Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിയുടെ പിന്തുണയോടെ കഴിഞ്ഞ ആറുമാസമായി സച്ചിൻ ഗൂഢാലോചന നടത്തുന്നു; സച്ചിൻ വിഭാഗം എംഎൽഎമാരെ ബന്ദികളാക്കിയിരിക്കുകയാണ്; അവരുടെ സ്വകാര്യ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരിക്കുന്നു; അവർക്ക് ഞങ്ങളോടൊപ്പം ചേരാനാണ് ആഗ്രഹം; ആരോപണവുമായി വീണ്ടും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്; സച്ചിൻ കൂറുമാറുന്നതിന് 35 കോടി വാഗ്ദാനം ചെയ്തതായി കോൺഗ്രസ് എം.എൽഎയും

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: സച്ചിൻ പൈലറ്റിനെതിരെ ആരോപണവുമായി വീണ്ടും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. ബിജെപിയുടെ പിന്തുണയോടെ കഴിഞ്ഞ ആറുമാസമായി സച്ചിൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഗെഹ്ലോത് പറഞ്ഞു. ബിജെപി പിന്തുണയോടെ കഴിഞ്ഞ ആറുമാസമായി ഗൂഢാലോചന നടത്തുകയായിരുന്നു അദ്ദേഹം.സർക്കാരിനെ അട്ടിമറിക്കാനായി ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് താൻ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ഇത്രയും നിഷ്‌കളങ്കമായ മുഖമുള്ള ഒരു വ്യക്തി ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഞാനിവിടെയുള്ളത് പച്ചക്കറി വിൽക്കാനല്ല. ഞാൻ മുഖ്യമന്ത്രിയാണ്.'- ഗെഹ്ലോത് പറഞ്ഞു.

ഗെഹ് ലോത് പക്ഷത്തുള്ള എംഎൽഎമാർ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് താമസിക്കുന്നതെന്ന് പറഞ്ഞ ഗെഹ്ലോത് സച്ചിൻ വിഭാഗം എംഎൽഎമാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും ആരോപിച്ചു. 'എംഎൽഎമാർ ഞങ്ങളെ ഫോണിലൂടെ വിളിച്ച് യാതനകൾ പറഞ്ഞുകരയുകയാണ്. അവരുടെ സ്വകാര്യ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരിക്കുകയാണ്. അവരിൽ ചിലർ ഞങ്ങൾക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ട്.' ഗെഹ്ലോത് അവകാശപ്പെടുന്നു.

അതേ സമയം രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് കൂറുമാറുന്നതിനായി സച്ചിൻ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപിച്ച് കോൺഗ്രസ് എംഎ‍ൽഎ. ഗിരിരാജ് സിങ് മലിംഗ രംഗത്തെത്തി. പൈലറ്റിന്റെ വാഗ്ദാനം താൻ നിരസിച്ചുവെന്നും ഇക്കാര്യം മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിനെ അറിയിച്ചുവെന്നും മലിംഗ അവകാശപ്പെട്ടു. അശോക് ഗെഹ്ലോത്തിനെതിരെ അണിനിരക്കുന്നതിനായിഎനിക്ക് സച്ചിൻ പൈലററ് 35 കോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം പണം വാഗ്ദാനംചെയ്തത്. കൂറുമാറാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു.

സമാനമായ വാഗ്ദാനം ഡിസംബറിലും സച്ചിൻ നടത്തി. ഞാൻ അത് നിരസിക്കുകയും അശോക് ഗെഹ് ലോതിനെ വിവരമറിയിക്കുകയും ചെയ്തു. പണത്തിന് വേണ്ടി ഈ തെറ്റായ കാര്യം ചെയ്യാനാകില്ല. പണം ഒരു പ്രശ്നമല്ലെന്നും നിങ്ങൾ ആഗ്രഹിക്കുന്നത് ചോദിച്ചോളൂ അത് ലഭിക്കുമെന്നുമാണ് സച്ചിൻ പറഞ്ഞത്. 35 കോടിയോ അതിൽ കൂടുതലോ, പക്ഷേ ഞാൻ പറഞ്ഞു അത് തെറ്റാണെന്ന്.' മലിംഗ പറയുന്നു

2009-ൽ കോൺഗ്രസിലേക്ക് കൂറുമാറിയ ബിഎസ്‌പി എംഎ‍ൽഎമാരിൽ ഒരാളാണ് മലിംഗ. 2013-ലും 2018-ലും കോൺഗ്രസ് ടിക്കറ്റിൽ ധോൽപുരിലെ ബരി നിയോജകമണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

സച്ചിൻ പൈലറ്റ് കഴിഞ്ഞ ആറുമാസമായി ബിജെപി. പിന്തുണയോടെ ഗൂഢാലോചന നടത്തുന്നതായി അശോക് ഗെഹ്ലോത് ആരോപിച്ചു. സച്ചിനെ ഒന്നിനും കൊള്ളാത്ത വ്യക്തിയെന്നാണ് ഗെഹ് ലോത് വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP