Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബൈബിൾ പഠനത്തിനിടയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്നുപേരെ കുത്തി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ബൈബിൾ പഠനത്തിനിടയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്നുപേരെ കുത്തി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

പി.പി. ചെറിയാൻ

വെർജിനിയ: വാഷിങ്ടൻ ഡിസിയിൽ നിന്നും 25 മൈൽ അകലെ സ്ഥിതി ചെയ്യുന്ന വെർജിനിയ ചാന്റ്ലി ഗ്രേയ് കവനന്റ് ചർച്ചിൽ ബൈബിൾ പഠനം നടക്കുന്നതിനിടയിൽ അതേ ചർച്ചിലെ തന്നെ ഒരംഗം ബൈബിൾ പഠനത്തിനു നേതൃത്വം നൽകിയിരുന്ന പാസ്റ്ററെ കത്തികൊണ്ട് മുറിവേൽപ്പിച്ചു. പാസ്റ്ററുടെ സഹായത്തിനെത്തിച്ചേർന്ന ഫെയർഫാക്സ് കൗണ്ടി പൊലീസ് ചീഫ് റോസ്ലർ ഉൾപ്പെടെ മറ്റു രണ്ടു പേരെയും കുത്തി. പ്രതി ചാൻസ് ഹാരിസനെ (32) സംഭവ സ്ഥലത്തുവെച്ചു തന്നെ പിടികൂടി. ജൂലൈ 18 ശനിയാഴ്ച വൈകിട്ട് ആണു സംഭവം.

പരുക്കേറ്റ ചീഫ് ഉൾപ്പെടെ മൂന്നുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ചികിത്സ നൽകി. ആരുടേയും പരുക്ക് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയ്യാൾക്കെതിരെ പൊലീസ് ഓഫീസറെ ഉൾപ്പെടെ മൂന്നു പേരെ കുത്തി പരുക്കേൽപ്പിച്ചതിനു കേസ്സെടുത്ത് ജാമ്യം നൽകാതെ ഇയാളെ ജയിലിലടച്ചു.

സംഭവ സമയത്തു പള്ളിയിൽ ഉണ്ടായിരുന്ന പൊലീസ് ചീഫിന്റെ സന്ദർഭോചിതമായ ഇടപെടൽ മൂലമാണു കൂടുതൽ പേർ കുത്തേൽക്കാതെ രക്ഷപെട്ടത്. കുത്താൻ ഉപയോഗിച്ച കത്തി സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. ഈ സംഭവത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. വിവരം ലഭിക്കുന്നവർ പൊലീസിനെ ബന്ധപ്പെടണമെന്നു ഫെയർഫാക്സ് കൗണ്ടി പൊലീസ് അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP