Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തീരം കവിഞ്ഞ് തിര വരും; 3.3 മീറ്റർ ഉയരത്തിൽ വരെ തിരമാല അടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് തീരദേശത്ത് ജാഗ്രതാ നിർദ്ദേശം

തീരം കവിഞ്ഞ് തിര വരും; 3.3 മീറ്റർ ഉയരത്തിൽ വരെ തിരമാല അടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് തീരദേശത്ത് ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി വരെ തീരമേഖലയിൽ രണ്ടര മുതൽ 3. 3 മീറ്റർ ഉയരത്തിൽ വരെ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രമാണ് മുന്നറിയിപ്പ് നല്കിയിട്ടുള്ളത്.

പൊഴിയൂർ മുതൽ കാസർഗോഡ് വരയെുള്ള തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഈ മേഖലയിൽ കടലാക്രമണവും രൂക്ഷമാകാൻ സാധ്യതയുണ്ട്. കൂടാതെ ബുധനാഴ്‌ച്ചവരെ കേരള തീരത്ത് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശതമായ കാറ്റിനും സാധ്യതയുണ്ട് .

ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP