Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് പ്രതിരോധത്തിനും ജനകീയ സഹായം തേടി സർക്കാർ; കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കാൻ ആവശ്യമായ കിടക്ക, കട്ടിൽ ഉൾപ്പെടെ സ്‌പോൺസർഷിപ്പിലൂടെ സഹായിക്കാൻ അഭ്യർത്ഥിച്ചു രംഗത്ത്; പ്രളയകാലത്തെ തന്ത്രം പയറ്റി വീണ്ടും പിണറായി സർക്കാർ

കോവിഡ് പ്രതിരോധത്തിനും ജനകീയ സഹായം തേടി സർക്കാർ; കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കാൻ ആവശ്യമായ കിടക്ക, കട്ടിൽ ഉൾപ്പെടെ സ്‌പോൺസർഷിപ്പിലൂടെ സഹായിക്കാൻ അഭ്യർത്ഥിച്ചു രംഗത്ത്; പ്രളയകാലത്തെ തന്ത്രം പയറ്റി വീണ്ടും പിണറായി സർക്കാർ

സ്വന്തം ലേഖകൻ

പാലക്കാട്: പ്രളയ കാലത്തേതിനു സമാനമായി കോവിഡ് പ്രതിരോധത്തിലും ജനകീയ സഹായം തേടി സർക്കാർ. പ്രളയകാലത്തിന്‌റെ മാതൃകയിൽ സഹായം തേടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളടക്കം സജ്ജമാക്കാനാണു സർക്കാർ സുമനസ്സുകളുടെ സഹായം കൂടി തേടുന്നത്. ഇവിടേക്കാവശ്യമായ കിടക്ക, കട്ടിൽ ഉൾപ്പെടെ സ്‌പോൺസർഷിപ്പിലൂടെ സഹായിക്കാനാണ് അഭ്യർത്ഥന. സംസ്ഥാനത്തു കോവിഡ് ചികിത്സയും പ്രതിരോധവും പൂർണമായും സർക്കാർ ചെലവിലാണ്.

വേണ്ടത്ര തുകയും അനുവദിക്കുന്നുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം അനുദിനം ഉയരുകയും കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കേണ്ടി വരികയും ചെയ്തതോടെയാണ് ഇത്തരം പ്രവർത്തനങ്ങളിൽ സഹായിക്കാൻ തയാറുള്ളവരെക്കൂടി സഹകരിപ്പിക്കുന്നത്. പ്രളയകാലത്തു കേരളത്തിലേക്കു നാനാദിക്കിൽ നിന്നും സഹായം എത്തിയിരുന്നു. അതേ മാതൃകയിൽ കോവിഡ് പ്രവർത്തനങ്ങളിലും സഹായ മനസ്‌കർക്കു പങ്കാളിയാകാമെന്നു മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയിരുന്നു.

ഇതിനു സന്നദ്ധരായവരുടെ യോഗം ഓൺലൈനായി നടത്താൻ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് 50,000 രൂപ വീതവും നഗരസഭകൾക്ക് 5 ലക്ഷം രൂപ വീതവും തുടക്കത്തിൽ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തു രോഗനിരക്കു പ്രതീക്ഷിച്ചതിലുപരി ഉയരുന്ന സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലടക്കം ജനകീയ സഹകരണം തേടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP