Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അർണബ് ഗോസ്വാമി നയിക്കുന്ന ചാനൽ ചർച്ചയിൽ ഭക്ഷണവും കഴിച്ച് നടി കസ്തൂരി; സംസാരിക്കാൻ സമയം ലഭിക്കാത്തതിനാൽ മറ്റൊരു നല്ല കാര്യം ചെയ്തെന്ന് താരം; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; സംഭവത്തിന് പിന്നിലെ സത്യം പറഞ്ഞ് നടി

അർണബ് ഗോസ്വാമി നയിക്കുന്ന ചാനൽ ചർച്ചയിൽ ഭക്ഷണവും കഴിച്ച് നടി കസ്തൂരി; സംസാരിക്കാൻ സമയം ലഭിക്കാത്തതിനാൽ മറ്റൊരു നല്ല കാര്യം ചെയ്തെന്ന് താരം; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; സംഭവത്തിന് പിന്നിലെ സത്യം പറഞ്ഞ് നടി

മറുനാടൻ ഡെസ്‌ക്‌

ചാനൽ ചർച്ചക്കിടെ ഭക്ഷണം കഴിക്കുന്ന ബോളിവുഡ് താരം കസ്തൂരിയുടെ നടപടിയെ പുകഴ്‌ത്തിയും കളിയാക്കിയും ട്രോളുകൾ ഉണ്ടാക്കിയുമെല്ലാം സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. മാധ്യമപ്രവർത്തകൻ അർണബ് ​ഗോസ്വാമി നയിക്കുന്ന ചാനൽ ചർച്ചയ്ക്കിടയിലാണ് കസ്തൂരി ഭക്ഷണം കഴിച്ചത്. സ്കൈപ് കോൾ വഴിയായിരുന്നു കസ്തൂരി പങ്കെടുത്തത്. എന്നാൽ ചർച്ച നടക്കുന്നതിനിടെ നടി ലൈവായി ഭക്ഷണം കഴിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുരയായിരുന്നു. എന്നാൽ ഇപ്പോൾ അതിന് പിന്നിലെ കാരണം വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് താരം.

താൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ല അതെന്നാണ് കസ്തൂരി പറഞ്ഞത്. എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ല, അപ്പോൾ ഞാൻ മറ്റൊരു നല്ല കാര്യം ചെയ്തു- എന്നു ചിരിയോടെ കുറിച്ച കസ്തൂരി താൻ ഓൺഎയറിൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നും 1.5ന് സൈൻ ഓഫ് ചെയ്തതാണെന്നും പറഞ്ഞു. ഇത് യഥാർത്ഥത്തിൽ ആത്മവിശ്വാസവുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഹൈപ്പർമോദിലുള്ള അർണബിനെ 60 മിനിറ്റോളം ഞാൻ കേട്ടു. എന്നെ അദ്ദേഹം സംസാരിക്കാൻ അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു, അതുകൊണ്ട് ഞാൻ ചർച്ച വിട്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി. സ്കൈപ്പ് ഓഫാക്കാൻ മറന്ന് പോയി. കാണികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു, നിയമ ലംഘനമോ അനാദരവോ ഉദ്ദേശിച്ചിട്ടില്ല, കസ്തൂരി ട്വീറ്റ് ചെയ്തു.

റിപബ്ലിക് ചാനലിൽ മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമി നയിക്കുന്ന പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് സംസാരിക്കാൻ അദ്ദേഹം അവസരം നൽകാറില്ലെന്ന വിമർശനം നേരത്തേ തന്നെ ശക്തമാണ്. നിരവധി പേർ അർബിന്റെ 'അസഹിഷ്ണുത' സഹിക്കാനാകാതെ ചർച്ചയിൽ നിന്ന് എഴുന്നേറ്റ് പോയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ചർച്ചയ്ക്കിടെ ലൈവായി ഭക്ഷണം കഴിച്ച സംഭവം ആദ്യമാണ് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

സ്കൂളിൽ അദ്ധ്യാപിക പഠിപ്പിക്കുന്നതിനിടെ ഭക്ഷണം കഴിച്ചതുമായും നിലവിലെ ഓൺലൈൻ ക്ലാസ്സുകളുമായും വർക് ഫ്രം ഹോം സംവിധാനവുമായൊക്കെ കസ്തൂരിയുടെ വീഡിയോയെ താരതമ്യം ചെയ്ത് മീമുകൾ ഇറക്കുകയാണിപ്പോൾ പലരും. സിനിമാ ഇൻഡസ്ട്രിക്കൊപ്പം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലും ഇടപെടുന്ന താരമാണ് നടി കസ്തൂരി ശങ്കർ. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുഖം നോക്കാതെ നിലപാട് വെട്ടിത്തുറന്നു പറയാറുമുണ്ട് കസ്തൂരി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP