌സ് സ്‌കൂളിലാണ് പാർപ്പിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

ഓരോ വർഷവും രണ്ടോ മൂന്നോ പ്രവശ്യം കടൽക്ഷോഭം മൂലമുള്ള പ്രശ്‌നം നേരിടുന്നുണ്ട്. എപ്പോഴും കടൽഭിത്തി കെട്ടിയതുകൊണ്ട് കാര്യമായില്ല. കടൽ ഭിത്തിയുള്ള കോഴിക്കോട്ട് ഭിത്തിക്ക് മുകളിൽ കൂടിയാണ് വെള്ളം അടിച്ചുകയറുന്നത്. അതിനാൽ കടലേറ്റം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിച്ചുകൊണ്ട് തീരത്ത് താമസിക്കുന്ന ആളുകൾ മാറുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

18,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചേ മതിയാവൂ എന്നാണ് സർക്കാർ കണക്കാക്കുന്നത്. തിരുവനന്തപുരത്ത് 1000ത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. കൊല്ലത്ത് നിരവധി കുടുംബങ്ങളുടെ പുനരധിവാസം നടപ്പിലായി. എല്ലാ ജില്ലകളിലും ഈ പദ്ധതിയുണ്ട്. എന്നാൽ പദ്ധതിയുമായി തീരെ സഹകരിക്കാത്തത് എറണാകുളം ജില്ലയാണ്. തീരത്തു തന്നെ താമസിക്കണമെന്നാണ് അവർ പറയുന്നത്. അങ്ങനെ വാശി പിടിച്ചിട്ട് കാര്യമില്ല. അവർ ദുരന്തത്തിന്റെ നടുവിലാണ്. അവിടെ നിന്ന് മാറി താമസിച്ചേ മതിയാവൂ. അവിടെ സ്ഥലം കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കിലോമീറ്റർ അകലേക്ക് മാറിയാലും കടലിൽപോകുന്നതിന് തടസമാവില്ല. കോവിഡ് പ്രശ്‌നത്തിന്റെ നടുവിൽ അവിടെയുള്ളവരെ മാറ്റുന്നത് പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു കുടുംബത്തെ പോലും മാറ്റി പാർപ്പിക്കാൻ ചെല്ലാനത്തുകാർ അനുവദിച്ചിട്ടില്ല. ചെല്ലാനത്തെ സഹോദരങ്ങൾ യാഥാർഥ്യം മനസ്സിലാക്കണം. 50 മീറ്റർ പരിധിയിലുള്ളവർ മാറണം. തീരദേശത്തുള്ളവരുടെ പുനരധിവാസവും പൂന്തുറയിൽ ചെയ്തതുപോലെ ഓക്‌സോ ബ്രേക്ക് വാട്ടർ സ്ഥാപിക്കലുമാണ് ചെല്ലാനത്ത് ചെയ്യാനുദ്ദേശിക്കുന്നത്. അതിനുള്ള പഠനം തുടങ്ങാനിരിക്കുകയാണെന്നും അതിന് സമയമെടുക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP