Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീച്ച് സൈഡിൽ ബാർബിക്യൂ നടത്തിയപ്പോൾ തീ പടർന്നു; ആളിപ്പടർന്ന അഗ്‌നി വിഴുങ്ങിയത് അനേകം കടകളും വാഹനങ്ങളും പ്രകൃതി സൗന്ദര്യവും; ആളുകൾ ജീവനും കൊണ്ടോടിയ കാഴ്ചകൾ ഇങ്ങനെ

ബീച്ച് സൈഡിൽ ബാർബിക്യൂ നടത്തിയപ്പോൾ തീ പടർന്നു; ആളിപ്പടർന്ന അഗ്‌നി വിഴുങ്ങിയത് അനേകം കടകളും വാഹനങ്ങളും പ്രകൃതി സൗന്ദര്യവും; ആളുകൾ ജീവനും കൊണ്ടോടിയ കാഴ്ചകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ലണ്ടൻ: ആളുകൾ തിങ്ങി കൂടിയ ബേൺമൗത്ത് ബീച്ച് സൈഡിൽ ബാർബിക്യൂ നടത്തിയതിനിടെ തീ പടർന്ന് വൻ നാശ നഷ്ടം. ഒരു കുടിലിൽ നിന്നും ആളിപ്പടർന്ന തീയിൽ അനേകം കടകളും വാഹനങ്ങളും കത്തി നശിച്ചു. തീ പരിസരത്തേക്കെല്ലാം പടർന്നതോടെ പ്രകൃതി സൗന്ദര്യത്തിനും മങ്ങലേറ്റു. ക്രമാതീതമായി തീ ഉയർന്ന് പൊങ്ങിയതോടെ ബീച്ചിലുണ്ടായിരുന്ന ആളുകൾ ജീവനും കൊണ്ടോടി. അതേസമയം ആളപായമില്ല. അപകടത്തിൽ ആർക്കും പരിക്കേറ്റതായും റിപ്പോർട്ട് ഇല്ല.

തടി കൊണ്ട് നിർമ്മിച്ച ബീച്ച് ഹട്ടിൽ ഒരാൾ ബാർബിക്യൂ നടത്തിയപ്പോൾ ഗ്യാസിൽ നിന്നും തീപടരുകയായിരുന്നു. തുടർന്ന് ഹട്ടിൽനിന്നും ഇറങ്ങിയ ഓടിയ ഇയാൾ ആളുകളോട് ഓടി രക്ഷപ്പെടാനും ഗ്യാസ് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ആയിരുന്നു. േെഇതാടെ ബീച്ചിലുണ്ടായിരുന്നവരെല്ലാം ഓടി. നിമിഷങ്ങൾക്കുള്ളിൽ തന്നെ വലിയ ശബ്ദത്തോട് കൂടി കുടിൽപൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു. ഇതോടെ ബീച്ചിലുണ്ടായിരുന്നവർ തങ്ങളുടെ സാധന സാമഗ്രികൾ എല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ടോടുകയും ചെയ്തു.

തീ പിടിച്ച കുടിലിനരികെയുണ്ടായിരുന്ന മറ്റ് രണ്ട് കുടിലുകളിലേക്കും കൂടി തീ പടരുകയും ചെയ്തു. കടൽക്കാറ്റും ശക്തമായതോടെ തീ ആളിപ്പടരുകയും സമീപ പ്രദേശങ്ങളെ എല്ലാം തീ എടുക്കുകയും ചെയ്തു. വൈകിട്ട് 3.50ഓടെ സംഭവ സ്ഥലത്തെത്തിയ ഫയയർ ക്രൂ രക്ഷാ പ്രവർത്തനം നടത്തുകയും തീ അണയ്ക്കുകയും ചെയ്തു. അതേസമയം സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP