Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി ഓഫ് കാമ്പസ് പ്രവർത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങൾ പാലിച്ച് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി

സ്വന്തം ലേഖകൻ

കൊച്ചി: തങ്ങളുടെ കൊച്ചി ഓഫ് കാമ്പസ് പ്രവർത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വ്യക്തമാക്കി. അക്കാദമിക പ്രവർത്തനം മാനിച്ച് 2018 മാർച്ച് 20-ന് യുജിസി ജെയിൻ ഡീംഡ് ടി ബി യൂണിവേഴ്സിറ്റിക്ക് കാറ്റഗറി 2 സ്ഥാനം നൽകി ഗ്രേഡഡ് ഓട്ടോണമി അനുവദിച്ചിരുന്നു. 2016-ലെ യുജിസി (ഡീംഡ് ടു ബി യൂണിവേഴ്സിറ്റീസ്) നിയന്ത്രണ നിയമ പ്രകാരം കാറ്റഗറി 2 നൽകിയിട്ടുള്ള ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്ക് അഞ്ച് വർഷത്തിൽ രാജ്യത്ത് എവിടെ വേണമെങ്കിലും രണ്ട് ഓഫ് കാമ്പസുകൾ ആരംഭിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് യുജിസിയുടെ യാതൊരു പരിശോധനയും ആവശ്യമില്ലെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതൊക്കെ മറച്ചു വച്ചാണ് തൽപര കക്ഷികൾ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്ന അടിസ്ഥാനരഹിതമായ പ്രചരണം അഴിച്ചുവിടുന്നത്.

ഓഫ് കാമ്പസുകൾ ആരംഭിച്ച് കഴിഞ്ഞിട്ടുള്ള സ്ഥാപനങ്ങൾ ഓഫ് കാമ്പസുകൾക്ക് അംഗീകാരത്തിനായി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തെ സമീപിക്കണമെന്ന് 2018 ഓഗസ്റ്റ് 31-ന് യുജിസി ഇറക്കിയ നോട്ടിഫിക്കേഷനിൽ വിശദമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ 2019-ലെ പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തതിനെ തുടർന്ന് കാലതാമസം നേരിടുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രാലയം തങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും 2019-ലെ പുതുക്കിയ യുജിസി നിയന്ത്രണങ്ങൾക്ക് അനുസൃതമായി വീണ്ടും അപേക്ഷ നൽകാൻ 2019 സെപ്റ്റംബർ 16-ന് ആവശ്യപ്പെടുകയും ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പുതിയ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് മന്ത്രാലയം കാമ്പസിലെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാനായി വിദഗ്ധ സമിതിയെ അയക്കാനായി അപേക്ഷ യുജിസിക്ക് അയച്ചു. എന്നാൽ കേരളത്തിലുണ്ടായ പ്രളയം കാരണം വിദഗ്ധ സമിതിയുടെ സന്ദർശനം നീണ്ടു പോവുകയായിരുന്നു.

2019 ഡിസംബർ 8 മുതൽ 10 വരെ കൊച്ചി ഓഫ് കാമ്പസ് സന്ദർശിച്ച വിദഗ്ധ സമിതി യുജിസിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും കൊച്ചിയിൽ ഓഫ് കാമ്പസ് ആരംഭിക്കാൻ അനുമതി നൽകാൻ 2020 മേയിൽ നടന്ന യുജിസി യോഗം കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് ശുപാർശ ചെയ്യുകയുമുണ്ടായി. ഇക്കാര്യം അറിയിച്ചുകൊണ്ട് യുജിസി ജോയിന്റ് സെക്രട്ടറിയുടെ കത്ത് കഴിഞ്ഞ മാസം ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുമുണ്ട്.

വസ്തുത ഇതായിരിക്കെ കാമ്പസിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP