Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആത്മഹത്യാശ്രമം സഹതടവുകാരിയുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷമെന്ന് റിപ്പോർട്ടുകൾ

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആത്മഹത്യാശ്രമം സഹതടവുകാരിയുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷമെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നളിനി മുരുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് നളിനിയുടെ അഭിഭാഷകൻ പുകഴേന്തി ദേശീയ മാധ്യമങ്ങളെ അറിയിച്ചു.

29 വർഷമായി നളിനി വെല്ലൂർ വനിതാ ജയിലിൽ കഴിയുകയാണ്. ഇതിനിടക്ക് ഇങ്ങനെയൊരു ഉദ്യമത്തിന് അവർ ശ്രമിച്ചിട്ടില്ലൈന്നും ഇതിന് പിന്നിലെ യഥാർഥ കാരണമെന്തെന്ന് അറിയണമെന്നും പുകഴേന്തി പറഞ്ഞു. തിങ്കളാഴ്ച സഹതടവുകാരിയുമായി നളിനി വാക്കുതർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ജയിലിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

സംഭവമറിഞ്ഞ് കേസിലെ മറ്റ് പ്രതിയും നളിനിയുടെ ഭർത്താവുമായ മുരുകൻ ജയിൽ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. വെല്ലൂരിൽ നിന്ന് പുഴൽ ജയിലിലേക്ക് മാറ്റണമെന്നാണ് മുരുകന്റെ ആവശ്യം.

1991ൽ പ്രത്യേക ടാഡ കോടതിയാണ് നളിനി അടക്കമുള്ളവരെ വധശിക്ഷക്ക് വിധിച്ചത്. പിന്നീട് ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. നളിനിക്ക് പുറമെ മുരുകൻ, ശാന്തൻ, പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് രാജീവ് വധക്കേസിൽ ഉൾപ്പെട്ട് ഇപ്പോൾ ജയിലിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP