Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ കോവിഡ് സമൂഹ വ്യാപനത്തിന് തെളിവുകൾ ഇല്ലെന്ന് എയിംസ് ഡയറക്ടർ; നിരവധി ഹോട്ട് സ്പോട്ടുകൾ ഉണ്ടെങ്കിലും അവയെല്ലാം പ്രാദേശിക വ്യാപനം മാത്രമാണെന്നും രൺദിപ് ഗുലേറിയ

ഇന്ത്യയിൽ കോവിഡ് സമൂഹ വ്യാപനത്തിന് തെളിവുകൾ ഇല്ലെന്ന് എയിംസ് ഡയറക്ടർ; നിരവധി ഹോട്ട് സ്പോട്ടുകൾ ഉണ്ടെങ്കിലും അവയെല്ലാം പ്രാദേശിക വ്യാപനം മാത്രമാണെന്നും രൺദിപ് ഗുലേറിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സമൂഹ വ്യാപനത്തിന് തെളിവുകൾ ഇല്ലെന്ന് എയിംസ് ഡയറക്ടർ രൺദിപ് ഗുലേറിയ. മഹാന​ഗരങ്ങൾ ഉൾപ്പെടെ നിരവധി ഹോട്ട് സ്പോട്ടുകൾ ഉണ്ടെങ്കിലും അവയെല്ലാം പ്രാദേശിക വ്യാപനം മാത്രമാണ്. രാജ്യത്തെ ചില മേഖലകളിൽ കോവിഡ് വ്യാപനം അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. അവിടെ പുതിയ കേസുകൾ ഉണ്ടാകുന്നതിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് നടത്തുന്ന കോവിഡ് വാക്സി‌ൻ ആദ്യഘട്ടത്തിൽ 375 പേരിലാണ് പരീക്ഷിക്കുന്നതെന്ന് രൺദിപ് ഗുലേറിയ അറിയിച്ചു. കോവിഡ് വാക്‌സിൻ പരീക്ഷണത്തിനായി സന്നദ്ധരായ 1800 പേർ എയിംസ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 1,125 പേരിൽ വാക്‌സിൻ പരീക്ഷണം നടത്തുമെന്നും രൺദീപ് ഗുലേറിയ പറഞ്ഞു. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിനായി 375 പേരെയാണ് തിരഞ്ഞെടുക്കുക. ഇതിലൂടെ വാക്‌സിന്റെ സുരക്ഷിതത്വവും എത്ര ഡോസ് വേണമെന്നുമുള്ളത് പഠിക്കും.

രണ്ടാം ഘട്ടത്തിൽ 12 വയസുമുതൽ 65 വയസ് വരെയുള്ള പ്രായത്തിലുള്ള 700 പേരിൽ പരീക്ഷണം നടത്തും. മൂന്നാം ഘട്ടതിൽ ഇതിലുമധികം ആളുകളിൽ പരീക്ഷണം നടത്തും. മൂന്നാം ഘട്ടം കഴിയുന്നതോടെ പരീക്ഷണത്തിന് വിധേയമായവരിൽ വൈറസിനോട് എത്രത്തോളം പ്രതിരോധം ആർജിച്ചുവെന്ന് പഠിക്കുമെന്നും എയിംസ് ഡയറക്ടർ വ്യക്തമാക്കി.

മൂന്ന് മൈക്രോഗ്രാം മുതൽ ആറ് മൈക്രോഗ്രാം വരെയുള്ള ഡോസുകളാകും പരീക്ഷിക്കുക. വാക്‌സിൻ കുത്തിവെച്ചതിന് ശേഷമുള്ള ആദ്യ രണ്ടുമണിക്കൂർ രോഗിയെ ആശുപത്രിയിൽ വെച്ച് തന്നെ നിരീക്ഷിക്കും. തുടർന്ന് 28 ദിവസത്തേക്ക് പ്രത്യേകമായി നിരീക്ഷണത്തിലാക്കും. മൂന്ന് മാസത്തോളം ഇവരിൽ നിന്ന് വിവരം ശേഖരിക്കുന്നത് തുടരുകയും ചെയ്യും. മറ്റ് ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് വ്യക്തമാകുന്നവരിൽ മാത്രമേ വാക്‌സിൻ പരീക്ഷിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP