Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്ത് വർഷത്തോളം മകൾ ഭർത്താവിൽ നിന്നം അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത; ക്രൂരമായ പീഡനങ്ങളാണ് മരുമകനിൽ നിന്നും മകൾക്ക് ഏൽക്കേണ്ടി വന്നിട്ടുള്ളത്; രഹസ്യ ഭാഗങ്ങളിൽ സജീവൻ മുറിവുണ്ടാക്കുക പോലും ചെയ്തിരുന്നു; സംശയരോഗി ആയതിനാൽ മറ്റ് പുരുഷന്മാരുടെ മുഖത്തേക്ക് നോക്കാൻ പോലും വിനീഷക്ക് അനുവാദമില്ലായിരുന്നു; മരണക്കിടക്കിൽ വെച്ച് അവൾ എല്ലാം എന്നോട് പറഞ്ഞിരുന്നു; നാദാപുരത്ത് പൊള്ളലേറ്റ് മരിച്ച വിനീഷയുടെ അമ്മ മരുമകനെതിരെ പരാതിയുമായി രംഗത്ത്

പത്ത് വർഷത്തോളം മകൾ ഭർത്താവിൽ നിന്നം അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത; ക്രൂരമായ പീഡനങ്ങളാണ് മരുമകനിൽ നിന്നും മകൾക്ക് ഏൽക്കേണ്ടി വന്നിട്ടുള്ളത്; രഹസ്യ ഭാഗങ്ങളിൽ സജീവൻ മുറിവുണ്ടാക്കുക പോലും ചെയ്തിരുന്നു; സംശയരോഗി ആയതിനാൽ മറ്റ് പുരുഷന്മാരുടെ മുഖത്തേക്ക് നോക്കാൻ പോലും വിനീഷക്ക് അനുവാദമില്ലായിരുന്നു; മരണക്കിടക്കിൽ വെച്ച് അവൾ എല്ലാം എന്നോട് പറഞ്ഞിരുന്നു; നാദാപുരത്ത് പൊള്ളലേറ്റ് മരിച്ച വിനീഷയുടെ അമ്മ മരുമകനെതിരെ പരാതിയുമായി രംഗത്ത്

ജാസിം മൊയ്തീൻ

കോഴിക്കോട്: രണ്ട് മാസം മുമ്പ് പൊള്ളലേറ്റ് മകൾ മരിക്കിനിടയായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ മെയ് 21ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പൊള്ളലേറ്റ നിലയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരിച്ച നാദാപുരം ചെക്യാട് സ്വദേശിനി വിനീഷയുടെ അമ്മ രത്നവല്ലിയാണ് ഇപ്പോൾ മരണത്തെ സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ മകളെ മരുമകൻ സജീവ് തീകൊളുത്തി കൊന്നതാണെന്നാണ് രത്നവല്ലി ഇപ്പോൾ പറയുന്നത്. മരണക്കിടക്കയിൽ വെച്ച് മകൾ ഇത് തന്നോട് പറഞ്ഞിരുന്നെന്നും മരുമകന്റെ ഭീഷണിയെ തുടർന്നാണ് ഇതുവരെയും പുറത്ത് പറയാതിരിുന്നതെന്നും രത്നവല്ലി പറയുന്നു. പുറത്ത് പറഞ്ഞാൽ വിനിഷയുടെ നാല് മക്കളെയും അപകടപ്പെടുത്തുമെന്നും മരുമകൻ സജീവ് ഭീഷണിപ്പെടുത്തിയിരുന്നെന്നും വിനിഷയുടെ അമ്മ രത്നവല്ലി പറഞ്ഞു. മകളുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ രത്നവല്ലി.

2020 ഏപ്രിൽ 20നാണ് വിനിഷയെ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാധമിക ചികിത്സകൾക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഒരു മാസത്തോളം നീണ്ട ചികിത്സകൾക്കൊടുവിൽ മെയ് 21ന് വിനിഷ മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്ന് തന്നെ വിനിഷയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നെങ്കിലും വിനിഷയുടെ നാല് ചെറിയ കുട്ടികളുടെ കാര്യമോർത്ത് വലിയ കോലാഹലങ്ങളുണ്ടാക്കിയില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് മകൾ തന്നോട് എല്ലാകാര്യങ്ങളും തുറന്നു പറഞ്ഞിരുന്നതായി വിനിഷയുടെ അമ്മ രത്നവല്ലി ഇപ്പോൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

താൻ ഇങ്ങനെ ചെയ്യില്ല എന്ന് അമ്മക്ക് അറിയില്ലെയെന്നും ഞാൻ തീകൊളുത്തിയിട്ടില്ലന്നും, അമ്മ ഇത് ആരോടും പറയരുതെന്നും മകൾ തന്നോട് പറഞ്ഞിരുന്നതായി രത്നവല്ലി പറയുന്നു. ഞാൻ ഏതായാലും മരിക്കും. അമ്മ ഇത് ആരോടെങ്കിലും പറഞ്ഞാൽ അയാൾ മക്കളെ സന്തോഷത്തോടെ ജിവിക്കാൻ അനുവദിക്കില്ലെന്നും മകൾ മരണക്കിടക്കയിൽ വെച്ച് തന്നോട് പറഞ്ഞിരുന്നെന്നും രത്നവല്ലിയുടെ പരാതിയിൽ പറയുന്നു. ആശുപത്രിയിൽ വെച്ച് ഭർത്താവ് സജീവൻ അടുത്ത് വരുമ്പോഴൊക്കെ മകൾ കരയുന്നത് കണ്ടിരുന്നു. ഇതിനെ തുടർന്ന് ഏറെ നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് മകൾ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അന്ന് പക്ഷെ മകളുടെയും പേരക്കുട്ടികളുടെയും നിസ്സഹായത ഓർത്ത് ഒന്നും പുറത്ത് പറയാനായില്ലെന്നും ര്തനവല്ലി പറയുന്നു.

2010 ജൂൺ 16നായിരുന്നു ചാലക്കര ന്യൂമാഹി സ്വദേശിനിയായ വിനിഷയും ചെക്യാട് വേവം സ്വദേശിയായ പാലക്കുന്നത്ത് സജീവനുമായുള്ള വിവാഹം. വിവാഹ ശേഷം കഴിഞ്ഞ പത്ത് വർഷത്തോളം വിനീഷ അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. സംശയരോഗിയായ സജീവൻ വിനീഷയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. മറ്റ് പുരുഷന്മാരുടെ മുഖത്തേക്ക് നോക്കാൻ പോലും വിനീഷക്ക് അനുവാദമില്ലായിരുന്നു. പലപ്പോഴും ലൈംഗിക ചൂഷണങ്ങൾ പോലും വിനീഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആയുധം വെച്ച് ലൈംഗിക അവയവത്തിൽ സജീവൻ മുറിവുണ്ടാക്കുക പോലും ചെയ്തിരുന്നു. മകളെ ഉപദ്രവിക്കുന്നത് തടയുമ്പോൾ അമ്മയെയും ഉപദ്രവിച്ചിരുന്നു. നാല് കുട്ടികളാണ് ഇവർക്കുള്ളത്. മക്കളെയും ഇയാൾ ഉപദ്രവിക്കുമെന്ന ഭയത്താൽ വിനീഷ ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല.

ഇപ്പോൾ മകളുടെ മരണത്തിന് ശേഷമാണ് വിനീഷയുടെ അമ്മ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്. ഇവയിൽ പലതും മകൾ മരണക്കിടക്കയിൽ വെ്ച്ച് അമ്മ രത്നവല്ലിയുമായി പങ്കുവെച്ചതാണ്. അച്ഛനില്ലാതെ വളരെ കഷ്ടപ്പെട്ടാണ് തന്റെ മകളെ വളർത്തിയതെന്നും മകളുടെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഇപ്പോഴും കരകയറിയിട്ടില്ല. അതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും രത്നവല്ലി പറയുന്നു. മകളുടെ മരണത്തിന് കാരണക്കാരയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അർഹമായ ശിക്ഷ നൽകണമെന്നും നാദാപുരം പൊലീസിലും വളയം സിഐക്കും നൽകിയ പരാതിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP