Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ഒരു കോവിഡ് കേസ് മാത്രം; രോഗം സ്ഥിരീകരിച്ചത് മെക്‌സിക്കോയിൽ നിന്നും എത്തി ഐസൊലേഷനിൽ കഴിഞ്ഞയാൾക്ക്

ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ഒരു കോവിഡ് കേസ് മാത്രം; രോഗം സ്ഥിരീകരിച്ചത് മെക്‌സിക്കോയിൽ നിന്നും എത്തി ഐസൊലേഷനിൽ കഴിഞ്ഞയാൾക്ക്

സ്വന്തം ലേഖകൻ

ന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ഒരു കോവിഡ് 19 കേസ് മാത്രം. ഇന്ന് ഉച്ചയ്ക്ക് 1.20 ന് പുറത്തിറക്കിയ പ്രസ്താവനയിൽ, കഴിഞ്ഞ ബുധനാഴ്ച മെക്‌സിക്കോയിൽ നിന്ന് ലോസ് ഏഞ്ചൽസ് വഴി എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 40 വയസുകാരനാണ് ഇദ്ദേഹം.

അടുത്ത ദിവസം അദ്ദേഹത്തിന് മൂന്ന് നിരീക്ഷണ പരിശോധന നടത്തിയെന്നും കുടുംബത്തോടൊപ്പം ഓക്ലാൻഡിലെ ഒരു ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ആയിരുന്നു. ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരത്തോടെ മിഡിൽമോർ ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

ന്യൂസിലാന്റിൽ ഇപ്പോൾ ചികിത്സയിലിരിക്കുന്ന കേസുകളുടെ എണ്ണം 26 ഉം കോവിഡ് -19 സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1204 ഉം ആണ്. ഉറവിടമറിയാത്ത കൊറോണാ വൈറസ് കേസുകൾ 80 ദിവസം മുമ്പാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP