Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'എങ്ങനെയാണ് പോരാടേണ്ടതെന്ന് എനിക്കറിയാം, നിലപാടുകൾ മാറ്റില്ല; അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് മമത ബാനർജി

'എങ്ങനെയാണ് പോരാടേണ്ടതെന്ന് എനിക്കറിയാം, നിലപാടുകൾ മാറ്റില്ല; അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് മമത ബാനർജി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഏക രാഷ്ട്രീയ ബദൽ തൃണമൂൽ കോൺ​ഗ്രസാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ അവർ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള വെർച്വൽ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു മമത. 2021-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അവർ തുടക്കം കുറിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കാൻ അവർ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

'അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കാൻ എല്ലാവരോടും ഞാൻ അഭ്യർഥിക്കുകയാണ്. അടുത്തവർഷം ജൂലായ് 21-നും നമുക്കിവിടെ ഒത്തുചേർന്ന് നമ്മുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ സാധിക്കും. ബിജെപി. സ്ഥാനാർത്ഥികൾക്കെല്ലാവർക്കും കെട്ടിവെച്ച തുകപോലും നഷ്ടപ്പെടുന്ന തരത്തിൽ നാം അവരെ പരാജയപ്പെടുത്തും.' - മമത പറഞ്ഞു.

'നിങ്ങൾ ബിജെപിയെ വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾ ബുദ്ധിമുട്ടും, അവസാനം നിങ്ങൾക്ക് എല്ലാം നഷ്ടപ്പെടുകയും ചെയ്യും. സിപിഎം., കോൺഗ്രസ്, ബിജെപി. എന്നിവയിൽനിന്നുള്ള എല്ലാവരേയും ടി.എം.സിയിൽ ചേരുന്നതിനായി ഞാൻ സ്വാഗതം ചെയ്യുകയാണ്. അവർ തെറ്റുകൾ ചെയ്തിട്ടുണ്ടാകാം. പക്ഷേ ഇപ്പോഴും വൈകിയിട്ടില്ല. ബംഗാളിലെ ഏക രാഷ്ട്രീയ ബദലാണ് ടി.എം.സി.'- മമത പറഞ്ഞു.

ബിജെപി. വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മമത ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കുന്നതിന് വേണ്ടി എംഎൽഎമാരെ ബിജെപി. വിലകൊടുത്ത് വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു. ബിജെപി. കരുതുന്നത് അവർക്ക് എല്ലാ സംസ്ഥാനങ്ങളിലും ഭരിക്കാൻ കഴിയുമെന്നാണ്. എന്നാൽ ബംഗാളിൽ അതിന് സാധിക്കില്ലെന്നും മമത പറഞ്ഞു.

'അവർ നമ്മുടെ സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ്. ഉംപുൻ ചുഴലിക്കാറ്റിന് ശേഷവും ബംഗാളിന് ഒന്നും തരാതെ കേന്ദ്രം നമ്മളെ അപമാനിക്കുകയാണ്. പക്ഷേ അവർക്ക് ബംഗാൾ പിടിച്ചെടുക്കാനാവില്ല.'കേന്ദ്രത്തെ ഭയക്കുന്നില്ലെന്ന് പറഞ്ഞ മമത, തൃണമൂലിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ജനങ്ങളോട് അഭ്യർഥിച്ചു. 'എങ്ങനെയാണ് പോരാടേണ്ടതെന്ന് എനിക്കറിയാം, നിലപാടുകൾ മാറ്റില്ല. അവരെന്ന ഉപദ്രവിച്ചേക്കാം. പക്ഷേ എനിക്ക് ഭയമില്ല.' മമത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP