Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യൻ സെക്സോളജിസ്റ്റ് അന്ന അംബാർസുമയൻ മരിച്ച നിലയിൽ; ന​ഗ്നമായ മൃത​ദേഹം കണ്ടെത്തിയത് പഞ്ചനക്ഷത്ര ഹോട്ടലിൽ

റഷ്യൻ സെക്സോളജിസ്റ്റ് അന്ന അംബാർസുമയൻ മരിച്ച നിലയിൽ; ന​ഗ്നമായ മൃത​ദേഹം കണ്ടെത്തിയത് പഞ്ചനക്ഷത്ര ഹോട്ടലിൽ

മറുനാടൻ ഡെസ്‌ക്‌

മോസ്കോ: റഷ്യയിലെ പ്രമുഖ ടെലിവിഷൻ സെക്സോളജിസ്റ്റ് അന്ന അംബാർസുമയൻ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ചനിലയിൽ. മോസ്കോയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലാണ് 26കാരിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ന​ഗ്നമായ മൃതദേഹത്തിനരുകിൽ നിന്ന് ഒരു ഹാൻഡ് ബാ​ഗും കറുത്ത വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്.ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. നഗ്നമായ നിലയിൽ കട്ടിലിലായിരുന്നു മൃതദേഹം. സമീപത്തായി ഹാൻഡ്ബാഗും വസ്ത്രവുമുണ്ടായിരുന്നു. ജീവനക്കാർ മുറിയിൽ പ്രവേശിക്കുന്നതിന് എട്ട് മണിക്കൂർ മുമ്പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചില ഗുളികകളും പൊലീസ് മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. വലിയ ബിസിനസ് പ്രമുഖരടക്കം അന്നയുടെ ആരാധകവൃന്ദത്തിലുണ്ട്. ഇവരിൽ ചിലർ വിലയേറിയ ആഡംബര കാറുകളടക്കം സമ്മാനമായി നൽകിയിരുന്നു. റുസ്ലാൻ എന്ന ബിസിനസുകാരനെയാണ് അന്ന വിവാഹം കഴിച്ചത്.

മനോരോഗ വിദഗ്ധയെന്ന് അവകാശപ്പെടുന്ന അന്ന റഷ്യയിലെ ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധേയയായത്. സെക്സോളജി സംബന്ധമായ നിരവധി ടെലിവിഷൻ ഷോകളിൽ ഈ 26-കാരി പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും സജീവമാണ്. അവർക്ക് സോഷ്യൽ മീഡിയയിൽ 3,70,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. മരണകാരണം സ്ഥിരീകരിക്കാനായി പോസ്റ്റ്‌മോർട്ടം നടത്തുന്നുണ്ടെന്ന് നിയമപാലകരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയ കുറിപ്പടിയില്ലാത്ത ഗുളികകളും വിശകലനത്തിനായി അയച്ചു.

അന്നയെ ഹോട്ടലിൽ കാണാനെത്തിയ ഒരാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. മരിച്ചനിലയിൽ കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇയാൾ അന്നയെ കാണാനെത്തിയിരുന്നു. അതിനിടെ. അന്നയെ പണമിടപാടുമായി ബന്ധപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായി അവരുടെ അഭിഭാഷകനും പ്രതികരിച്ചു. കഴിഞ്ഞദിവസം ഫോണിൽ വിളിച്ചപ്പോൾ അന്ന ഇക്കാര്യം പറഞ്ഞതായും അവർ വല്ലാതെ ഭയപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP