Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കേരളാപൊലീസിന്റെ 'സഹായത്തോടെ' സ്വപ്നയെ സ്വന്തം വീട്ടിൽ രണ്ട് ദിവസം താമസിപ്പിച്ച ശേഷം ബാംഗ്ലൂരെത്തിച്ചു; സ്വപ്നയ്ക്ക് രക്ഷപ്പെടാൻ 'കോവിഡ് ' രോഗികൾ ഇല്ലാതിരുന്നിട്ടും തുറവൂർ, എരമല്ലൂർ, ചെല്ലാനം, എഴുപുന്ന ഭാഗങ്ങളിൽ 'സമ്പൂർണ്ണ ലോക്ക് ഡൗൺ ' പ്രഖ്യാപിപ്പിച്ചു; ഇന്ന് അധികാരത്തിലിരിക്കുന്ന ' ഉന്നതൻ ' പാർട്ടി നേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാറാണ് ഈ 'കിരൺ' സ്ഥിരമായി ഉപയോഗിക്കുന്നത്; യുവവ്യവസായി കിരൺ ആണ് സ്വപ്നയെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് വി.വി.രാജേഷ്

'കേരളാപൊലീസിന്റെ 'സഹായത്തോടെ' സ്വപ്നയെ സ്വന്തം വീട്ടിൽ രണ്ട് ദിവസം താമസിപ്പിച്ച ശേഷം ബാംഗ്ലൂരെത്തിച്ചു; സ്വപ്നയ്ക്ക് രക്ഷപ്പെടാൻ 'കോവിഡ് ' രോഗികൾ ഇല്ലാതിരുന്നിട്ടും തുറവൂർ, എരമല്ലൂർ, ചെല്ലാനം, എഴുപുന്ന ഭാഗങ്ങളിൽ 'സമ്പൂർണ്ണ ലോക്ക് ഡൗൺ ' പ്രഖ്യാപിപ്പിച്ചു; ഇന്ന് അധികാരത്തിലിരിക്കുന്ന ' ഉന്നതൻ ' പാർട്ടി നേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാറാണ് ഈ 'കിരൺ' സ്ഥിരമായി ഉപയോഗിക്കുന്നത്; യുവവ്യവസായി കിരൺ ആണ് സ്വപ്നയെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് വി.വി.രാജേഷ്

ആർ പീയൂഷ്

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിൽ നിന്നും ബാഗ്ലൂരിലേക്ക് രക്ഷപെടുത്താൻ സഹായിച്ചത്  യുവ വ്യവസായി കിരണാണെന്ന് ബിജെപി നേതാവ് വി.വി രാജേഷ്. അന്വേഷണ ഏജൻസികളുടെ കണ്ണു വെട്ടിച്ച് കേരളാ പൊലീസിന്റെ സഹായത്തോടെ ചേർത്തലയിലെ വീട്ടിൽ താമസിപ്പിച്ച ശേഷം ബാംഗ്ലൂരിലെത്തിക്കുകയായിരുന്നു എന്നാണ് രാജേഷ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്വപ്നയ്ക്കും സന്ദീപിനും രക്ഷപെടാനായിട്ടാണ് കോവിഡ് രോഗികൾ ഇല്ലാതിരുന്ന തുറവൂർ, എരമല്ലൂർ, ചെല്ലാനം, എഴുപുന്ന ഭാഗങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും ഇതിനായി പാർട്ടീ ബന്ധം ഉപയോഗിച്ചുവെന്നും രാജേഷ് ആരോപിക്കുന്നു.

ഇതോടെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കുരുക്ക് മുറുകുകയാണ്. മുഖ്യമന്ത്രി അടക്കം സംസ്ഥാന മന്ത്രിസഭയിലെ മിക്കവരുമായി അടുത്ത ബന്ധമാണ് യുവവ്യവസായിക്കുള്ളത്. ഇയാളുടെ ഒരു സംരംഭം മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഉദ്ഘാടനം ചെയ്തത് എന്നും പറയുന്നു. സമീപകാലത്ത് പണക്കാരനായി മാറിയ വ്യക്തിയാണ് ഈ വ്യവസായി. നദികളിലെ മണൽ നീക്കം അടക്കം ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആലപ്പുഴക്കാരായ നിരവധി ജനപ്രതിനിധികളും ഇയാളുടെ സുഹൃത്തുക്കാണ്.

കസ്റ്റംസ് അന്വേഷണം കൊഴുക്കുന്നതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപ് നായരും രണ്ടു ദിവസം താമസിച്ചത് യുവവ്യവസായിയുടെ വീട്ടിലെന്നുമാണ് വി.വി രാജേഷ് പറയുന്നത്. തിരുവനന്തപുരത്ത് നിന്നും പൊലീസിൽ ചിലരുടെ അറിവോടെ വ്യവസായിയുടെ കാറിലാണ് ഇരുവരും വീട്ടിൽ എത്തിയത്. ഇതിന് ഒത്താശ ചെയ്തത് ഒരു ഡിവൈഎസ്‌പിയാണെന്നും പറയപ്പെടുന്നു. സ്വപ്നയും സന്ദീപും എത്തുന്നതിന് മുന്നോടിയായി ഈ വീട്ടിലുള്ള മുഴുവൻ സിസിടിവി ക്യാമറകളും ഓഫ് ചെയ്തിരുന്നു. രണ്ടു ദിവസം സുരക്ഷിതമായി ഇവിടെ താമസിച്ച ശേഷമാണ് ഇവർ വാളയാറിലേക്ക് പോയത്. ഈ യാത്രയിലും പൊലീസിന്റെ ശല്യം ഒഴിവാക്കിയത് ഡിവൈഎസ്‌പിയുടെ ഇടപെടലായിരുന്നു എന്നും ആരോപണമുണ്ട്.

ഇപ്പോൾ പുറത്തു വന്നിട്ടുള്ള ഈ നിർണായക വിവരം എൻഐഎയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ചും അന്വേഷണം നടന്നാൽ സംസ്ഥാന മന്ത്രിസഭയെ തന്നെ അത് പിടിച്ചു കുലുക്കാൻ സാധ്യത ഉണ്ട്. അതിനാൽ പാർട്ടീ വൃത്തങ്ങൾ ഏറെ പ്രതിരോധത്തിലായിരിക്കുകയാണ്. വി.വി രാജേഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇപ്പോൾ പാർട്ടീ അണികൾക്കിടയിലും ചർച്ചാ വിഷയമായിരിക്കുകയാണ്.

വി.വി.രാജേഷിന്റെ പോസ്റ്റ് ഇങ്ങനെ:

പാർട്ടിക്ക് മുകളിലൂടെ പറക്കുന്ന 'കിരൺ' ? അന്വേഷണ ഏജൻസികളുടെ കണ്ണ് വെട്ടിച്ച് 'കേരളാപൊലീസിന്റെ ' സഹായത്തോടെ സ്വപ്നയെ സ്വന്തം വീട്ടിൽ രണ്ട് ദിവസം താമസിപ്പിച്ച ശേഷം ബാംഗ്ലൂരെത്തിച്ചു. സ്വപ്നയ്ക്ക് രക്ഷപ്പെടാൻ 'കോവിഡ് ' രോഗികൾ ഇല്ലാതിരുന്നിട്ടും തുറവൂർ, എരമല്ലൂർ, ചെല്ലാനം , എഴുപുന്ന ഭാഗങ്ങളിൽ 'സമ്പൂർണ്ണ ലോക്ക് ഡൗൺ ' പ്രഖ്യാപിപ്പിച്ചു. ഇന്ന് അധികാരത്തിലിരിക്കുന്ന ' ഉന്നതൻ ' പാർട്ടി നേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാറാണ് ഈ 'കിരൺ' സ്ഥിരമായി ഉപയോഗിക്കുന്നത് . കേരളം നമ്പർ വൺ ?

എൻഐഎ അന്വേഷണം തുടങ്ങി

ബംഗളൂരുവിലേക്ക് പോകുന്ന വഴിയിൽ രണ്ടു ദിവസം സ്വപ്നയും സന്ദീപ് നായരും ഒളിച്ചു താമസിച്ചത് ചേർത്തല അന്ധകാരനഴിയിലുള്ള യുവ വ്യവസായിയുടെ വീട്ടിലെന്ന് മറുനാടൻ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇയാൾ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്തയാളെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മറുനാടൻ വാർത്തയ്ക്ക് പിന്നാലെ എൻഐഎ അന്വേഷണം തുടങ്ങി. സ്വപ്നയുടെയും സന്ദീപിന്റെയും വരവ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തെങ്കിലും പൂഴ്‌ത്തി. ജൂലൈ ആറ്, ഏഴ് തീയതികളിലാണ് സ്വപ്നയും സന്ദീപും ഇവിടെ ഉണ്ടായിരുന്നത് എന്നാണ് വിവരം.

തിരുവനന്തപുരത്ത് നിന്നും പൊലീസ് അകമ്പടിയോടെയാണ് ഇവർ എത്തിയത്. ഒരു ഡിവൈഎസ്‌പിയാണ് ഇതിന് വേണ്ട ഒത്താശ ചെയ്തത്. സ്വപ്നയ്ക്ക് ഹൈക്കോടതിയിലേക്കുള്ള മുൻകൂർ ജാമ്യ ഹർജി ഒപ്പിടുവിക്കുന്നതിനും മറ്റ് സൗകര്യങ്ങൾ ചെയ്യുന്നതിനും ഒരു കൺഫേർഡ് ഐപിഎസുകാരൻ ഈ വീട്ടിൽ നേരിട്ടെത്തുകയും ചെയ്തിരുന്നതായി പറയുന്നു. ആലപ്പുഴ എസ്‌പി പിഎസ് സാബുവാണോ ഇതെന്ന് എൻഐഎ പരിശോധിക്കുന്നു. വഴി നീളെയുള്ള സി.സി.ടി.വി ക്യാമറകൾ ഓഫാക്കിയും പൊലീസ് സഹായിച്ചു.

ഈ വ്യവസായിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണുള്ളത്. അരൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി ഇയാളുടെ വീട്ടിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നുവെന്നും പറയുന്നു. അന്ന് തുഷാർ വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി ഇവിടെ വച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. യാതൊരു പരിശോധനയും കൂടാതെ സ്വപ്നയും സന്ദീപും കേരളം വിട്ട വഴിയാണ് എൻഐഎ അന്വേഷിക്കുന്നത്. ഇതിനെ പിന്നാലെ കൂടിയപ്പോഴാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഈ വിവരം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മനസിലാകുന്നത്.

സ്വപ്നയും സന്ദീപും എത്തുന്നതിന് മുന്നോടിയായി ഈ വീട്ടിലുള്ള മുഴുവൻ സിസിടിവി കാമറകളും ഓഫ് ചെയ്തിരുന്നു. രണ്ടു ദിവസം സുരക്ഷിതമായി ഇവിടെ താമസിച്ച ശേഷമാണ് ഇവർ വാളയാറിലേക്ക് പോയത്. ഈ യാത്രയിലും പൊലീസിന്റെ ശല്യം ഒഴിവാക്കിയത് ഡിവൈഎസ്‌പിയുടെ ഇടപെടലായിരുന്നു.

മുഖ്യമന്ത്രി അടക്കം സംസ്ഥാന മന്ത്രിസഭയിലെ മിക്കവരുമായി അടുത്ത ബന്ധമാണ് യുവവ്യവസായിക്കുള്ളത്. ഇയാളുടെ ഒരു സംരംഭം മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടനം ചെയ്തത് എന്നും പറയുന്നു. സമീപകാലത്ത് പണക്കാരനായി മാറിയ വ്യക്തിയാണ് ഈ വ്യവസായി. നദികളിലെ മണൽ നീക്കം അടക്കം ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആലപ്പുഴക്കാരായ നിരവധി ജനപ്രതിനിധികളും ഇയാളുടെ സുഹൃത്തുക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP