Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോബി അലോഷ്യസിന് സ്പോർട്സ് കൗൺസിൽ 15 ലക്ഷം സഹായം നൽകിയത് നിയമപരമായി; തിരികെയെത്തി ജോലിയിൽ പ്രവേശിച്ചത് ഒളിമ്പ്യൻ സുരേഷ് ബാബു അന്തരിച്ച ഒഴിവിൽ; പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല; ഒളിമ്പ്യനെ ഇരായാക്കുന്ന വാർത്തയിൽ കായികലോകവും മാധ്യമലോകവും പ്രതികരിക്കണം; ബോബി അലോഷ്യസിനെ സ്പോർട്സ് കൗൺസിലിൽ നിയമിച്ച മുൻ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഡോക്ടർ മുഹമ്മദ് അഷ്‌റഫിന് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തുരം: : 24 ന്യൂസ് ചാനലിലൂടെ പുറത്തുവിട്ട വ്യാജ വാർത്തയായിരുന്നു ഒളിമ്പ്യൻ ബോബി അലോഷ്യസ് കേന്ദ്രസർക്കാരിൽ നിന്ന് ഫണ്ട് കൈപറ്റിയ വിവരം മറച്ച് വച്ച് കേരള സർക്കാരിൽ നിന്ന് ഫണ്ട് കൈപറ്റി എന്നത്. അത് തെറ്റാണെന്ന വാർത്ത മറുനാടൻ രേഖാമൂലം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ആദ്യം 15 ലക്ഷം രൂപ കൈപ്പറ്റിയെന്ന് ഫ്‌ളവേഴ്‌സ് ചാനൽ റിപ്പോർട്ട് ചെയ്‌തെങ്കിലും പിന്നിട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും സൈബർ ഇടങ്ങളിലും അഴിച്ചുവിട്ട തെറ്റായ പ്രചരണം 40 ലക്ഷം രൂപ കൈപറ്റിയെന്ന തരത്തിലാണ്.

 

15 ലക്ഷം രൂപ എങ്ങനെ ഒറ്റയിടിക്ക് 40 ലക്ഷംരൂപ എന്നതരത്തിലേക്ക് പ്രചരണം എത്തിയതെന്നതും കുപ്രചരണങ്ങളുടെ തെളിവാണ്. രാജ്യത്തിന് വേണ്ടി വിദേശ രാജ്യങ്ങളിൽ നടത്തിയ പരിശീലനത്തിന്റെ തുകയാണിത്. രാജ്യത്തിന് വേണ്ടി മറ്റ് അത്‌ലറ്റുകൾ ചെലവാക്കിയതും ശതകോടികൾ ആയിരിക്കും. ബോബി അലോഷ്യസിന് കേരളാ യൂണിവേഴ്‌സിറ്റിയിൽ നിയമനം നൽകിയത് ഡോക്ടർ മുഹമ്മദ് അഷ്‌റഫ് എന്ന അന്നത്തെ കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായിരുന്നു.

അന്നത്തെ സ്പോർട്സ് കൗൺസിലെ പുറത്താക്കപ്പെട്ട അംഗത്തിന്റെ മറ്റുചിലർക്ക് വേണ്ടിയുള്ള പരാതി ഉയർത്തി 24 ന്യൂസ് വാർത്ത ചെയ്യുമ്പോൾ എന്തുകൊണ്ട് അന്നത്തെ കേരളാ സ്‌പോർട് കൗൺസിൽ സെക്രട്ടറിയോട് ചോദിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്. നിയമനം നൽകിയത് ഡോ. മുഹ്മമ്മദ് അഷറഫ് ആണ്. ബോബി അലോഷ്യസ് തൊഴിൽ നൽകണം എന്ന് അഭ്യർത്ഥിച്ച് അങ്ങോട്ട് ചെന്നതല്ല. തൊഴിൽ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം പഠനഫീസ് കൊടുത്തതിന്റെ ഫലമായി ഡെപ്യൂട്ടേഷൻ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ജോലിയിൽ പ്രവേശിച്ചത്. ബോബി അലോഷ്യസിന് എതിരായ ആരോപണങ്ങളുടെ പൊള്ളത്തരങ്ങളിൽ ഡോക്ടർ മുഹമ്മദ് അഷറഫ് ഇപ്പോൾ പ്രതികരിക്കുകയാണ്.

ഡോക്ടർ മുഹമ്മദ് അഷ്‌റഫിന്റെ വാക്കുകളിലേക്ക്:-

കേരളാ സ്പോർട്സ് കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറിയായി ബോബി അലോഷ്യസിനെ നിയമിച്ചതിൽ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് വാർത്തകൾ എത്തിയത്. 2003ൽ ബോബി അലോഷ്യസ് കേരള സ്പോർട്സ് കൗൺസിലിന് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. ഭാരത സർക്കാരിന്റെ പ്രതിനിധിയായി വിദേശ പഠനത്തിന് പോകുവാൻ ആഹ്രഹിക്കുന്നതായും അവിടേക്കുള്ള പഠന ചെലവായി 15 ലക്ഷം രൂപ സർക്കാർ സഹായം ലഭിക്കണം എന്നായിരുന്നു അപേക്ഷയിലുണ്ടായിരുന്നത്. സാധാരണഗതിയിൽ ചെയ്യുന്നത് പോലെ കേരളാ സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അപേക്ഷ പരിഗണിക്കുകയും അവരുടെ കായികമേഖലയിലെ പ്രാഗൽഭ്യവും കഴിവും രാജ്യത്തിന് വേണ്ടി മെഡൽ നേടിയ സാഹചര്യവും കണക്കിലെടുത്ത് അവർക്ക് ആ തുക അനുവദിക്കുകയയും ചെയ്തു. സർക്കാർ നിയമപ്രകാരം ഒരാൾക്ക് വിദേശരാജ്യത്ത് പഠിക്കാൻ അനുമതി ലഭിക്കണമെങ്കിൽ ബോണ്ട് നൽകുന്നതാണ് പതിവ്.

അതനുസരിച്ചാണ് ബോബി അലോഷ്യസും സ്പോർട്സ് കൗൺസിലിന് ബോണ്ട് സമർപ്പിച്ചത്. പഠനം കഴിഞ്ഞ് മടങ്ങിയെത്തി മൂന്ന് വർഷം കേരള സ്പോർട്സ് കൗൺസിലിൽ നൽകുന്ന തസ്തികയിൽ ജോലി ചെയ്യാമെന്നായിരുന്നു ഈ കരാറിലുണ്ടായിരുന്നത്. അത് കഴിഞ്ഞ് പഠനം കഴിഞ്ഞ് ഇവർ തിരിച്ചെത്തിയത് 2009-10 കാലഘട്ടത്തിലാണ്. ഞാൻ കേരളാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി ഉണ്ടായിരുന്നത്. ഈ കാലഘട്ടത്തിലാണ് അവിടെ ഒരു വേക്കൻസി റിപ്പോർട്ട് ചെയ്തത്. അതിന് മുൻപ് നിയമിച്ച ഒളിമ്പ്യൻ സുരേഷ് ബാബു ചുമതലയേൽക്കും മുൻപ് അന്തരിച്ച അവസരത്തിലാണ് ഈ ഒഴിവിലേക്ക് ബോബി അലോഷ്യസിന്റെ ബോണ്ട് പരിഗണിച്ച് കേരളാ സ്‌പോർട് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗനയിലേക്ക് എത്തിയത്. രണ്ട് കാര്യങ്ങളാണ് ഉഭയകക്ഷി സമ്മതപ്രകാരം പറഞ്ഞിരുന്നത്. അവർ ജോയിന്റ് ചെയ്യുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്യേണ്ടതാണ്. അതനുസരിച്ച് സ്‌പോർട്ട് കൗൺസിൽ നിയനമോപദേശകന്റെ അഭിപ്രായം ചോദിക്കുകയും ചെയ്തു.

അതിന് അനുസരിച്ച് പഠനം കഴിഞ്ഞ് തിരികയെത്തി ജോലിയിൽ പ്രവേശിക്കണമെന്നും അല്ലെങ്കിൽ 12 ശതമാനം പലിശയോട് കൂടി തുക തിരിച്ച് ഈടാക്കണ്ടതാണ് എന്നും ് നിയമോപദേശം ലഭിച്ചു. അത് അനുസരിച്ചാണ് ബോബി അലോഷ്യസിന് കത്ത് അയച്ചത്. ഞാൻ ചെന്നൈയിൽ കസ്റ്റംസിൽ ജോലി ചെയ്യുമ്പോഴാണ് അവർ വരികയും ജോലി സ്വീകരിക്കാൻ തയ്യാറാണ് എന്നുള്ള സന്നദ്ധത അറിയിച്ചതും. രേഖാമൂലം എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നിയമന ഉത്തരവും നൽകി. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി നൽകണമെന്ന് ജോലി നൽകിയ സ്ഥാപനത്തെ അറിയിക്കുകയും ചെയ്തതു.

സർക്കാർ നിയമങ്ങൾക്ക് അനുസരിച്ചാണ് ഈ നിയമനം നടത്തിയിരിക്കുന്നത്, മാത്രമല്ല കേരളാ സ്‌പോർട്ട് കൗൺസിൽ സറ്റാൻഡിങ് കമ്മിറ്റി ടി.പി ദാസൻ പ്രസിഡന്റായിരിക്കുന്ന കാലത്താണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതും.രണ്ട് മാസത്തെ സമയംചോദിച്ചാണ് ഡെപ്യൂട്ടേഷൻ പ്രകാരം അവർ നിയമിതയായത്. ജോയിന്റ് ചെയ്തതോടെ ഈ കാരാർ പൂർത്തിയാകുകയും ചെയ്തു. പിന്നെ അവരുടെ പേരിൽ നടപടിയെടുക്കുവാൻ കൗൺസിലിനോ കോൺവെന്റിനോ അധികാരമില്ല. നിയമാനുശ്രിതമായിട്ടാണ് നിയമനം നടന്നതും അതിൽ യാതൊരുവിധ ഇടപെടലുകളും നടന്നിട്ടില്ല. ഞാൻ കോഴിക്കോട് സർവകലാശാലയുടെ അത്‌ലറ്റിക്ക് കോച്ചായി തുടരുമ്പോൾ ബോബി എന്റെ സ്റ്റുഡന്റായിരുന്നു. ആരേയും ബുദ്ധിമുട്ടിക്കാത്ത പ്രകൃതം ആയിരുന്നു ബോബിയുടേത്.

അച്ചടക്കവും പെരുമാറ്റ രീതിയും കാത്ത് സൂക്ഷിച്ച അത്‌ലറ്റ് ആയിരുന്നു ബോബി. പഠനസമയത്ത് നല്ലൊരു വിദ്യാർത്ഥിനിയായിരുന്നു ബോബി. ശാസ്ത്രീയമായി പരിശീലനിക്കുന്ന പരിശീലകയായിരുന്നു. ദേശീയതലത്തിൽ ഹൈ ജംബിൽ റെക്കോർഡ് ഭേദിച്ചു.കോഴിക്കോട് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മൂന്ന് തവണ സ്വർണമെഡൽ നേടുകയും ചെയ്തു. കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഇന്റർ കോളജ് മത്സരത്തിൽ പോലും മികച്ച നിലയിൽ പ്രവർത്തനം കാഴ്ചവച്ചു. അങ്ങനെയുള്ള അത്‌ലറ്റിന് വിഷമഘട്ടമുണ്ടാകുന്നത് സങ്കടകരമായ കാഴ്ചയാണ്. രാജ്യത്തിന് വേണ്ടി മഹാത്തായ സേവനം ചെയ്ത അത്‌ലറ്റിനെതിരെ ഇത്തരം വാർത്തകൾ വരുന്നത് കായിക ലോകവും മാധ്യമലോകവും നോക്കി കാണേണ്ടതാണ്. ബോബിയുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കാതിരിക്കാനും നിർവാഹമില്ലെ- അദ്ദേഹം പറഞ്ഞു നിർത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP