Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി; ഓൺലൈൻ ക്യാമ്പയിൻ ട്വിറ്ററിൽ തരം​ഗം

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി; ഓൺലൈൻ ക്യാമ്പയിൻ ട്വിറ്ററിൽ തരം​ഗം

മറുനാടൻ ഡെസ്‌ക്‌

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ ഓൺലൈൻ ക്യാമ്പയിൻ തരംഗമായി. #ResignKeralaCM എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ നടന്ന ക്യാമ്പയിൻ കേരളത്തിൽ ഒന്നാമതും ദേശീയ തലത്തിൽ 12 ആമതും ആണ് ട്രെൻഡ് ആയത്. രാവിലെ 9 മണിക്ക് ആരംഭിച്ച കാമ്പയിൻ 10 മണിയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. 10000 ത്തോളം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗിൽ ട്വിറ്ററിൽ മാത്രം വന്നത്. ഇപ്പോഴും ക്യാമ്പയിൻ ട്രെൻഡിങ്ങിൽ തുടരുകയാണ്. ഇത്തരത്തിൽ ദിവസം മുഴുവൻ ട്രെൻഡ് ചെയ്യുന്നത് അപൂർവമാണ്.

പ്രത്യക്ഷ സമരങ്ങൾ ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ, ബിജെപി ഇന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കരിദിനം ആചരിക്കുകയാണ്. വീടുകളിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നതുൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ നടത്താനും അവയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പങ്കുവയ്ക്കാനുമാണ് ബിജെപി, പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ന് ഓൺലൈൻ കാമ്പയിനും നടന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP