Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ ജോൺ ലൂയിസ് അന്തരിച്ചു

അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ ജോൺ ലൂയിസ് അന്തരിച്ചു

പി.പി. ചെറിയാൻ

അറ്റ്‌ലാന്റ :യുഎസ്: അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ ജോൺ ലൂയിസ് അന്തരിച്ചു. 80 വയസായിരുന്നു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. കറുത്ത വർഗക്കാർക്ക് വേണ്ടി പോരാടി പ്രശസ്തി ആർജ്ജിച്ച വ്യക്തിയാണ് ലൂയിസ്. 1965ൽ 'കറുത്ത വർഗക്കാരെ മനുഷ്യരായി പരിഗണിക്കൂ' എന്ന മുദ്രാവാക്യവുമായി പ്രതിഷേധ സമരം നയിച്ച ആളാണ് ലൂയിസ്. 600 പേരാണ് ആ പ്രതിഷേധത്തിൽ പങ്കെടുത്തത്.

മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിച്ച 6 മഹാരഥന്മാരിൽ ഇളയയാളാണ് ലൂയിസ്. അലബാമയിലെ പൈക്ക് കൗണ്ടിയിൽ 1940 ഫെബ്രുവരി 21നാണ് ലൂയിസിന്റെ ജനനം. വിദ്യാർത്ഥിയായിരിക്കെ കറുത്ത വർഗക്കാരനെന്ന പേരിൽ ലൈബ്രറി കാർഡ് നിഷേധിച്ചതിനെ തുടർന്നാണ് ലൂയിസ് സമരത്തിലേക്ക് ചുവടുവയ്ക്കുന്നത്. ട്രോയി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യ കറുത്ത വിദ്യാർത്ഥിയായിരുന്നു ലൂയിസ്. പതിനെട്ടാം വയസിൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയറുമായി സൗഹൃദം സ്ഥാപിച്ചതോടെയാണ് കൂടുതൽ സമരങ്ങളിലേക്ക് ഇറങ്ങിചെന്നത്.

1963 ൽ സ്റ്റുഡന്റ് നോൺവയലന്റ് കോ ഓർഡിനേറ്റിങ് കമ്മിറ്റി അധ്യക്ഷനായ ലൂയിസ് 1981 ൽ അറ്റ്‌ലാന്റ സിറ്റി കൗൺസിലിലൂടെ രാഷ്ട്രീയത്തിൽ ചുവടുവച്ചു. അമേരിക്കയിൽ കറുത്ത വർഗക്കാരൻ ജോർജ്ജ് ഫ്‌ളോയ്ഡ് പൊലീസിന്റെ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ നടന്ന സമരത്തിലും ലൂയിസ് പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP