Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഇനി സുപ്രീംകോടതിയിലേക്കും; രാജസ്ഥാൻ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സ്പീക്കർ; നീക്കം സച്ചിൻ പൈലറ്റിനെയും എം.എഎൽ.എമാരേയും അയോഗ്യരാക്കാനുള്ള കോൺഗ്രസ് മന്ത്രി സഭാ തീരുമാനത്തിന് തിരിച്ചടി കിട്ടിയതിന് പിന്നിലെ  

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഇനി സുപ്രീംകോടതിയിലേക്കും. സച്ചിൻ പൈലറ്റിനും 18 എംഎ‍ൽഎമാർക്കുമെതിരെയുള്ള നടപടി നീട്ടിവെക്കാനുള്ള രാജസ്ഥാൻ ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് രജസ്ഥാൻ സ്പീക്കർ സി.പി ജോഷി സുപ്രീം കോടതിയെ സമീപിക്കുന്നത്.

സുപ്രീംകോടതിയിൽ ഹൈക്കോടതിയുടെ കാലതാമസവും ഇടപെടലും സ്പീക്കർ ചോദ്യം ചെയ്യും. കൂറുമാറ്റ വിരുദ്ധതയെക്കുറിച്ച് തീരുമാനിക്കാൻ സ്പീക്കറിന് മാത്രമേ കഴിയൂ എന്ന് സുപ്രീംകോടതി നന്നായി നിർവചിച്ചിരിക്കുന്നു. നോട്ടീസ് അയയ്ക്കാൻ സ്പീക്കറിന് പൂർണ അധികാരമുണ്ട്, ''സി.പി ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനും കൂടെയുള്ള എംഎ‍ൽഎമാർക്കുമെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി ചൊവ്വാഴ്ച സ്പീക്കർക്ക് നിർദ്ദേശം നൽകിയിരുന്നു. സച്ചിൻ പൈലറ്റും 18 എംഎ‍ൽഎമാരും നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

അംഗങ്ങളെ അയോഗ്യരാക്കുന്നതിൽ കോടതികൾക്ക് അധികാരമില്ലെന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി കോടതിയിൽ വാദിച്ചിരുന്നെങ്കിലും അയോഗ്യത നടപടികൾ ആരംഭിക്കാനുള്ള സ്പീക്കറുടെ തീരുമാനം നീട്ടിവെക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് നടപടി നീട്ടിവെക്കാൻ സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സച്ചിനെ കോൺഗ്രസിലേക്ക് തിരിച്ചെത്തിക്കാൻ ഉന്നതതലത്തിൽ സർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്.കോൺഗ്രസിലേക്ക് മടങ്ങാൻ തയ്യാറാണെങ്കിൽ സംരക്ഷണമൊരുക്കാൻ തയ്യാറാണെന്ന് പ്രിയങ്ക സച്ചിനെ ഫോണിൽ വിളിച്ചറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP