Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വപ്ന ബർമന്റെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച തടി പിടിച്ചെടുത്ത ഫോറസ്റ്റ് ഓഫിസർ‌ക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ നൽകി മമത ബാനർജി; സത്യസന്ധനായ ഉദ്യോ​ഗസ്ഥന് വേണ്ടി തെരുവിലിറങ്ങി തൃണമൂൽ പ്രവർത്തകർ ഉൾപ്പെടെയുള്ള നാട്ടുകാരും

സ്വപ്ന ബർമന്റെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച തടി പിടിച്ചെടുത്ത ഫോറസ്റ്റ് ഓഫിസർ‌ക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ നൽകി മമത ബാനർജി; സത്യസന്ധനായ ഉദ്യോ​ഗസ്ഥന് വേണ്ടി തെരുവിലിറങ്ങി തൃണമൂൽ പ്രവർത്തകർ ഉൾപ്പെടെയുള്ള നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: അർജുന അവാർഡ് ജേതാവായ ഹെപ്റ്റത്തലൺ താരം സ്വപ്ന ബർമന്റെ വീട്ടിൽ റെയ്ഡ് നടത്തി അനധികൃതമായി സൂക്ഷിച്ചിരുന്ന തടികൾ പിടിച്ചെടുത്ത ഫോറസ്റ്റ് ഓഫിസറെ സ്ഥലം മാറ്റിയ പശ്ചിമ ബം​ഗാൾ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസിന്റെ പ്രവർത്തകർ ഉൾപ്പെടെയാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. സ്ഥലം മാറ്റിയത് സത്യസന്ധനായ ഉദ്യോ​ഗസ്ഥനെയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റെയ്ഡിന് നേതൃത്വം നൽകിയ ഉദ്യോ​ഗസ്ഥനെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ഇടപെട്ടാണ് സ്ഥലം മാറ്റിയത്.

2018ലെ ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഇന്ത്യയ്ക്ക് ഹെപ്റ്റത്തലൺ സ്വർണം സമ്മാനിച്ച് ചരിത്രമെഴുതിയ സ്വപ്ന ബർമന്റെ വീട്ടിൽ ഈ മാസം 13നാണ് വനം വകുപ്പ് വകുപ്പ് റെയ്ഡ് നടത്തിയത്. വീടുപണിയുമായി ബന്ധപ്പെട്ട് ഇവിടെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന മരത്തടികൾ റെയ്ഡിൽ കണ്ടെടുത്തതായി വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. മരത്തടികൾ സൂക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സ്വപ്നയ്‌ക്ക് സാധിച്ചില്ലെന്നു വനം വകുപ്പ് അറിയിച്ചു. എന്നാൽ, കായികതാരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ സംഭവം വാർത്തയായതോടെ മുഖ്യമന്ത്രി മമതാ ബാനർജി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. റെയ്ഡിന് പോയ വനം വകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച മമതാ ബാനർജി, മതിയായ രേഖകളോടെയാണ് സ്വപ്ന വീട്ടില് മരത്തടികൾ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.

‘വീടുപണിയുടെ ഭാഗമായിട്ടാണ് സ്വപ്ന മരത്തടികൾ സൂക്ഷിച്ചിരുന്നത്. ബംഗാളിൽനിന്നുള്ള വളരെ മികച്ചൊരു കായികതാരമാണ് സ്വപ്ന ബർമൻ. അവരോട് എനിക്ക് ബഹുമാനമേയുള്ളൂ. സംസ്ഥാന സർക്കാരിന്റെ അനുമതി കൂടാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലർ അവിടെ റെയ്‍ഡ് നടത്തിയത്. അവർ അനുമതി തേടിയിരുന്നെങ്കിൽ ഉറപ്പായും നൽകില്ലായിരുന്നു’ – മമതാ ബാനർജി വ്യക്തമാക്കി. സ്വപ്നയുമായി പിന്നീട് ഫോണിൽ സംസാരിച്ച മമതാ ബാനർജി, എല്ലാ പ്രശ്നവും രമ്യമായി പരിഹരിക്കുമെന്നും ഉറപ്പു നൽകി. ഇതിനു പിന്നാലെയാണ് റെയ്ഡിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്.

സ്വപ്നയുടെ വീട്ടിൽ നിയമവിരുദ്ധമായി മരത്തടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ബയ്കുന്താപുർ ഫോറസ്റ്റ് ഡിവിഷിനു കീഴിലെ ബെലകോബ റേഞ്ച് ഓഫിസർ സഞ്ജയ് ദത്തയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. എന്നാൽ, താരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി മമതാ ബാനർജി, റെയ്ഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എന്നാൽ, മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്. വിട്ടുവീഴ്ച കൂടാതെ കർത്തവ്യ നിർവഹണം നടത്തിയ ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയതെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ജൽപാൽഗുരി ജില്ലാ ഫോറസ്റ്റ് ഡയറക്ടറേറ്റിനു സമീപം പ്രതിഷേധിച്ച നാട്ടുകാരിൽ അധികവും മമതയുടെ പാർട്ടിക്കാരായിരുന്നുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP