Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡയിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് ഒരു വിമാന സർവീസ് ഉറപ്പാക്കും; 11-ാമത് കാനഡ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ്

കാനഡയിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് ഒരു വിമാന സർവീസ് ഉറപ്പാക്കും; 11-ാമത് കാനഡ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ്

സ്വന്തം ലേഖകൻ

കോവിഡ് മഹാമാരി പ്രതിസന്ധി കഴിഞ്ഞാൽ കാനഡയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് ഒരു വിമാന സർവീസ് ഉറപ്പാക്കുമെന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 11-ാമത് കാനഡ നെഹ്റു ട്രോഫി വള്ളംകളിയുടെ ഈ വർഷത്തെ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് കാനഡയിലെയും അമേരിക്കയിലെയും മലയാളീ സംഘടനാ നേതാക്കളുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയേറെ മലയാളികൾ ജീവിക്കുന്ന കാനഡയിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ഇല്ലെന്ന് വിവരം ഇതിനുമുൻപ് ആരും പറഞ്ഞു കേട്ടില്ല. അവിടെ നിന്നു കേരളത്തിലേക്ക് നേരിട്ടു വിമാനസർവീസ് ഇല്ലെന്നത് തനിക്ക് പുതിയ അറിവാണ്. കേന്ദ്ര വ്യോമയാന മന്ത്രിയുമായി ഉടൻ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പു വരുത്തുമെന്ന് മുൻ കേന്ദ്ര വ്യോമയാന മന്ത്രികൂടിയായ ഗവർണർ ആരിഫ് ഖാൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപകമായിക്കൊണ്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഉടനൊരു തീരുമാനമുണ്ടാകാൻ സാധ്യതയില്ലെന്ന് പറഞ്ഞ ഗവർണർ ഇക്കാര്യം ഉടൻ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ ഇടപെടൽ ശക്തമാക്കുമെന്നും ഫൊക്കാന മുൻ പ്രസിഡന്റ് ജോൺ പി. ജോണിന്റെ ചോദ്യത്തിന് മറുപടിയായി കാനഡ മലയാളികൾക്ക് ഉറപ്പു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP