Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടനിലെ ഭാവി രാജാവിന് ഇന്ന് വയസ് ഏഴാകുന്നു; ജോർജ്ജ് രാജകുമാരന്റെ ഏഴാം ജന്മദിനം എടുത്തു പോസ്റ്റ് ചെയ്തു കെയ്റ്റ് രാജകുമാരി; ആഘോഷമാക്കി രാജഭക്തർ

ബ്രിട്ടനിലെ ഭാവി രാജാവിന് ഇന്ന് വയസ് ഏഴാകുന്നു; ജോർജ്ജ് രാജകുമാരന്റെ ഏഴാം ജന്മദിനം എടുത്തു പോസ്റ്റ് ചെയ്തു കെയ്റ്റ് രാജകുമാരി; ആഘോഷമാക്കി രാജഭക്തർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പ്രിൻസ് രാജകുമാരന് ഇന്ന് ഏഴാം പിറന്നാൾ. ബ്രിട്ടന്റെ ഭാവിയിലെ രണ്ടു ഫോട്ടോകളാണ് ജന്മദിനത്തിന്റെ ഭാഗമായി കെൻസിങ്ടൺ പാലസ് റിലീസ് ചെയ്തത്. ജോർജ്ജ് രാജകുമാരൻ അതിവേഗം വളരുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ഫോട്ടോകൾ. തടിച്ചുരുണ്ട കവിളുകളും പീറ്റർ പാൻ കോളർ ഷർട്ടുകളും മാറ്റി മുതിർന്ന കുട്ടിയായതിന്റെ ലക്ഷണങ്ങളുമായുള്ള വസ്ത്രങ്ങളാണ് ജോർജ്ജ് രാജകുമാരൻ ധരിച്ചിരിക്കുന്നത്.

ഒരു കൊച്ചു കുട്ടിക്കു പകരം, അലസമായ സ്വർണത്തലമുടിയും അലക്ഷ്യമായി ചിരിക്കുകയും പച്ച ടീ-ഷർട്ടും ധരിച്ചിരിക്കുന്ന രാജകുമാരന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഒരു ദിവസം സായുധ സേനയുടെ തലവനായുള്ള ആവരണം തന്റെ മുത്തശ്ശിയുടെ കയ്യിൽ നിന്നും രാജകുമാരൻ സ്വന്തമാക്കുമെന്ന് സൂചനകളും ഈ ചിത്രം നൽകുന്നു. പിതാവിനെപ്പോലെ ഹെലികോപ്ടറുകൾ തനിക്ക് ഇഷ്ടമാണെന്ന് ജോർജ്ജ് നേരത്തെ തന്നെ പറയുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു ചിത്രത്തിൽ ഒലിവ് ഗ്രീൻ പോളോ ഷർട്ടും ഷോർട്ട്സുമാണ് ജോർജ്ജ് ധരിച്ചിരിക്കുന്നത്. സഹോദരങ്ങളായ ഷാർലറ്റ് രാജകുമാരിക്കും രണ്ട് വയസ്സുള്ള ലൂയിസ് രാജകുമാരനും ഒപ്പം ലോക്ക്ഡൗൺ കാലം ചെലവഴിച്ച നോർഫോക്ക് ഹോമിലെ അന്മർ ഹാളിൽ വച്ച് കെയ്റ്റ് രാജകുമാരി എടുത്ത ചിത്രങ്ങളാണ് ഇവ. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കെയ്റ്റും പ്രിൻസ് വില്യമും ഇന്ന് ജോർജ്ജിനായി വീട്ടിൽ ഒരു പാർട്ടി ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വിവരം.

ലോക്ക്ഡൗൺ കാരണം, ഈവർഷം അധികം കാണാൻ സാധിച്ചിട്ടില്ലെങ്കിലും ജോർജ്ജ് രാജകുമാരൻ അമ്മാവൻ ജെയിംസിനെ പോലെയാണെന്നാണ് രാജഭക്തർ പറയുന്നത്. ജെയിംസ് ഒരു കായികതാരവും പുറത്തിറങ്ങി കാഴ്ചകൾ ആസ്വദിക്കുന്ന വ്യക്തിയുമാണ്. ലോക്ക്ഡൗൺ കാലഘട്ടം നന്നായി ആസ്വദിക്കുന്നതിന്റെ തിരക്കിലായിരുന്നു ജോർജ്ജും ഇളയ സഹോദരങ്ങളായ ഷാർലറ്റ് രാജകുമാരിയും ലൂയിസ് രാജകുമാരനും. കാരണം നോർഫോക്ക് ഹോമായ അന്മർ ഹാളിൽ ശുദ്ധവായു ആസ്വദിച്ചു കൊണ്ട് കൂടുതൽ സമയം ചെലവഴിക്കാൻ അവർക്ക് കഴിഞ്ഞു.

ഈ മാസം ആദ്യം ഒരു അമേച്വർ ഫോട്ടോഗ്രാഫറായ അമ്മ കേറ്റ് തന്നെ എടുത്ത ചിത്രങ്ങളാണിത്. മക്കളെ മൂവരെയും ഹോം സ്‌കൂൾ പഠനവുമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ ഇതു വളരെ കഠിനമാണെന്ന് കെയ്റ്റും വില്യമും സമ്മതിക്കുന്നു. സ്‌കൂളിൽ നിന്നുള്ള ഷാർലറ്റിന്റെ ഹോം വർക്കുകൾ ചെയ്യുവാൻ കെയ്റ്റ് സഹായിക്കുന്നതിൽ ജോർജ്ജ് രാജകുമാരന് ചെറിയ അസൂയയുണ്ടെന്നാണ് കെയ്റ്റ് വെളിപ്പെടുത്തുന്നത്.

തന്നെ കാത്തിരിക്കുന്ന ഭാവിയെ കുറിച്ചുള്ള പാഠങ്ങൾ കൃത്യമായി മനസിലാക്കി നൽകിക്കൊണ്ടാണ് കെയ്റ്റും വില്യമും ജോർജ്ജിനെ വളർത്തുന്നത്. മറ്റു സഹപാഠികളേക്കാൾ കൂടുതൽ ജോർജ്ജ് ഫോക്കസ് ചെയ്യുമെന്നും മറ്റുമുള്ള കാര്യങ്ങൾ പറഞ്ഞു നൽകുകയും അതു മനസിലാക്കിയുമാണ് ജോർജ്ജ് വളരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP