Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാം സാമുവലിന്റെ കുടുംബത്തിന് സഹായവുമായി അമാദ് ഗ്രൂപ്പ് എം.ഡി; ഒരു ലക്ഷം രൂപ നൽകുമെന്ന് പമ്പാവാസൻ നായർ

സാം സാമുവലിന്റെ കുടുംബത്തിന് സഹായവുമായി അമാദ് ഗ്രൂപ്പ് എം.ഡി; ഒരു ലക്ഷം രൂപ നൽകുമെന്ന് പമ്പാവാസൻ നായർ

സ്വന്തം ലേഖകൻ

മനാമ: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ സാമൂഹിക പ്രവർത്തകനും സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റുമായിരുന്ന സാം സാമുവലിന്റെ കുടുംബത്തിന് സഹായവുമായി അമാദ് ഗ്രൂപ്പ് എം.ഡി പമ്പാവാസൻ നായർ. സാമിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സാമിന്റെ കുടുംബത്തെ സഹായിക്കുന്നതിന് ബഹ്‌റൈൻ കേരളീയ സമാജം, കുടുംബ സൗഹൃദ വേദി അടക്കം വിവിധ സംഘടനകളും വ്യക്തികളും ആത്മാർത്ഥമായ പരിശ്രമത്തിലാണ്. സാമിന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയ ഭാര്യയും വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കേണ്ടത് കടമയായി കണ്ടാണ് ബഹ്‌റൈനിലെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവന്നത്.

പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ച സാം സാമുവൽ ബഹ്‌റൈൻ പ്രവാസികൾക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ സേവനത്തിന്റെ ഫലമായി നിരവധി പേർക്കാണ് സഹായം ലഭിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP