Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണക്കള്ളക്കടത്തിൽ പണം നിക്ഷേപിച്ച മലപ്പുറത്തെ ജൂവലറി ഉടമ ഹംസത്തിലി അറസ്റ്റിൽ; ഇയാൾ കസ്റ്റഡിയിലായത് കഴിഞ്ഞ ദിവസം; പണം നിക്ഷേപിച്ച മലപ്പുറത്തെ മറ്റൊരു ജൂവലറി ഉടമ പഴേടത്ത് അബൂബക്കറിന്റെ വീട്ടിൽ ഇന്നും കസ്റ്റംസ് റെയ്ഡ്; കുരുക്കിലാകുന്നത് വൻലാഭം കൊയ്യാൻ പണം നിക്ഷേപിച്ച ജൂവലറി ഉടമകൾ; കേസിലെ മുഖ്യകണ്ണി റമീസിന്റെ അടുത്ത സുഹൃത്തായ കൊടുവള്ളി സ്വദേശിക്കായി അന്വേഷണം തുടരുന്നു

സ്വർണക്കള്ളക്കടത്തിൽ പണം നിക്ഷേപിച്ച മലപ്പുറത്തെ ജൂവലറി ഉടമ ഹംസത്തിലി അറസ്റ്റിൽ; ഇയാൾ കസ്റ്റഡിയിലായത് കഴിഞ്ഞ ദിവസം;  പണം നിക്ഷേപിച്ച മലപ്പുറത്തെ മറ്റൊരു ജൂവലറി ഉടമ പഴേടത്ത് അബൂബക്കറിന്റെ വീട്ടിൽ ഇന്നും കസ്റ്റംസ് റെയ്ഡ്; കുരുക്കിലാകുന്നത് വൻലാഭം കൊയ്യാൻ പണം നിക്ഷേപിച്ച ജൂവലറി ഉടമകൾ; കേസിലെ മുഖ്യകണ്ണി റമീസിന്റെ അടുത്ത സുഹൃത്തായ കൊടുവള്ളി സ്വദേശിക്കായി അന്വേഷണം തുടരുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്തിൽ പണം നിക്ഷേപിച്ച മലപ്പുറത്തെ മറ്റൊരു ജൂവലറി ഉടമ ഹംസത്തിലിയും അറസ്റ്റിൽ. കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്തുകൊച്ചിയിൽ കൊണ്ടുപോയ ഹംസത്തലിയുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. കോൺസുലേറ്റ് സ്വർണക്കടത്തിൽ പണംനിക്ഷേപിച്ച മലപ്പുറത്തെ മറ്റൊരു ജൂവലറി ഉടമ പഴമള്ളൂരിലെ പഴേടത്ത് അബൂബക്കറിന്റെ വീട്ടിൽ ഇന്നും കസ്റ്റംസ് റെയ്ഡ് നടത്തി. കേസിൽ ഒരുകോടിരൂപക്ക് മുകളിൽ പണം നിക്ഷേപിച്ചവരെമാത്രമാണ് അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസവും സ്വർണക്കടത്തിന് പണം മുടക്കിയ മലപ്പുറത്തെ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ 11 ഓടെ തുടങ്ങിയ റെയ്ഡ് വൈകുന്നേരം അഞ്ചുവരെ നീണ്ടു. വീട്ടിലെ ലോക്കർ തുറക്കാൻ കഴിയാത്തതാണ് റെയ്ഡ് നീണ്ടുപോകാൻ കാരണമായത്. നിരവധി രേഖകൾ കസ്റ്റംസ് പിടിച്ചെടുത്തെങ്കിലും കേസുമായി ബന്ധപ്പെട്ട കാര്യമായ ഒന്നും പിടികൂടാനായിട്ടില്ല. പണംമുടക്കിയതിന് അറസ്റ്റിലായ മലപ്പുറം കൂട്ടിലങ്ങാടിയിലെ അബൂബൂബക്കറിന്റെ വീട്ടിൽ ഇന്നലെയും കസ്റ്റംസ് റെയ്ഡ് നടന്നിരുന്നു.

മലപ്പുറം, കോഴിക്കോട് കസ്റ്റംസ് വിഭാഗങ്ങൾ സംയുക്തമായാണ് ഇന്ന് റെയ്ഡ് നടത്തിയത്. ജൂവലറികളിലേക്ക് വൻലാഭത്തിന് സ്വർണംകൊയ്യാനുള്ള മോഹത്തിൽ പണം നിക്ഷേപിച്ച ജൂവലറി ഉടമകളാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ മലപ്പുറത്ത് അറസ്റ്റിലായ ഐക്കരപ്പടി വെണ്ണായൂർ പന്നിക്കോട്ടിൽ മുഹമ്മദ് ഷാഫി(37), കൊണ്ടോട്ടി കാളോത്ത് ഓന്നാം മൈലിൽ അംജത്തലി(51) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പണംമുടക്കിയ ജൂവലറി ഉടമകളിലേക്കും അന്വേഷണവും അറസ്റ്റും വന്നത്. സ്വർണം കടത്താൻ ഉയോഗിച്ച അംജത് അലിയുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണക്കടത്തിനു പണമിറക്കിയവരിൽ അംജത് അലിയും മുഹമ്മദ് ഷാഫിയുമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇരുവർക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു നാട്ടിൽ പലരും അറിയുന്നത് അറസ്റ്റിലായപ്പോൾ മാത്രമാണ്. ആഡംബര കാറുകളിലാണ് ഇരുവരുടേയും യാത്ര.അതേ സമയം കേസിൽ കഴിഞ്ഞ ദിവസം കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ യുവാവ് പലതവണ സ്വപ്നസുരേഷുമായി ഫോണിൽ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചിരുന്നു. നെടുവണ്ണൂരിൽ വാഹനവ്യാപാര സ്ഥാപനം നടത്തിവരികയായിരുന്ന ഇയാൾക്ക് രാജ്യന്തര സ്വർണക്കടത്തുകേസിലുള്ള പങ്കിനെ കുറിച്ചു കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യകണ്ണിയായ റമീസിന്റെ അടുത്ത സുഹൃത്ത് കൂടിയായ കൊടുവള്ളി സ്വദേശിയെ കുറിച്ചും അന്വേഷണം ആരംഭിച്ചു.

കൊടുവള്ളി സ്വദേശിയായ ഈയുവാവും റമീസും പലതവണ ഒരുമിച്ച് ബംഗളൂരുവിലേക്ക് കാർമാർഗം യാത്രചെയ്തിട്ടുണ്ടെന്നും ഈ യാത്രകളിൽ യുവാവ് കാർ ഡ്രൈവ് ചെയ്യാറുള്ളതെന്നും കസ്റ്റംസ് അധികൃതർക്ക് വ്യക്തമായി. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിന്റെ കോഴിക്കോട് ജില്ലയിലെ കണ്ണികളാണ് ഇരുവരുമെന്നാണ് വിവരം. ഇന്നലെ മലപ്പുറത്ത് അറസ്റ്റിലായ ഐക്കരപ്പടി സ്വദേശി ഷാഫിയും, കൊണ്ടോട്ടി സ്വദേശി അംജത്ത് അലിയുമായിരുന്നു മലപ്പുറത്തെ ഡീലർമാർ. ഇവരെ നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു റമീസെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 'ഭായ്' എന്ന പേരിലുള്ള സ്വകാര്യബിസിനസിന്റെ ഉടമ കൂടിയാണ് അംജത് അലി. ഇയാളുടെ ബെൻസ് കാറും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ഷാഫി ഇടക്കിടെ യു.എ.ഇയിൽ വിസിറ്റിംഗിനുപോയിവരുന്ന വ്യക്തയിലാണ്. അവിടെ സി.സി.ടി.വിയുടെ ഷോപ്പുണ്ട്. ഷാഫിയുടെ ഇടക്കിടെയുള്ള വിസിറ്റിംഗുകളും വിശദമായി അന്വേഷിക്കുന്നുണ്ട്. ഈപോക്കുവരവുകളിൽ സ്വർണം എത്തിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ ഇന്നലെ കോഴിക്കോട്ടെ മിയാമി കൺവെൻഷൻ സെന്ററിലും കസ്റ്റംസ് റെയ്ഡ് നടത്തി. ഉടമയുടെ പാസ്പോർട്ടും മറ്റുരേഖകളും കണ്ടെടുത്തു. ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തുകൊച്ചി കസ്റ്റംസ് ഓഫീസിലേക്ക് ചോദ്യംചെയ്യാൻകൊണ്ടുപോയി.

സ്വർണക്കടത്തിൽ ഇതിന്റെ ഉടമയുടേയും ഇടപെടലുകളുള്ളതായി സൂചനയെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഉടമയെ ചോദ്യചെയ്യാൻ വിളിപ്പിക്കാനും തീരുമാനിച്ചു.വിദേശത്തുനിന്നും എത്തിക്കുന്ന സ്വർണം വിതരണം ചെയ്യലായിരുന്നു ഇവരുടെ ചുമതല. ഇവർ വിതരണംചെയ്തുവെന്ന് സംശയിക്കുന്ന മലപ്പുറത്തെയും കോഴിക്കോട്ടേയും ജല്ലറികൾ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. മലപ്പുറത്ത് മൂന്നുപേരുടെ വീടുകളും റെയ്ഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP