Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു; ഗുണ്ടാസംഘത്തെ സാഹസികമായി പിടികൂടി പൊലീസ്

യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു; ഗുണ്ടാസംഘത്തെ സാഹസികമായി പിടികൂടി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

ആലുവ: യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. കൊമ്പനാട് ക്രാരിയേലി മാങ്കുഴി വീട്ടിൽ ലാലു (25), കാലടി മാണിക്കമംഗലം തറിക്കുടത്ത് വീട്ടിൽ ശ്യാം (33), വേങ്ങൂർ തുരുത്തി കാവിംകുടി വീട്ടിൽ വിഷ്ണു (24) വേങ്ങൂർ മുടക്കുഴ മറ്റേപ്പാടൻ വീട്ടിൽ ലിയോ (26) എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്യത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതികളാണിവർ. കഴിഞ്ഞ 17 ന് പെരുമ്പാവൂരിലെ തുരുത്തിയിൽ വച്ച് എതിർ സംഘത്തിലെ യുവാവിനെ അനുരഞ്ജന ചർച്ചക്കെന്ന പേരിൽ വിളിച്ചു വരുത്തി നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു സംഘം. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. തുടർന്ന് നാടുവിട്ട സംഘം പലയിടങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നു. ഇവർ കോതമംഗലം പാലമറ്റത്തെ ഒരു റിസോർട്ടിലുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് സ്ഥലം വളയുകയായിരുന്നു.

പൊലീസിനെക്കണ്ട് ചെറുത്ത് നിൽക്കാൻ ശ്രമിച്ച ഇവരെ മൽപ്പിടുത്തതിലൂടെയാണ് കീഴടക്കിയത്. പ്രതികൾ ഇടുക്കിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. സംഘത്തിന്റെ കയ്യിൽ നിന്ന് മാരകായുധങ്ങളും നാടൻ ബോംബും കണ്ടെടുത്തു. പെരുമ്പാവൂർ ഡി.വൈ.എസ്‌പി ബിജുമോൻ, കുറുപ്പംപടി എസ്.എച്ച്.ഒ. കെ.ആർ.മനോജ്, എസ്‌ഐമാരായ റിൻസ്, രാജൻ, എഎസ്ഐ മാരായ പുഷ്പാംഗദൻ, മനോജ്, ഇസ്മയിൽ, സി.പി.ഒ മാരായ സെലിൻ, ബേസിൽ, മാഹിൻഷാ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP