Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനത്തിന്റെ പ്രഭാവം കുറഞ്ഞ് രാജ്യ തലസ്ഥാനം; ഡൽ‌ഹിയിൽ കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത് 954 പേർക്ക്; ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കെന്ന് അധികൃതർ

കോവിഡ് വ്യാപനത്തിന്റെ പ്രഭാവം കുറഞ്ഞ് രാജ്യ തലസ്ഥാനം; ഡൽ‌ഹിയിൽ കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത് 954 പേർക്ക്; ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പ്രഭാവം കുറയുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത് 954 പേർക്കാണ്. പ്രതിദിന രോ​ഗബാധയുടെ കണക്കിൽ ഡൽഹിയിലെ ഒരുമാസത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ജൂൺ 23നായിരുന്നു ഡൽഹിയിൽ പ്രതിദിന രോ​ഗബാധയിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. 3947 പേർക്കാണ് ഡൽഹിയിൽ അന്ന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഓരോ ദിവസവും രോ​ഗബാധിതരുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തുന്നത് എന്ന് ആരോ​ഗ്യ വകുപ്പ് പുറത്ത് വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു.

954 പുതിയ കേസുകൾകൂടി തിങ്കളാഴ്ച റിപ്പോർട്ടു ചെയ്യപ്പെട്ടതോടെ ഡൽഹിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,23,747 ആയി. 35 പേർകൂടി മരിച്ചതോടെ ആകെ മരണം 3663 ആയി. 24 മണിക്കൂറിനിടെ 1784 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഡൽഹിയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,04,918 ആയി. സംസ്ഥാനത്ത് നിലവിലുള്ള ആക്ടീവ് കേസുകളുടെ ഏഴ് മടങ്ങാണിതെന്ന് ഡൽഹി സർക്കാർ തിങ്കളാഴ്ച പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിനിൽ അവകാശപ്പെടുന്നു. 15,166 ആണ് നിലവിൽ ഡൽഹിയിലുള്ള ആക്ടീവ് കേസുകൾ.

അതേസമയം, ഡൽഹിയിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ സംബന്ധിച്ച് ആശങ്കയില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി 15475 കിടക്കകൾ ഉണ്ടെന്നിരിക്കെ 3517 കിടക്കകളിൽ മാത്രമാണ് നിലവിൽ രോഗികളുള്ളത്. കോവിഡ് കെയർ സെന്ററുകളിൽ ഒരുക്കിയിട്ടുള്ള 9454 കിടക്കകളിൽ 2165 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളത്. കോവിഡ് ഹെൽത്ത് സെന്ററുകളിലുള്ള 554 കിടക്കകളിൽ 151 എണ്ണത്തിൽ മാത്രമാണ് രോഗികൾ ഉള്ളതെന്നും അധികൃതർ അറിയിച്ചു. 8379 പേരാണ് ഡൽഹിയിൽ നിലവിൽ ഹോം ക്വാറന്റീനിലുള്ളത്.

സംസ്ഥാനത്തെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വൻതോതിൽ വർധിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അവകാശപ്പെട്ടു. 4177 ആർടി-പിസിആർ, സിബിനാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകളും, 7293 റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളും 24 മണിക്കൂറിനിടെ നടത്തിയെന്ന് അധികൃതർ പറഞ്ഞു. രാജ്യതലസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് കേന്ദ്ര സർക്കാർ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ലഫ്റ്റനന്റ് ഗവർണർ അനിൽ ബയ്ജാൽ എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗങ്ങൾ ചേർന്നാണ് കോവിഡ് പ്രതിരോധത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചത്.

എന്നാൽ, ഡൽഹിയിൽ സമൂഹ വ്യാപനം ഉണ്ടെന്ന് ആരോ​ഗ്യമന്ത്രി ആരോഗ്യമ​ന്ത്രി സത്യേന്ദ്ര ജെയിൻ ചൂണ്ടിക്കാട്ടുന്നു. കോവിഡിൽനിന്ന്​ മുക്തി നേടി ഒദ്യോ​ഗിക ചുമതലകൾ ഏറ്റെടുത്ത ശേഷമായിരുന്നു അ​ദ്ദേഹത്തിന്റെ പ്രതികരണം. ‘ഡൽഹിയിൽ അടക്കം സമൂഹ വ്യാപനം നടന്നുകഴിഞ്ഞു. രാജ്യത്ത്​ 10ലക്ഷം രോഗികൾ നിലവിലുണ്ട്​. എന്നിട്ടും ഇതിനെ സമൂഹവ്യാപനമെന്ന്​ വിളിക്കാൻ കഴിയില്ലേ​?.’ -സത്യേന്ദ്ര ജെയിൻ ചോദിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP