Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിൽ ജോലി നഷ്ടപ്പെട്ടവരെ കബളിപ്പിച്ച് ജോലി വാഗ്ദാനം ചെയത് പണം തട്ടിയ സംഘത്തെ കസ്റ്റഡിയിലെടുത്തു

കോവിഡിൽ ജോലി നഷ്ടപ്പെട്ടവരെ കബളിപ്പിച്ച് ജോലി വാഗ്ദാനം ചെയത് പണം തട്ടിയ സംഘത്തെ കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ

ഹ്‌റൈനിലെ ഉമ്മുൽ ഹസ്സം കേന്ദ്രമാക്കി ഒന്നര മാസമായി കോവിഡ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ടവരെ കബളിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് കാശ് വാങ്ങുകയും ചെയ്ത തട്ടിപ്പ് സംഘം നിയമവകുപ്പ് ഇന്ന് ഉച്ചമുതൽ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു.

നൂറുകണക്കിന് ആഫ്രിക്ക നേപ്പാൾ ഉഗാണ്ട കെനിയ ഇന്ത്യ ബംഗ്ലാദേശ് എന്നീ വിവിധ രാജ്യങ്ങളിലുള്ളവർക്ക് ധനമാനനഷ്ടം വരുത്തിവെച്ചവരെ മലയാളികളായ
സാമൂഹ്യപ്രവർത്തകരാണ് ഇന്നലെ സ്ഥലം എംപി അമ്മാർ അൽ ബന്നായിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണത്തിന്റെ ഭാഗമായി നിയമപാലകരുടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ നടക്കുകയാണ്.

വിവരമറിഞ്ഞ് നൂറ് കണക്കിന് കബളിക്കപ്പെട്ടവരാണ് അടച്ചിട്ട ഓഫീസ് പരിസരത്ത് ഇതുവരെ നിരന്തരം വന്നു പോയി കൊണ്ടിരിക്കുന്നത്. മാത്രമല്ല പട്ടിണിക്കാരായ ഇരകൾ വരെ ഇക്കൂട്ടത്തിലുണ്ട്.

അവർക്ക് എംപിയുടെ നേരിട്ടുള്ള നിർദേശ പ്രകാരം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് തൽസമയം സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഭക്ഷണകിറ്റുകളും കുടിവെള്ളവും വിതരണം ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP