Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിരൽത്തുമ്പിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ച് ഗോഫുഡ് ആപ്പ്; ആവശ്യമായതെന്തും ഓർഡർ ചെയ്യാം; 24 മണിക്കൂറിനുള്ളിൽ വീട്ടിലെത്തും

വിരൽത്തുമ്പിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ച് ഗോഫുഡ് ആപ്പ്; ആവശ്യമായതെന്തും ഓർഡർ ചെയ്യാം; 24 മണിക്കൂറിനുള്ളിൽ വീട്ടിലെത്തും

സ്വന്തം ലേഖകൻ

ദുബായ്: ലോക്ക്ഡൗൺ കാലത്ത് മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങുന്നത് ബുദ്ധിമുട്ടായവർക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്ന ഓൺലൈൻ സംവിധാനവുമായി ഗോ ഫുഡ് ആപ്പ്. വീട്ടിലേക്ക് ആവശ്യമായ എന്തു ഭക്ഷണ സാധനങ്ങളും ഈ ആപ്പിലൂടെ ആവശ്യപ്പെടാം. പച്ചക്കറി, ഫ്രഷ് ഫുഡ്, ഇറച്ചി, ബേക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, പാൽ, ഫ്രോസൻ ഫുഡ്, വീട്ടിലേക്കാവശ്യമായ വസ്തുക്കൾ, പാൻട്രി ഇനങ്ങൾ തുടങ്ങിയവ 24 മണിക്കൂറിനുള്ളിൽ വീട്ടിലെത്തിക്കും.

ഇതിനായി ഗോഫുഡ് ആപ് ഡൗൺലോഡ് ചെയ്താൽ മാത്രം മതി. ഭക്ഷ്യസാധനങ്ങൾ അതിവേഗം വീട്ടിലെത്തുന്നതോടെ ഫ്രഷ് ഫുഡ് ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. കുറഞ്ഞത് 100 ദിർഹമിന്റെ ഓർഡർ എങ്കിലും നൽകണം. ആദ്യത്തെ ഒരുമാസം എല്ലാ ഓർഡറുകൾക്കും 30 ശതമാനം ഡിസ്‌കൗണ്ട് നൽകും. പുതിയ ആപ് പുറത്തിറക്കി ഒരാഴ്ചക്കുള്ളിൽതന്നെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അതിനാലാണ് ഉപഭോക്താക്കൾക്കായി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതെന്നും ഗോ ഫുഡ് സ്ഥാപകൻ ഷാനവാസ് മുഹമ്മദ് പറഞ്ഞു.

സമ്പർക്കരഹിത ഡെലിവറിയും ഓൺലൈൻ പേമെന്റ് സൗകര്യവുമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. അതിനാൽ തന്നെ കൊവിഡിനെ ഭയക്കേണ്ടതില്ല. സ്‌റ്റോറേജും ഡെലിവറി വാഹനങ്ങളും നിത്യേന അണുനശീകരണം നടത്തുന്നുണ്ട്. ഡെലിവറി ഏജന്റുമാർ ശരീര താപ പരിശോധനക്ക് വിധേയരാവുകയും പി.പി.ഇ കിറ്റുകൾ ധരിക്കുകയും ചെയ്യും. ആൻഡ്രോയിഡിലും ആപ്പിൾ സ്‌റ്റോറിലും ഗോ ഫുഡ് ആപ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.gofood.online സന്ദർശിക്കാം.

യു.എ.ഇയിലെ പ്രാദേശിക കർഷകരുടെ ശബ്ദമായാണ് ഗോ ഫുഡ് പ്രവർത്തിക്കുന്നത്. ഗോ ഫുഡ് ആപ് വഴി ഇടപാട് നടത്തുന്ന ഓരോ ഉപഭോക്താവും കർഷകർക്കുള്ള പിന്തുണ കൂടിയാണ് പ്രഖ്യാപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP