Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായി മലയാളി ഡോക്ടറും; മടിച്ചു നിന്നവർക്ക് മാതൃക കാട്ടിയത് ഡോ. ജോജി കുര്യാക്കോസ്; ഓക്സ്ഫഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട വാക്സിൻ ട്രയലിൽ പങ്കെടുത്ത് മൂവാറ്റുപുഴ സ്വദേശി

കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായി മലയാളി ഡോക്ടറും; മടിച്ചു നിന്നവർക്ക് മാതൃക കാട്ടിയത് ഡോ. ജോജി കുര്യാക്കോസ്; ഓക്സ്ഫഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട വാക്സിൻ ട്രയലിൽ പങ്കെടുത്ത് മൂവാറ്റുപുഴ സ്വദേശി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടൻ നടത്തുന്ന കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത് മലയാളി ഡോക്ടറും. ഹൾ എൻഎച്ച്എസ് ട്രസ്റ്റിലെ ഗ്രിംപ്സിയിൽ കൺസൽട്ടന്റ് സൈക്ക്യാട്രിസ്റ്റ ആയ ഡോ ജോജി കുര്യാക്കോസാണ് രണ്ടാം ഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത് യുകെ മലയാളികൾക്ക് മാതൃക കാട്ടിയത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിനായി നമുക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ജോജി കുര്യാക്കോസ് പറഞ്ഞു. ഓക്സ്ഫഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട വാക്സിൻ ട്രയലിലാണ് ഈ മൂവാറ്റുപുഴ സ്വദേശി പങ്കെടുത്തത്.

ആദ്യഘട്ടത്തിൽ 18 - 65 പ്രായമുള്ള 1000 പേരിലാണു വാക്സിൻ പരീക്ഷിച്ചത്. രണ്ടാം ഘട്ടത്തിൽ 18 വയസിൽ താഴെയുള്ളവരെയും 65 വയസിനു മുകളിലുള്ളവരെയും. ഈ ഘട്ടത്തിലാണു ഡോ. ജോജിയും പങ്കാളിയായത്. പ്രായവ്യത്യാസമില്ലാതെ ഒട്ടേറെപ്പേർക്കു വാക്സിൻ നൽകുന്നതാണു മൂന്നാം ഘട്ടത്തിൽ. മൂന്നുഘട്ടവും വിജയകരമായ ശേഷമേ വാക്സിൻ ലഭ്യമാകൂ. ഒന്നാം ഘട്ടത്തിന്റെ ഔദ്യോഗിക ഫലം ഇന്നോ നാളെയോ പുറത്തു വരും. വാക്സിൻ പരീക്ഷണത്തിനു വിധേയരായവരെ ഒരു വർഷം നിരീക്ഷിക്കും.

ഇതിനു മുമ്പ് നോട്ടിംഗാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിൽ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റായ ഷെറി തോമസും വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായിട്ടുണ്ട്. പരീക്ഷണത്തിൽ പങ്കെടുക്കാൻ മടിക്കുന്നവർക്കു പ്രചോദനമാകാനാണു താനും പങ്കാളിയായതെന്നു ഡോ. ജോജി പറഞ്ഞു. ഇതിൽ മാത്രമല്ല, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഡോ. ജോജി സജീവമായി പങ്കെടുത്തു വരികയാണ്. തന്റെ ജോലിക്കൊപ്പം മലയാളി സമൂഹത്തോടൊപ്പം ചേർന്ന് സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന ഹെൽപ് ലൈനിൽ മുഴുവൻ സമയവും സേവനവുമായി ഡോ. ജോജി കുര്യാക്കോസ് പ്രവർത്തിച്ചിരുന്നു. മുപ്പതോളം മുതിർന്ന ഡോക്ടർമാരും പത്തോളം മുതിർന്ന നഴ്സുമാരും ചേർന്ന കോർ ടീമിൽ പ്രധാന പങ്കാളിത്തം വഹിച്ചു കൊറോണക്കാലത്തു മെഡിക്കൽ അഡൈ്വസ് നൽകി മലയാളി സമൂഹത്തിനു പിന്തുണ നൽകിയായിരുന്നു ഡോക്ടറുടെ സേവനം. മാനസികമായും ശാരീരികമായും കൊറോണ വ്യാധിക്ക് മുന്നിൽ തളയുന്നവർക്ക് പ്രായോഗികമായി ചെയ്യാവുന്ന കാര്യങ്ങൾ ഹെൽപ് ലൈനിലൂടെ നൽകുകയായിരുന്നു അദ്ദേഹം.

ആരോഗ്യ സേവന രംഗത്തു മാത്രമല്ല, സാഹിത്യ, സംഗീത രംഗത്തും ഡോ. ജോജി സജീവമാണ്. മനോഹരമായ അയ്യപ്പ ഭക്തി ഗാനവും ക്രിസ്ത്യൻ ഭക്തിഗാനവും എല്ലാം തയ്യാറാക്കി ആസ്വാദകരിലേക്ക് എത്തിക്കാനും ഡോ. ജോജിക്ക് സാധിച്ചിട്ടുണ്ട്. ഹൾ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോ. ദീപ ജേക്കബ് ആണ് ജോജിയുടെ ഭാര്യ. ഇവർ യുക്മ ദേശീയ സമിതിയിൽ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇവരുടെ മകൾ ഈവയും കലാകാരിയാണ്. യുക്മയുടെ കഴിഞ്ഞ വർഷത്തെ നാട്യ മയൂര പുരസ്‌കാരം ലഭിച്ചത് ഈവക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP