Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏത് ദുരിത കാലത്തും സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി തങ്ങളിലേക്ക് തന്നെ ഒതുങ്ങുവാൻ ഒരു പൊതു പ്രവർത്തകനും പ്രസ്ഥാനത്തിനും സാധിക്കില്ല; ക്വാറന്റീനിൽ പ്രവേശിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി റഹീം അടക്കമുള്ളവർക്ക് രോഗമുണ്ടാകാതിരിക്കട്ടെ; എത്രയും പെട്ടെന്ന് അവർക്ക് പൊതുപ്രവർത്തന പഥത്തിലേക്ക് തിരിച്ചെത്തട്ടെ എന്നാഗ്രഹിക്കുന്നു: ഷാഫി പറമ്പിൽ

ഏത് ദുരിത കാലത്തും സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി തങ്ങളിലേക്ക് തന്നെ ഒതുങ്ങുവാൻ ഒരു പൊതു പ്രവർത്തകനും പ്രസ്ഥാനത്തിനും സാധിക്കില്ല; ക്വാറന്റീനിൽ പ്രവേശിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി റഹീം അടക്കമുള്ളവർക്ക് രോഗമുണ്ടാകാതിരിക്കട്ടെ; എത്രയും പെട്ടെന്ന് അവർക്ക് പൊതുപ്രവർത്തന പഥത്തിലേക്ക് തിരിച്ചെത്തട്ടെ എന്നാഗ്രഹിക്കുന്നു: ഷാഫി പറമ്പിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ഓഫീസിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ അടച്ച സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സംസ്ഥാന സെക്രട്ടറി റഹീം അടക്കം 6 പേർ ക്വാറന്റൈനിലായതായി അറിഞ്ഞു. അവർക്ക് രോഗം ഉണ്ടാകാതിരിക്കട്ടെയെന്നും, എത്രയും പെട്ടെന്ന് അവർക്ക് പൊതുപ്രവർത്തന പഥത്തിലേക്ക് തിരിച്ചെത്തി, കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുവാൻ കഴിയട്ടെയെന്നും ഷാഫി ആശംസകൾ നേർന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കോവിഡ് എന്നല്ല ഏത് ദുരിത കാലത്തും സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി, തങ്ങളിലേക്ക് തന്നെ ഒതുങ്ങുവാൻ ഒരു പൊതു പ്രവർത്തകനും, പ്രസ്ഥാനത്തിനും സാധിക്കുകയില്ല. അത്തരം പ്രതിസന്ധികളുടെയൊക്കെ കാലത്ത് പൊതുസമൂഹം സഹായത്തിനായി ആദ്യം തിരയുക പൊതുപ്രവർത്തകരെ തന്നെ ആയിരിക്കാം. അപ്പോൾ സ്വന്തം കാര്യമോ കുടുംബത്തിന്റെ കാര്യമോ ചിന്തിച്ച് വ്യാകുലപ്പെടാതെ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക എന്നത് ഒരു പൊതുപ്രവർത്തകന്റെ ജീവിതത്തിന്റെ ഭാഗമാണ്.

മറ്റ് ദുരന്തങ്ങളിൽ നിന്നും വ്യത്യസ്തമായി കോവിഡ് കാലത്ത് ജന സേവനങ്ങളിൽ വ്യാപൃതരാകുമ്പോൾ, രോഗം വരാനും ചുരുങ്ങിയത് രോഗിയുമായി ഇടപഴകുവാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിൽ രോഗത്തോട് അല്ലെങ്കിൽ രോഗിയോട് എക്‌സ്‌പോസ്ഡ് ആകുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈനിൽ പോവുകയെന്നത് സാധാരണമാണ്.

DYFI സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഒരാൾക്ക് കോവിഡ് സ്ഥിതീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഓഫീസ് അടച്ച്, സംസ്ഥാന സെക്രട്ടറി റഹീം അടക്കം 6 പേർ ക്വാറന്റൈനിലായതായി അറിഞ്ഞു. അവർക്ക് രോഗം ഉണ്ടാകാതിരിക്കട്ടെയെന്നും, എത്രയും പെട്ടെന്ന് അവർക്ക് പൊതുപ്രവർത്തന പഥത്തിലേക്ക് തിരിച്ചെത്തി, കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുവാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP