Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം മരണമടഞ്ഞ തിരുവനന്തപുരം എംജി കോളേജിലെ മുൻജീവനക്കാരനും കൊല്ലം പൂതക്കുളം സ്വദേശിയുമായ ബി.രാധാകൃഷണന്; തലസ്ഥാനത്ത് മകളുടെ ഇന്റർവ്യൂവിനായി എത്തിയപ്പോൾ കുഴഞ്ഞുവീണ രാധാകൃഷ്ണന്റെ അന്ത്യം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി; മരണശേഷം കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം മരണമടഞ്ഞ തിരുവനന്തപുരം എംജി കോളേജിലെ മുൻജീവനക്കാരനും കൊല്ലം പൂതക്കുളം സ്വദേശിയുമായ ബി.രാധാകൃഷണന്; തലസ്ഥാനത്ത് മകളുടെ ഇന്റർവ്യൂവിനായി എത്തിയപ്പോൾ കുഴഞ്ഞുവീണ രാധാകൃഷ്ണന്റെ അന്ത്യം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി; മരണശേഷം കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഉറവിടം വ്യക്തമല്ല

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലത്ത് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് കഴിഞ്ഞ ദിവസം മരിച്ചത്. അദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്തെ എം.ജി കോളേജിൽ നിന്ന് വിരമിച്ച വ്യക്തിയാണ് രാധാകൃഷ്ണൻ. ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി സൂചനയുണ്ട്.

തിരുവനന്തപുരത്ത് മകളുടെ ഇന്റർവ്യൂവിനായി പോയ സമയത്ത് കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ പൂതക്കുളം ഗ്രാമപഞ്ചായത്ത് മുഴുവനായി കണ്ടെയിന്മെന്റ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ജൂലൈ 15ന് മരണമടഞ്ഞ വിക്ടോറിയ (72)യ്ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുല്ലുവിള സ്വദേശിനിയാണ്. സർക്കാർ കണക്ക് പ്രകാരം മരണസംഖ്യ 44 ആണ്.

ഇന്ന് കൊല്ലം ജില്ലക്കാരായ 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേർ വിദേശത്ത് നിന്നുമെത്തി. നിലമേൽ, ചിറക്കര സ്വദേശിനികളായ 2 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. ഇന്ന് 76 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്നുമെത്തിയവർ

1. പോരുവഴി സ്വദേശി (19) കിർഗിസ്ഥാൻ
2. മൈനാഗപ്പള്ളി സ്വദേശി (21) താജികിസ്ഥാൻ
3. ഓച്ചിറ വലിയകുളങ്ങര സ്വദേശി (38) സൗദി അറേബ്യ
4. കൊല്ലം ഉമയനല്ലൂർ സ്വദേശി (41) യു.എ.ഇ

സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ

1) കൊല്ലം കോർപ്പറേഷൻ സ്വദേശി (37)
2) കൊല്ലം കോർപ്പറേഷൻ സ്വദേശി (42)
3) കൊല്ലം കോർപ്പറേഷൻ സ്വദേശി (26)
4) ആയൂർ ഇടമുളയ്ക്കൽ സ്വദേശി (78)
5) അഞ്ചൽ സ്വദേശി (55)
6) അഞ്ചൽ അരിപ്ലാച്ചി സ്വദേശി (44)
7) അഞ്ചൽ താഴമേൽ സ്വദേശി (43)
8) കൊട്ടാരക്കര സ്വദേശി (67)
9) കൊട്ടാരക്കര സ്വദേശി (9)
10) കൊട്ടാരക്കര സ്വദേശി (42)
11) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (53)
12) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (44)
13) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (58)
14) കൊട്ടാരക്കര സ്വദേശിനി (25)
15) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (20)
16) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (14)
17) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (57)
18) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (20)
19) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (58)
20) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (40)
21) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (48)
22) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (49)
23) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (8)
24) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (28)
25) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (51)
26) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (27)
27) കൊട്ടാരക്കര സ്വദേശി (34)
28) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (38)
29) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (74)
30) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (33)
31) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (12)
32) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി (31)
33) കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി (14)
34) ഏരൂർ സ്വദേശി (13)
35) ഏരൂർ വിളക്കുപാറ സ്വദേശി (58)
36) ഏരൂർ സ്വദേശിനി (64)
37) ഏരൂർ വിളക്കുപാറ സ്വദേശി (30)
38) ഭാരതീപുരം പത്തടി സ്വദേശിനി (26)
39) കുമ്മിൾ മങ്ങാട് സ്വദേശിനി (23)
40) ഭാരതീപുരം പത്തടി സ്വദേശി (3)
41) പുനലൂർ സ്വദേശി (58)
42) വെട്ടിക്കവല സ്വദേശിനി (29)
43) ചടയമംഗലം സ്വദേശി (41)
44) വിളക്കുടി എലിക്കോട് സ്വദേശി (40)
45) ചവറ സ്വദേശിനി (55) (ഉറവിടം ലഭ്യമല്ല).
46) പത്തനാപുരം മാങ്കോട് സ്വദേശി (37)
47) പുനലൂർ സ്വദേശി (46).
48) ഇട്ടിവ ശങ്കരപുരം സ്വദേശി (54)
49) പുനലൂർ സ്വദേശി (47)
50) ശൂരനാട് വടക്ക് സ്വദേശി (46)
51) ഇടമുളയ്ക്കൽ തടിക്കാട് സ്വദേശി (56)
52) ചവറ സ്വദേശി (24)
53) വെളിനല്ലൂർ റോഡുവിള സ്വദേശിനി (30)
54) തലച്ചിറ സ്വദേശിനി (23)
55) മൈലം പള്ളിക്കൽ സ്വദേശിനി (41)
56) മൈലം പള്ളിക്കൽ സ്വദേശിനി (36)
57) പുനലൂർ 34 വയസുള്ള യുവാവ്.
58) കടയ്ക്കൽ ഇയ്യക്കോട് സ്വദേശി (48) (ഉറവിടം ലഭ്യമല്ല).
59) പുനലൂർ സ്വദേശി (43)
60) ചടയമംഗലം സ്വദേശി (46)
61) കുന്നത്തൂർ പുത്തനമ്പലം സ്വദേശി (31)
62) പുനലൂർ മണിയാർ സ്വദേശിനി (34)
63) പെരുമ്പുഴ സ്വദേശിനി (32) (ഉറവിടം ലഭ്യമല്ല).
64) വെളിനല്ലൂർ റോഡുവിള സ്വദേശിനി (22)
65) തലച്ചിറ സ്വദേശി (45)
66) നിലമേൽ സ്വദേശി (52)
67) പുനലൂർ സ്വദേശി (50).
68) പുനലൂർ സ്വദേശി (44).
69) പുനലൂർ സ്വദേശി (43).
70) ഇടമുളയ്ക്കൽ സ്വദേശിനി (46)
71) തലച്ചിറ സ്വദേശിനി (52)
72) ഇട്ടിവ ശങ്കരപുരം സ്വദേശിനി (47)
73) പുനലൂർ സ്വദേശി (45).
74) വിളക്കുപാറ സ്വദേശി (30)
75) ശങ്കരപുരം സ്വദേശിനി(47)
76) പുനലൂർ മണിയാർ സ്വദേശിനി (34)
77) ഇടമുളയ്ക്കൽ തടിക്കാട് സ്വദേശിനി (61)
78) പ•ന തടിക്കാട് സ്വദേശിനി (60)
79) ചിതറ സ്വദേശി (52)
80) നിലമേൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (28)
81) ചിറക്കര ഇടവട്ടം സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (42)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP