Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്റിൻ കേരളീയ സമാജത്തിന് ഇത് ചരിത്ര നിമിഷം; സമാജത്തിന്റെ രണ്ടു വിമാനങ്ങൾ കൂടി ഇന്ന് സർവ്വീസ് നടത്തും; സഹായം നൽകിയവർക്ക് നന്ദി പറഞ്ഞു നേതൃത്വം

ബഹ്റിൻ കേരളീയ സമാജത്തിന് ഇത് ചരിത്ര നിമിഷം; സമാജത്തിന്റെ രണ്ടു വിമാനങ്ങൾ കൂടി ഇന്ന് സർവ്വീസ് നടത്തും; സഹായം നൽകിയവർക്ക് നന്ദി പറഞ്ഞു നേതൃത്വം

സ്വന്തം ലേഖകൻ

ലോകം മുഴുവൻ പടർന്നു പിടിച്ച കോറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതത്തിലായ വിമാന സർവ്വീസുകൾ കാരണം തൊഴിൽ നഷ്ടപ്പെട്ടവരടക്കം ആയിരകണക്കിന് ബഹറിൻ മലയാളികൾക്ക് നാടണയാൻ ബഹറിനിൽ നിന്നും ആദ്യ ചാർട്ടേഡ് വിമാനങ്ങൾക്ക് സൗകര്യമൊരുക്കിയ ബഹ്റിൻ കേരളീയ സമാജത്തിന്റെ രണ്ടു വിമാനങ്ങൾ കൂടി തിങ്കളാഴ്ച സർവ്വീസ് നടത്തും.

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് പോകുന്ന 2 ഗൾഫ് എയർ ഫ്‌ളൈറ്റുകളിലായി 200 ലധികം യാത്രക്കാരാണ് സൗജന്യമായി നാട്ടിലേക്കു യാത്രയാകുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഹൈദരാബാദ് അടക്കം വിവിധ സ്ഥലങ്ങളിലേക്കുള്ള സമാജം ചാർട്ടേഡ് വിമാന സർവ്വിസിലെ പതിനേഴും പതിനെട്ടാമത്തെയും വിമാനങ്ങളിൽ ഇരുന്നുറിലധികം യാത്രക്കാർ സമാജം പ്രഖ്യാപിച്ച സൗജന്യ വിമാനയാത്ര പ്രയോജനപ്പെടുത്തിയ യാത്രക്കാരാണെന്നും എകദേശം മൂന്നുറ്റമ്പതിലധികം യാത്രക്കാർക്ക് ഭാഗികമായോ പൂർണ്ണമായോ സൗജന്യ യാത്രാ പദ്ധതിയുടെ ഗുണം ലഭിച്ചതായും സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള മാധ്യമങ്ങളെ അറിയിച്ചു.

ഇക്കാര്യങ്ങളൊക്കെ സാധിക്കുന്നത് നല്ലവരായ സമാജം അംഗങ്ങളുടെ നിർലോഭമായ സഹായസഹകരണം കൊണ്ടും പിന്തുണയും കൊണ്ടാണ്. കഴിഞ്ഞ 4-5 മാസങ്ങളായി 24 മണിക്കൂറും പ്രവർത്തനനിരതരായ 100 ലധികം പ്രവർത്തകരാണ് നമ്മുടെ ഈ നേട്ടങ്ങൾക്കു പിന്നിൽ. സൗജന്യയാത്രക്ക് 200 ലധികം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സാമ്പത്തിക ഹായമാണ് ലഭിച്ചത്. ഈ സഹകരണത്തിനും പിന്തുണക്കും എങ്ങനെയാണു നന്ദി പറയേണ്ടതെന്നറിയില്ല. ഹറിനിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന, തൊഴിൽ നഷ്ടമടക്കം നേരിടുന്ന, ഗൾഫ് ജീവിതം പ്രതിസന്ധിയിലായിപ്പോയ മനുഷ്യരെ സഹായിക്കാൻ ടിക്കറ്റുകൾ സംഭാവന ചെയ്ത് മുന്നോട്ടു വന്ന മുഴുവൻ മനുഷ്യരെയും നന്ദിയോടെ ഓർക്കുന്നതായി പി.വി. രാധാകൃഷ്ണപിള്ളക്കുട്ടി കൂട്ടിച്ചേർത്തു.

നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും എന്നാൽ നാട്ടിൽ നിന്ന് ജോലിയിൽ തിരിച്ചെത്താനുള്ള മലയാളികളുടെ ശ്രമങ്ങൾക്കാണ് ഇനി കുടുതൽ പരിഗണന നൽകേണ്ടത്, നാട്ടിൽ നിന്നുള്ള വിമാന സർവ്വീസിന്റെ അനുമതിക്കായുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നതായും ഈ കാര്യത്തിൽ വലിയ പ്രതീക്ഷ പുലർത്തുകയാണെന്നും സമാജം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബഹ്റിൻ മലയാളികളുടെ പൊതുവായ ആവശ്യങ്ങൾ നിറവേറ്റാൻ ബഹറിൻ കേരളീയ സമാജം മാത്രകാ പരമായി തന്നെ മുന്നിലുണ്ടാവുമെന്നും സമാജം എക്സിക്യൂട്ടിവ് കമ്മറ്റിക്കുവേണ്ടി ഇറക്കിയ പത്രകുറിപ്പിൽ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ആവർത്തിച്ചു.

നാട്ടിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ബഹറിനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ബഹ്റൈൻ സർക്കാരിന്റെയും ഭാരതസർക്കാരിന്റേയും അനുമതി ആവശ്യമുള്ളതുകൊണ്ടാണ് സമയം എടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP