Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമാലുദ്ദീൻ എന്ന കമലിനെതിരെ ഒരു നടിയുടെ പീഡനാരോപണം ഉണ്ടായപ്പോൾ നിങ്ങൾ പ്രതികരിച്ചോ? ഏതൊരു പെണ്ണിനുവേണ്ടിയും പ്രതികരിക്കാനുള്ള ആർജ്ജവം ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ സീമയ്ക്കുവേണ്ടിയും മോനിഷയ്ക്കുവേണ്ടിയും നിങ്ങളും പ്രതികരിച്ചേനേ; ആരുടെ വിശപ്പും എന്റെ വിശപ്പാണെന്ന് നിങ്ങൾക്ക് തോന്നാതിടത്തോളം കാലം അഹാനയോട് അത് പറയാൻ ചേച്ചിക്ക് അവകാശമില്ല: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

കമാലുദ്ദീൻ എന്ന കമലിനെതിരെ ഒരു നടിയുടെ പീഡനാരോപണം ഉണ്ടായപ്പോൾ നിങ്ങൾ പ്രതികരിച്ചോ? ഏതൊരു പെണ്ണിനുവേണ്ടിയും പ്രതികരിക്കാനുള്ള ആർജ്ജവം ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ സീമയ്ക്കുവേണ്ടിയും മോനിഷയ്ക്കുവേണ്ടിയും നിങ്ങളും പ്രതികരിച്ചേനേ; ആരുടെ വിശപ്പും എന്റെ വിശപ്പാണെന്ന് നിങ്ങൾക്ക് തോന്നാതിടത്തോളം കാലം അഹാനയോട് അത് പറയാൻ ചേച്ചിക്ക് അവകാശമില്ല: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

രു കൊച്ചുപെൺകുട്ടി , അതും ഒരു സെലിബ്രിട്ടിയായ പെൺകുട്ടി സോഷ്യൽമീഡിയയിലൂടെ തന്റെ അഭിപ്രായങ്ങൾ ഉറക്കെ വിളിച്ചുപ്പറഞ്ഞാൽ അതിൽ അസഹിഷ്ണുക്കളാകുന്നവരാണ് നാഴികയ്ക്ക് നാല്പതുവട്ടം അഭിപ്രായസ്വാതന്ത്ര്യം, തുല്യനീതി തുടങ്ങിയ ആപ്തവാക്യങ്ങൾ ഇവിടെ തൊണ്ടകീറി വിളിക്കുന്നത്. ഒരു യുട്യൂബ് വീഡിയോയിലൂടെ അതിമനോഹരമായി സൈബറാക്രമണങ്ങൾക്ക് ചുട്ട മറുപടി നല്കിയിരിക്കുന്ന അഹാനയെന്ന പെൺകുട്ടിയെ നിലപാടുകളുടെ രാജകുമാരിയെന്നു വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.Yes ,I would like to call this young vibrant girl as the Princess of Attitude!

ഇവിടെ ഈ വെർച്വൽലോകത്ത് ചിലർക്ക് മാത്രം കല്പിച്ചുനല്കിയിരിക്കുന്ന പ്രിവിലേജുകളുണ്ട്. ചിലരിൽ മാത്രം നിഷിപ്തമായിരിക്കുന്ന അവകാശങ്ങളുണ്ട്. ഇടതുപ്രത്യയശാസ്ത്രത്തിനനുകൂലമായി മാത്രം പറയുകയും ഇതരരാഷ്ട്രീയചായ്വുള്ളവരെ ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന ലോഗോയോടെ നിശിതമായി വിമർശിക്കുകയും ചെയ്താൽ നിങ്ങൾക്ക് ആ പ്രിവിലേജുകളും അവകാശങ്ങളും സ്വന്തമാക്കാം. അതുവഴി നവോത്ഥാന-പുരോഗമന-സാംസ്‌കാരിക നായക-നായികാ പട്ടങ്ങൾ സ്വയമെടുത്ത് അണിയാം. അങ്ങനെ വരുന്നതിനാലാണ് ഇവിടെ കമാലുദീനും ആഷിഖ് അബുവും റിമയും പാർവ്വതി തിരുവോത്തും മാലാപാർവ്വതിയും ഭാഗ്യലക്ഷ്മിയുമൊക്കെ നക്ഷത്രലോകത്തെ നിലപാടുകാരായി അവരോധിക്കപ്പെടുന്നത്. ഈ പ്രത്യേകതരം പ്രിവിലേജ്ഡ് ജനുസിൽപ്പെട്ടവർക്ക് സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയാം. പൊതുവേദികളിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ നരാധമനെന്നും രാജ്യസഭാ എംപിയെ അടിമഗോപിയെന്നും വിളിക്കാം. നിലപാടിന്റെ അപ്പോസ്തലന്മാരെന്നുപ്പറഞ്ഞ് വാഴ്‌ത്താനും കയ്യടിക്കാനും ഭക്തരും ഇടതടിമകളും ധാരാളം

ഇന്ത്യൻ പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ,ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൈയടിക്കാനും ഐക്യദീപം കത്തിക്കാനും പറഞ്ഞപ്പോൾ അറഞ്ചംപുറഞ്ചം ട്രോളിയ സിനിമാ-സാംസ്‌കാരികനായകർ ഇവിടുണ്ട്. അതിന്റെ പേരിൽ മോഹൻലാലെന്ന മലയാളത്തിന്റെ താരചക്രവർത്തിയെ സോഷ്യൽമീഡിയ വളഞ്ഞിട്ടാക്രമിച്ചിട്ടുണ്ട്. അതിനെതിരെയൊന്നും പ്രതികരിക്കാത്ത പലർക്കും അഹാനയെന്ന ഒരു കൊച്ചുപെൺകുട്ടി തിരുവനന്തപുരത്തെ ട്രിപ്പിൾലോക്ക്ഡൗൺ പ്രതി ഇൻസ്റ്റായിൽഒരു പോസ്റ്റിട്ടപ്പോൾ വല്ലാതെ പൊള്ളി. ഭരണകൂടത്തിലെ പ്രമുഖന്റെ മറവിൽ ഒരു വൻരാജ്യദ്രോഹക്കുറ്റം തലസ്ഥാനത്ത് അരങ്ങേറിയതിന്റെ പിറ്റേ ദിവസം പ്രഖ്യാപിച്ച ആ ട്രിപ്പിൾലോക്ക്ഡൗൺ കോവിഡിനെ പ്രതിരോധിക്കാനുള്ളതായിരുന്നില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലായ വസ്തുതയാണ്. ആ വസ്തുത സെൻസിബിളായതുകൊണ്ട് അഹാന തുറന്നെഴുതി.

അതുകൊള്ളേണ്ടിടത്തുകൊണ്ടുവെന്ന് പിന്നീട് ആ കുട്ടിക്കെതിരെയുണ്ടായ സൈബറാക്രമണം കാട്ടിത്തന്നു. സൈബറാക്രമണങ്ങളിൽ നിന്നും വ്യക്തമായത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പ്രത്യയശാസ്ത്രഭരണകൂടത്തിന്റെ ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മറവിലുള്ള യഥാർത്ഥ കാരണത്തെ ആ പെൺകുട്ടി തുറന്നുകാട്ടിയതിലുള്ള വൈരാഗ്യം. രണ്ട് അഹാനയുടെ അച്ഛൻ കൃഷ്ണകുമാറിന്റെ പരസ്യമായ രാഷ്ട്രീയചായ്വിനോടുള്ള അസഹിഷ്ണുത. എന്തായാലും ഇതിലൊന്നും പതറാതെ,തളരാതെ ഈ സൈബരാക്രമണത്തിനെതിരെ മനോഹരമായ മറുപടിയുമായി ആ പെൺകുട്ടി വീണ്ടും വന്നത് A love letter to Cyber bullying എന്ന യൂ ട്യൂബ് വീഡിയോയിലൂടെയാണ്. വത്തക്കാസമരത്തിനും ചുംബനസമരത്തിനുമെല്ലാം ഐക്യദാർഢ്യവുമായി രംഗത്ത് വന്ന നവോത്ഥാനമഹിളാമണികളൊന്നും അഹാനയുടെ ഈ മനോഹരമായ വീഡിയോയ്ക്ക് വിസിലടിച്ചില്ലെങ്കിലും പൊതുസമൂഹത്തിലെ ബോധമുള്ള മനുഷ്യർ കാണുകയും നിറഞ്ഞ കൈയടി നല്കുകയും ചെയ്തു: വിഷയം അവിടെ തീരേണ്ടതാണെങ്കിലും ഇപ്പോഴിതാ സാംസ്‌കാരികമേഖലയിലെ ഇടതുജിഹ്വയായ ഭാഗ്യലക്ഷ്മി വെറും 'ഭാഗ'ലക്ഷ്മിയായി അഹാനയ്‌ക്കെതിരെ രംഗത്ത് വന്നുകഴിഞ്ഞു.

ഭാഗ്യലക്ഷ്മിചേച്ചിയുടെ ഈ ഭാഗവയ്‌പ്പ് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലാത്തതിനാൽ തെല്ലും അദ്ഭുതമില്ല. റിമയും നിലപാട് പാർവ്വതിയും സൈബറിടങ്ങളിൽ ആക്രമിക്കപ്പെട്ടപ്പോൾ അഹാന പ്രതികരിച്ചോയെന്നാണ് ഭാഗ്യം ചേച്ചിയുടെ ചോദ്യം. എന്നാൽ ഇതേ ചോദ്യം ഭാഗ്യലക്ഷ്മിചേച്ചിയോട് ഞാൻ തിരിച്ചുചോദിക്കട്ടെ: ഇവിടെ മരിച്ചു മണ്ണോടലിഞ്ഞ മോനിഷയെന്ന നടിയെ നിർവ്വികാരയായ നടിക്ക് അവാർഡു നല്കിയതെന്തിന് എന്ന് നിങ്ങളുടെ വേണ്ടപ്പെട്ട കൂട്ടുകാരി ശാരദക്കുട്ടി കളിയാക്കിയപ്പോൾ എവിടെയായിരുന്നു നിങ്ങളുടെ പ്രതികരണശേഷി? ദിന്നലിംഗക്കാരിയായ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന് നിങ്ങളുടെ അടുത്ത കൂട്ടുകാരിയുടെ മകനിൽ നിന്നും സൈബർ സെക്‌സ് അബ്യൂസ് ഉണ്ടായപ്പോൾ എവിടെയായിരുന്നു നിങ്ങളുടെ നാവ്? കമാലുദ്ദീൻ എന്ന കമലിനെതിരെ ഒരു നടിയുടെ പീഡനാരോപണം ഉണ്ടായപ്പോൾ നിങ്ങൾ പ്രതികരിച്ചോ? ഏതൊരു പെണ്ണിനുവേണ്ടിയും പ്രതികരിക്കാനുള്ള ആർജ്ജവം ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ സീമയ്ക്കുവേണ്ടിയും മോനിഷയ്ക്കുവേണ്ടിയും നിങ്ങളും പ്രതികരിച്ചേനേ.ആരുടെ വിശപ്പും എന്റെ വിശപ്പാണെന്ന് നിങ്ങൾക്ക് തോന്നാതിടത്തോളം കാലം അഹാനയോട് അത് പറയാൻ ചേച്ചിക്ക് അവകാശമില്ല.
ഏതൊരു പെണ്ണ് ആക്രമിക്കപ്പെടുമ്പോഴും അവിടെ ഞാനാണെങ്കിലോ എന്ന് ചിന്തിക്കണമെന്ന് നിങ്ങൾ എഴുതിയല്ലോ ചേച്ചീ. അങ്ങനെയെങ്കിൽ അന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ പോസ്റ്റിട്ട അഹാനയും അവളുടെ അമ്മ സിന്ധുചേച്ചിയും സഹോദരിമാരായ ഇഷാനിയും ദിയയുമൊക്കെ ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ അങ്ങനെ ചിന്തിച്ചോ? അതിനെതിരെ പ്രതികരിച്ചോ?

അഹാനയെയും കുടുംബത്തെയും തിരുവനന്തപുരത്തുകാർ കാണുന്നത് താരകുടുംബത്തിലെ നക്ഷത്രങ്ങളായിട്ടല്ല. വെറും സാധാരണക്കാരായ അച്ഛനുമമ്മയും നാല് പെൺകുട്ടികളുമായിട്ടാണ്. ദൂരദർശൻ കേന്ദ്രത്തിലെ അവതാരകനായിരുന്ന കൃഷ്ണകുമാറിനെയും പിന്നെ നടനായ കൃഷ്ണകുമാറിനെയും അതുംകഴിഞ്ഞ് അഹാനയെന്ന നടിയുടെ അച്ഛനായ കൃഷ്ണകുമാറിനെയും അടുത്തറിഞ്ഞവരാണ് ഞങ്ങൾ. അറിയുന്നവർക്ക് അറിയാം അങ്ങേർ എന്നും ഒരുപോലെയാണെന്ന്. സ്‌റ്റൈൽപ്ലസിലും പാളയം മാർക്കറ്റിലും ട്രിവാൻഡ്രം മാളിലും നിങ്ങൾക്ക് കാണാൻ കഴിയും ഈ കുടുംബത്തെ. യാതൊരു താരജാഡയും ഇല്ലാതെ റോഡിലൂടെ സാധാരണക്കാരെപ്പോലെ മീനും പച്ചക്കറിയുമൊക്കെ വിലപ്പേശി നടക്കുന്ന സിന്ധുചേച്ചിയെയും ആ അമ്മ വളർത്തിയ നാലുപെൺകുട്ടികളെയും മനസ്സിലാവണമെങ്കിൽ മനസ്സിലെ അരാജകത്വം മാറ്റിവച്ച് നോക്കണം. Ahana, Keep your heels, head, and standards high as always dear!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP