Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെ കൊന്നത് ശീതീകരിച്ച അണ്ഡവും രണ്ട് ദശലക്ഷം ഇൻഷുറൻസുമായി ബോയ് ഫ്രണ്ടിനൊപ്പം ഓസ്ട്രേലിയയ്ക്ക് മുങ്ങാൻ; ബ്രിട്ടനെ നടുക്കിയ ഇന്ത്യൻ യുവതിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു; ജസീക്കയെ കൊന്നത് തുറന്ന് പറഞ്ഞ് മിതേഷ്

ഭാര്യയെ കൊന്നത് ശീതീകരിച്ച അണ്ഡവും രണ്ട് ദശലക്ഷം ഇൻഷുറൻസുമായി ബോയ് ഫ്രണ്ടിനൊപ്പം ഓസ്ട്രേലിയയ്ക്ക് മുങ്ങാൻ; ബ്രിട്ടനെ നടുക്കിയ ഇന്ത്യൻ യുവതിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു; ജസീക്കയെ കൊന്നത് തുറന്ന് പറഞ്ഞ് മിതേഷ്

സ്വന്തം ലേഖകൻ

ലണ്ടൻ: ലണ്ടനിലെ ഇന്ത്യക്കാരിയും ഫാർമസിസ്റ്റുമായ ജസീക്കാ പട്ടേലിനെ ഭർത്താവ് കൊലപ്പെടുത്തിയത് ശീതീകരിച്ച അണ്ഡവും രണ്ട് ദശലക്ഷത്തിന്റെ ഇൻഷുറൻസുമായി ബോയ്ഫ്രണ്ടിനൊപ്പം ഓസ്ട്രേലിയയിലേക്ക് മുങ്ങാൻ. 2018ൽ 34കാരിയായ ജസീക്കയെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് മിതേഷിന്റെ വെളിപ്പെടുത്തൽ. കേസിൽ ഇന്നലെ അന്തിമ വാദം കേട്ട കോടതി ഇയാളെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. ആൺസുഹൃത്തിനൊപ്പം ജീവിക്കാനും ലക്ഷങ്ങൾ തട്ടിയെടുക്കാനുമായി വളരെ ക്രൂരമായാണ് ഇയാൾ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയത്.

അഞ്ച് വർഷമായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് മിതേഷ് ജസീക്കയെ കൊലപ്പെടുത്തിയത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഗ്രിൻഡർ എന്ന യുവാവിനൊപ്പം ജീവിക്കാനാണ് ഈ കടും കൈ ചെയ്തത്. ഇതിന് പുറമേ ഭാര്യയുടെ പേരിലുള്ള രണ്ട് ദശലക്ഷം പൗണ്ടിന്റെ ഇൻഷുറൻസ് സ്വന്തമാക്കാമെന്നതും കടുംകൈചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചു. എന്നാൽ ഇയാളുടെ ഐഫോണിലെ ഹെൽത്ത് ആപ്പിൽ ഉണ്ടായിരുന്ന വിവരങ്ങളാണ് ഇയാൾ പറഞ്ഞ കള്ളങ്ങളെല്ലാം പൊളിച്ചതും ഇയാളെ കുടുക്കിയതും. ജീവപര്യന്തത്തിന് ശിക്ഷിച്ച ഇയാൾക്ക് മിനിമം 30 വർഷമെങ്കിലും ജയിലിൽ കിടക്കേണ്ടി വരും.

ദുരഭിമാന കൊലപാതകത്തിലാണ് ജസീക്കയുടെ മരണം ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമ്പത് വർഷത്തെ വിവാഹ ജീവിതത്തിനിടയിൽ ജസീക്കയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായും കോടതി കണ്ടെത്തി. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും മുന്നിലിട്ട് മിതേഷ് ജസീക്കയെ നിരന്തരം വഴക്കിട്ടിരുന്നതായും ഹാലിഫാക്സിൽ നിന്നും മിഡിൽസ്ബറോയിലേക്ക് മാറ്റി താമസിപ്പിച്ചതായും വീട്ടുകാർ പറയുന്നു. ഇത് ജസീക്കയെ ഒറ്റപ്പെടുത്താനായിരുന്നെന്നും ജസീക്കയുടെ വീട്ടുകാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP