Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുപ്പതി വങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ തന്ത്രി കൊറോണ ബാധിച്ച് മരിച്ചു; ചികിത്സലിരിക്കെ മരിച്ചത് മുഖ്യതന്ത്രിയായിരുന്ന ശ്രീനിവാസ ദീക്ഷിതിൽ; മരണം ഇന്ന് പുലർച്ചെ

മറുനാടൻ ഡെസ്‌ക്‌

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂർത്തി ദീക്ഷിതിലു കൊറോണ ബാധിച്ച് മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കൊറോണ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.

മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയിൽ പൂജാരിയായിരുന്നു ദീക്ഷിതിലു. മുഖ്യ പൂജാരിയായും ഏറെക്കാലം പ്രവർത്തിച്ചു. ലോക്ക്ഡൗണിന് ശേഷം ജൂൺ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉൾപ്പടെ 140 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നത് വ്യാപനത്തിന് ഇടയാക്കുമെന്ന് പുരോഹിതർ ഉൾപ്പെടെയുള്ളവർ ആശങ്ക ഉയർത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP