Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിറോ മലബാർ സഭയ്ക്കു റോമിൽ പള്ളി; സാന്താ അനസ്താസ്യ ബസിലിക്ക ആരാധനക്കായി ഉപയോഗിക്കാൻ റോം രൂപതയുടെ അനുമതി

സിറോ മലബാർ സഭയ്ക്കു റോമിൽ പള്ളി; സാന്താ അനസ്താസ്യ ബസിലിക്ക ആരാധനക്കായി ഉപയോഗിക്കാൻ റോം രൂപതയുടെ അനുമതി

മറുനാടൻ ഡെസ്‌ക്‌

റോം: ചരിത്രത്തിൽ ആദ്യമായി സിറോ മലബാർ സഭയ്ക്കു റോമിൽ പള്ളി ലഭിച്ചു. സിറോ മലബാർ സഭാ ശുശ്രൂഷകൾക്കായി സാന്താ അനസ്താസ്യ ബസിലിക്ക ഉപയോഗിക്കാൻ റോം രൂപത അനുമതി നൽകി. 4–ാം നൂറ്റാണ്ടിൽ നിർമ്മിച്ച ബസിലിക്ക 2011 മുതൽ റോമിലെ സാന്തോം സിറോ മലബാർ വിശ്വാസി കൂട്ടായ്മയുടെ പ്രവർത്തനവേദിയാണ്. ചരിത്ര പ്രസിദ്ധമായ കൊളസീയത്തിനടുത്താണു സാന്താ അനസ്താസ്യ ബസിലിക്ക.

കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ ഇവിടെ സിറോ മലബാർ ആരാധനാക്രമത്തിൽ കുർബാനയും മറ്റു ശുശ്രൂഷകളും അർപ്പിക്കാനാവും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആദ് ലിമിന സന്ദർശനത്തിനെത്തിയ സിറോ മലബാർ സഭാ ബിഷപ്പുമാർ ഫ്രാൻസിസ് മാർപാപ്പയോടു നടത്തിയ അഭ്യർഥനയുടെ ഫലമാണിതെന്നു യൂറോപ്പിലെ സിറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP