Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റയടിക്ക് രോഗം പകർന്നത് 61 പേർക്ക്; സൂപ്പർ സ്‌പ്രെഡുണ്ടായത് തലസ്ഥാനത്തെ രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിൽ; കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആളെ കയറ്റി പോത്തീസും; മുന്നറിയിപ്പുകൾ നൽകിയിട്ടും അനുസരിക്കാതെ തോന്നിയത് പോലെ തുറന്നുപ്രവർത്തിച്ചു; കോവിഡ് വ്യാപനത്തിന് കാരണമായ രാമചന്ദ്രന്റെയും പോത്തീസിന്റെയും ലൈസൻസ് നഗരസഭ റദ്ദാക്കി; ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇരുസ്ഥാപനങ്ങളും തുറക്കില്ല

ഒറ്റയടിക്ക് രോഗം പകർന്നത് 61 പേർക്ക്; സൂപ്പർ സ്‌പ്രെഡുണ്ടായത് തലസ്ഥാനത്തെ രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിൽ; കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആളെ കയറ്റി പോത്തീസും; മുന്നറിയിപ്പുകൾ നൽകിയിട്ടും അനുസരിക്കാതെ തോന്നിയത് പോലെ തുറന്നുപ്രവർത്തിച്ചു; കോവിഡ് വ്യാപനത്തിന് കാരണമായ രാമചന്ദ്രന്റെയും പോത്തീസിന്റെയും ലൈസൻസ് നഗരസഭ റദ്ദാക്കി; ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇരുസ്ഥാപനങ്ങളും തുറക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഗരത്തിൽകോവിഡ് ചട്ടം ലംഘിച്ചതിന് ഹൈപ്പർ മാർക്കറ്റ് വസ്ത്രവ്യാപാര ശാലകൾക്കെതിരെ നഗരസഭയുടെ നടപടി.പോത്തീസ്, രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പലഘട്ടങ്ങളിലും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു.എന്നാൽ ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.
തുടർന്നും ഇവ പാലിക്കാതെ തുറന്ന് പ്രവർത്തിക്കുകയും കോവിഡ് വ്യാപനത്തിന് ഈ സ്ഥാപനങ്ങൾ കാരണമാവുകയും ചെയ്തതിനെ തുടർന്നാണ് നഗരസഭയുടെ നടപടി.

നേരത്തെ നടത്തിയ പരിശോധനയിൽ രാമചന്ദ്രൻസിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതെല്ലാം തന്നെ നഗരത്തിലെ സാഹചര്യം സങ്കീർണ്ണമാക്കുന്നതിൽ പങ്കു വഹിച്ചു എന്നതാണ് നഗരസഭയുടെ വിലയിരുത്തൽ.തുടർന്നാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസൻസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദ് ചെയ്യുന്ന കടുത്ത നടപടിയിയിലേക്ക് നഗരസഭയെത്തിയത്.

അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സ്. തിരുവനന്തപുരം നഗരത്തിലെ എം ജി റോഡിലാണ് പോത്തീസ് സൂപ്പർ സ്റ്റോഴ്‌സ്. തിരുവനന്തപുരം നഗരത്തിൽ കോവിഡ് രോഗബാധ വ്യാപിച്ചതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. കോവിഡ് ബാധിതരായ ചിലർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങൾക്കുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പട്ടികയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നായിരുന്നു നിർദ്ദേശം.

രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മാത്രം ആരോഗ്യ പ്രവർത്തകരുമായി ബന്ധപെടാനും നിർദ്ദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾക്ക് പുറമെ ചില സർക്കാർ ഓഫീസുകളും ഇതിൽ ഉൾപ്പെടുന്നു. ബിഗ് ബസാർ , പോത്തീസ്, രാമചന്ദ്രൻ ടെക്സ്റ്റൈൽസ് ഉൾപ്പടെ 24 സ്ഥാപനങ്ങളാണ് പട്ടികയിൽ ഉള്ളത്. തീരദേശ മേഖലയിലെ രോഗവ്യാപനം ആശങ്കയുണ്ടാക്കിയതിന് പിന്നാലെയാണ് കോവിഡ് ബാധിതർ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ സന്ദർശിച്ചു എന്ന് കണ്ടെത്തിയത്. ഇതോടെ നഗരത്തിലും രോഗവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയെ തുടർന്നാണ് നടപടി.

രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു സ്ഥാപനത്തിലുള്ള 61 പേർക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയർത്തിയിരുന്നു. ഇത് സൂപ്പർ സ്‌പെഡ്രാണെന്നും വിലയിരുത്തലുണ്ട്.

സ്ഥാപനത്തിലെ 70ലധികം ജീവനക്കാർ ഒരുമിച്ച് ഒരു കേന്ദ്രത്തിലാണ് താമസിക്കുന്നത്. ഇതിനാൽ തന്നെ കോവിഡ് കേസുകൾ ഇനിയും ഉയരാനാണ് സാധ്യത. രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിൽ തമിഴ്‌നാട്ടിൽനിന്ന് എത്തിച്ച ജീവനക്കാർ ക്വറന്റീൻ ലംഘിച്ചതായി ആരോപണമുണ്ടായിരുന്നു. തമിഴ്‌നാട്ടിൽ എത്തിയ ശേഷം ക്വാറന്റൈന് വിധേയമാകാതെയാണ് എട്ട് പേർ രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസ് ഒരുക്കിയ താമസ സ്ഥലത്ത് കഴിഞ്ഞിരുന്നത്. ടെക്‌സ്‌റ്റൈൽസിൽ ജോലി ചെയ്ത ശേഷമാണ് ഇവർ താമസ സ്ഥലത്ത് കഴിഞ്ഞിരുന്നത് തുടർന്ന് സ്ഥലത്തെതിയ ഫോർട്ടും പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ ക്വാറന്റിനിലാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മതിയായ രേഖകളില്ലാതെയാണ് ഇവർ എത്തിയതെന്ന് വ്യക്തമായി. അനധികൃതമായി തൊഴിലാളികളെ തമിഴ്‌നാട്ടിൽ നിന്നെത്തിച്ചതിനും കൃത്യമായി ക്വാറന്റീന് വിധേയമാക്കാത്തതിനും രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. ആരോഗ്യ വകുപ്പും പൊലീസും കൃത്യമായ മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഓരോ പ്രദേശത്തിനും പ്രത്യേകമായി വേർതിരിച്ച് നൽകി. സൂപ്പർ സ്‌പ്രെഡ് ഉണ്ടായ പൂന്തുറയിൽ നിന്ന് സമീപ തീര പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ എല്ലാം അതീവ് ജാഗ്രതയും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് അടക്കം പോകരുത് എന്ന കർശന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP