Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 38,749 പേർക്ക്; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 11,16,613 ആയി; ആകെ റിപ്പോർട്ട് ചെയ്തത് 27,502 കോവിഡ് മരണങ്ങളും; നിലവിൽ ചികിത്സയിൽ കഴിയുന്ന 3,88,806 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 38,749 പേർക്ക്; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 11,16,613 ആയി; ആകെ റിപ്പോർട്ട് ചെയ്തത് 27,502 കോവിഡ് മരണങ്ങളും; നിലവിൽ ചികിത്സയിൽ കഴിയുന്ന 3,88,806 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 38,749 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,16,613 ആയി ഉയർന്നു. 674 പേരാണ് 24 മണിക്കൂറിനിടെ രോ​ഗബാധയെ തുടർന്ന് മരിച്ചത്. 27,502 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 3,88,806 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 7,00,305 പേരാണ് ഇതുവരെ രോ​ഗമുക്തരായത്. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഫോണിൽ ബന്ധപ്പെട്ട് കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി. തമിഴ്‌നാട്, ബിഹാർ, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

മഹാരാഷ്ട്രയിൽ ഇന്ന് 9518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,10,455 ആയി. 258 മരണങ്ങൾ ഇന്ന് റിപ്പോർട്ടു ചെയ്തതോടെ സംസ്ഥാനത്തെ ആകെമരണം 11,854 ആയി. 3906 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,69,569 ആയി. ധാരാവിയിൽ ഇന്ന് 36 പേർക്ക് രോഗബാധ കണ്ടെത്തി.

കോവിഡ് വ്യാപനത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ ഇന്ന് 4979 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവർ 1,70,693 ആയി. 78 മരണങ്ങൾഇന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടു. ആകെ മരണം 2481 ആയി. 50,294 ആണ് ആക്ടീവ് കേസുകൾ. തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ഒൻപതുപേർ കേരളത്തിൽനിന്ന് റോഡുമാർഗം എത്തിയവരാണ്. വിദേശത്തുനിന്ന് വിമാനമാർഗം എത്തിയ 17 പേർക്കും, മറ്റുസംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര വിമാനങ്ങളിൽ എത്തിയ നാലുപേർക്കും റോഡുമാർഗം എത്തിയ 56 പേർക്കും ഇന്ന് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

കർണാടകയിൽ ഇന്ന് 4120 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2156 കേസുകൾ ബെംഗളൂരുവിലാണ്. 91 മരണങ്ങൾ ഇന്ന് റിപ്പോർട്ടു ചെയ്തതോടെ കർണാടകയിലെ ആകെ മരണം 1331 ആയി. പശ്ചിമബംഗാളിൽ ഇന്ന് 2,278 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം നാൽപ്പതിനായിരം കവിഞ്ഞു. 24,883 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ മരിച്ചത് 1,112 പേരാണ്.

ലോകത്താകമാനം 1,45,30,395 പേർക്കാണ് ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത്. 6,06,760 പേർ ഇതുവരെ മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോ​ഗബാധ. 38,60,382 പേർക്കാണ് അവിടെ ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 20,76,635 പേരിൽ രോ​ഗബാധ സ്ഥിരീകരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP