Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് വ്യാപനവും കാലവർഷവും വില്ലനാകുന്നു; ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

കോവിഡ് വ്യാപനവും കാലവർഷവും വില്ലനാകുന്നു; ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെപ്പുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവം. ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. അതോടൊപ്പം സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തിന്റെ ഗൗരവവും അദ്ദേഹം കേന്ദ്ര കമ്മീഷനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തിരുന്നില്ല. ഇക്കാര്യത്തിൽ കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷന്റെ അ​ടു​ത്ത യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​നകൾ. കൊവിഡിന്റെയും, സമൂഹ വ്യാപനത്തിന്റെയും അതോടൊപ്പം കാലാവർഷത്തിന്റെയും സാഹചര്യത്തിൽ പോളിങ് നടത്താനായി വിഷമമായിരിക്കുമെന്നും അതിനാൽ തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമല്ല സംസ്ഥാനത്തുള്ളതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

എന്നാൽ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടത്തുന്ന പക്ഷം പാ​ലി​ക്കേ​ണ്ട ന​ട​പ​ടി ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ, തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​ർ​ക്കു നൽകിയിട്ടുണ്ട്.ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ 1800 വോ​ട്ട​ർ​മാ​ർ എ​ന്ന​തി​ന് പ​ക​രം 1000 പേ​ർ മാ​ത്ര​മേ പാ​ടു​ള്ളൂ. അ​തി​നാ​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കേ​ണ്ടി​വ​രും. വോ​ട്ടെ​ടു​പ്പി​ന് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, പ്രാ​യ​മാ​യ​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, കൊ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ എ​ന്നി​വ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ച്ചാ​ൽ അ​വ​ർ​ക്കു ത​പാ​ൽ ബാ​ല​റ്റ് ന​ൽ​ക​ണം, വോട്ട് തേ​ടുന്ന സ്ഥാനാർത്ഥികളുടെ സംഘങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ പാടില്ലെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP