Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസ വരുമാനം 14,000ത്തിൽ താഴെ; സ്വിസ് ബാങ്കിൽ ഉള്ളത് 196 കോടിയോളം രൂപയും; ഈ പണം തന്റെയല്ല എന്ന് രേണു തരണി; സ്വിസ് ബാങ്ക് നിക്ഷേപത്തിന്റെ പേരിൽ ബെം​ഗളുരു സ്വദേശിനി പിടിച്ച പുലിവാല് ഇങ്ങനെ

മാസ വരുമാനം 14,000ത്തിൽ താഴെ; സ്വിസ് ബാങ്കിൽ ഉള്ളത് 196 കോടിയോളം രൂപയും; ഈ പണം തന്റെയല്ല എന്ന് രേണു തരണി; സ്വിസ് ബാങ്ക് നിക്ഷേപത്തിന്റെ പേരിൽ ബെം​ഗളുരു സ്വദേശിനി പിടിച്ച പുലിവാല് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മാസ വരുമാനം 14,000ത്തിൽ താഴെ മാത്രം. എന്നാൽ സ്വിസ് ബാങ്കിലെ നിക്ഷേപം 196 കോടിയോളം രൂപയും. നിലവിൽ വിദേശത്ത് സ്ഥിരതാമസമാക്കിയ ബെം​ഗളുരു സ്വദേശിനിയായ 80കാരിക്കാണ് ഇത്രയും വലിയ തുകയുടെ സ്വിസ് ബാങ്ക് നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയത്. രേണു തരണി എന്ന സ്ത്രീയാണ് ഇത്രയധികം പണത്തിന് ഉടമ. ഇതേത്തുടർന്ന് ആദായനികുതി വകുപ്പിന്റെ അപ്പലേറ്റ് ട്രിബ്യൂണൽ രേണു തരണിയോട് പിഴത്തുകയും നികുതിയും അടയ്ക്കാൻ നിർദ്ദേശിച്ചു. ലൈവ് ഹിന്ദുസ്ഥാൻ ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

വാർഷിക വരുമാനം 1.7 ലക്ഷമാണെന്നാണ് 2005-06 ൽ സമർപ്പിച്ച ആദായനികുതി റിട്ടേണിൽ അവർ പറയുന്നത്. ബെംഗളൂരുവിലെ വിലാസത്തിലാണ് റിട്ടേൺ സമർപ്പിച്ചത്. വളരെ കുറഞ്ഞ കാലത്തിനിടെ 200 കോടി രൂപയോളം ഇവരുടെ അക്കൗണ്ടിൽ എത്തിയത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്ന് അധികൃതർ പറയുന്നു. ജീവകാരുണ്യ സംഘടന നടത്താൻ തക്കവിധം പൊതുരംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയല്ല അവരെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു അക്കൗണ്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും നിക്ഷേപം തന്റെയല്ല എന്നുമാണ് തരണിയുടെ നിലപാട്.

എച്ച്എസ്‌ബിസി ജനീവയിലാണ് ഇവർക്ക് ബാങ്ക് അക്കൗണ്ടുള്ളത്. തരണി ഫാമിലി ട്രസ്റ്റിന്റെ പേരിൽ 2004 ജൂലായിലാണ് അക്കൗണ്ട് തുറന്നത്. കെയ്മാൻ ഐലൻഡ്‌സിലുള്ള ജി.ഡബ്ല്യൂ ഇൻവെസ്റ്റ്‌മെന്റ് എന്ന സ്ഥാപനമാണ് ഇവരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചിട്ടുള്ളത്. തരണി 2005 -06 ൽ സമർപ്പിച്ച ആദായനികുതി റിട്ടേണിൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ തനിക്ക് ജനീവ എച്ച്എസ്‌ബിസിയിൽ അക്കൗണ്ട് ഇല്ലെന്ന് അവർ ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജി.ഡബ്ല്യൂ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ ഡയറക്ടറോ ഓഹരി ഉടമയോ അല്ല. താൻ ഇപ്പോൾ ഇന്ത്യയിൽ സ്ഥിരതാമസക്കാരി അല്ലാത്തതിനാൽ നികുതി അടയ്ക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP