Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കണക്കുകളിൽ ഞെട്ടി കേരളം; തിരുവനന്തപുരത്തെ സമ്പർക്ക രോ​ഗവ്യാപനം നിയന്ത്രിക്കാനാകുന്നില്ല; എറണാകുളത്തും പാലക്കാടും സ്ഥിതി ​ഗുരുതരം; ഇന്നത്തെ കോവിഡ് ബാധിതരുടെ വിവരങ്ങൾ ഇങ്ങനെ

കോവിഡ് കണക്കുകളിൽ ഞെട്ടി കേരളം; തിരുവനന്തപുരത്തെ സമ്പർക്ക രോ​ഗവ്യാപനം നിയന്ത്രിക്കാനാകുന്നില്ല; എറണാകുളത്തും പാലക്കാടും സ്ഥിതി ​ഗുരുതരം; ഇന്നത്തെ കോവിഡ് ബാധിതരുടെ വിവരങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തതോടെ എങ്ങും ആശങ്ക. തലസ്ഥാന ജില്ലക്ക് പുറമേ എറണാകുളത്തും പാലക്കാടും രോ​ഗികളുടെ എണ്ണത്തിൽ വൻ വർധനവാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഇന്ന് 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. എറണാകുളം 98, പാലക്കാട് 81 തുടങ്ങിയ ജില്ലകളിലും ആശങ്ക വർധിക്കുകയാണ്. സംസ്ഥാനത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 7063 ആയി.

ആരോ​ഗ്യ പ്രവർത്തകർക്കിടയിലും രോ​ഗം വ്യാപിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. 13 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,63,216 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 7309 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 866 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,267 സാമ്പിളുകളാണ് പരിശോധിച്ചത്.

റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,32,505 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5060 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 96,288 സാമ്പിളുകൾ ശേഖരിച്ചതിൽ 9,15,66 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ചുവടെ..

തിരുവനന്തപുരം

ജില്ലയിൽ ഇന്ന് 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

1. പുതുക്കുറിച്ചി സ്വദേശി(53), സമ്പർക്കം.
2. കല്ലറ സ്വദേശി(57), സമ്പർക്കം.
3. പെരിങ്കുഴി സ്വദേശി(39), സമ്പർക്കം.
4. മുട്ടട അറപ്പുര ലൈൻ സ്വദേശി((39), സമ്പർക്കം.
5. ഇതരസംസ്ഥാന തൊഴിലാളി(29)
6. പൊഴിയൂർ സ്വദേശിനി(22), സമ്പർക്കം.
7. പൂന്തുറ സ്വദേശിനി(26), സമ്പർക്കം.
8. ഊന്നിമൂട് സ്വദേശി(26), സമ്പർക്കം.
9. ചിറയിൻകീഴ് സ്വദേശി(36), സമ്പർക്കം.
10. പൂന്തുറ സ്വദേശിനി(25), സമ്പർക്കം.
11. മാമ്പള്ളി സ്വദേശി(36), സമ്പർക്കം.
12. പുതിയതുറ സ്വദേശിനി(24), സമ്പർക്കം.
13. പുതിയതുറ സ്വദേശി(41), സമ്പർക്കം.
14. ഊക്കോട് സ്വദേശി(13), സമ്പർക്കം.
15. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി(61), സമ്പർക്കം.
16. മരിയാമുട്ടം സ്വദേശി(13), സമ്പർക്കം.
17. ചങ്ങനാശ്ശേരി സ്വദേശി(23), സമ്പർക്കം.
18. ദേവസ്വം ബോർഡ് ജംഗ്ഷൻ സ്വദേശി(46), സമ്പർക്കം.
19. പരുത്തിക്കുഴി സ്വദേശി(34), സമ്പർക്കം.
20. പൂന്തുറ ചേരിയാമുട്ടം സ്വദേശിനി(18), സമ്പർക്കം.
21. നെയ്യാറ്റിൻകര മായവിളാകം സ്വദേശിനി(32), സമ്പർക്കം.
22. പൂവച്ചൽ ആലുമുക്ക് സ്വദേശി(2), സമ്പർക്കം.
23. ആനക്കുടി ഒഴുക്കുപാറ സ്വദേശി(55), സമ്പർക്കം.
24. പുല്ലുവിള പുരയിടം സ്വദേശിനി(28), സമ്പർക്കം.
25. പുതുക്കുറിച്ചി സ്വദേശി(19), സമ്പർക്കം.
26. മുട്ടത്തറ സ്വദേശിനി(42), സമ്പർക്കം.
27. പൂന്തുറ സ്വദേശിനി(21), സമ്പർക്കം.
28. കിളിമാനൂർ സ്വദേശി(40), സമ്പർക്കം.
29. ചെങ്കൽ കരിയോട് സ്വദേശിനി(28), ഉറവിടം വ്യക്തമല്ല.
30. വടശ്ശേരിക്കര സ്വദേശിനി(42), സമ്പർക്കം.
31. ആനയറ സ്വദേശി(40), സമ്പർക്കം.
32. പുതിയതുറ സ്വദേശിനി(37), സമ്പർക്കം.
33. പൂന്തുറ ചേരിയാമുട്ടം സ്വദേശിനി(11), സമ്പർക്കം.
34. ഇഞ്ചിവിള പാറശ്ശാല സ്വദേശി(63), സമ്പർക്കം.
35. പുതിയതുറ സ്വദേശിനി(61), സമ്പർക്കം.
36. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി(25), സമ്പർക്കം.
37. പുതിയതുറ സ്വദേശി(68), സമ്പർക്കം.
38. അരുവിപ്പുറം സ്വദേശിനി(29), സമ്പർക്കം.
39. പാറശ്ശാല സ്വദേശി(18), സമ്പർക്കം.
40.പൂന്തുറ സ്വദേശിനി(50), സമ്പർക്കം.
41. പുതിയതുറ സ്വദേശി(6 മാസം), സമ്പർക്കം.
42. അരുവിപ്പുറം സ്വദേശി(65), സമ്പർക്കം.
43. കരിംകുളം സ്വദേശി(36), സമ്പർക്കം.
44. അരുവിപ്പുറം സ്വദേശിനി(26), സമ്പർക്കം.
45. അഞ്ചുതെങ്ങ് സ്വദേശിനി(51), സമ്പർക്കം.
46. പൂന്തുറ ചേരിയാമുട്ടം സ്വദേശിനി(13), സമ്പർക്കം.
47. പൊഴിയൂർ സ്വദേശിനി(51), സമ്പർക്കം.
48. വള്ളക്കടവ് സ്വദേശിനി(60), സമ്പർക്കം.
49. വള്ളക്കടവ് സ്വദേശി(39), സമ്പർക്കം.
50. പുതിയതുറ സ്വദേശി(20), സമ്പർക്കം.
51. പുതിയതുറ സ്വദേശിനി(20), സമ്പർക്കം.
52. വലിയതുറ സ്വദേശി(31), സമ്പർക്കം.
53. കോവളം സ്വദേശിനി(51), സമ്പർക്കം.
54. പുതുക്കുറിച്ചി സ്വദേശിനി(43), സമ്പർക്കം.
55. പുതുക്കുറിച്ചി സ്വദേശി(14), സമ്പർക്കം.
56. പുതുക്കുറിച്ചി സ്വദേശി(17), സമ്പർക്കം.
57. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിനി(21), സമ്പർക്കം.
58. ആനയറ സ്വദേശിനി(27), സമ്പർക്കം.
59. നെടുങ്കണ്ടം സ്വദേശി(58), സമ്പർക്കം.
60. വള്ളക്കടവ് സ്വദേശിനി(55), സമ്പർക്കം.
61. വലിയതുറ സ്വദേശിനി(27), സമ്പർക്കം.
62. അഞ്ചുതെങ്ങ് സ്വദേശി(44), സമ്പർക്കം.
63. ആലുകാട് മൂന്നാറ്റുമുക്ക് സ്വദേശി(40), സമ്പർക്കം.
64. പുതിയതുറ പുരയിടം സ്വദേശിനി(49), സമ്പർക്കം.
65. പുതിയതുറ സ്വദേശി(35), സമ്പർക്കം.
66. പുതിയതുറ സ്വദേശി(66), സമ്പർക്കം.
67. പൂന്തുറ സ്വദേശിനി(56), സമ്പർക്കം.
68. യു.എ.ഇയിൽ നിന്നെത്തിയ നെടുമങ്ങാട് പാലോട് സ്വദേശി(34).
69. പെരുങ്കടവിള മഞ്ചവിളാകം സ്വദേശി(31), സമ്പർക്കം.
70. പൊഴിയൂർ കരിമ്പനവിളാകം സ്വദേശിനി(19), സമ്പർക്കം.
71. പുല്ലുവിള സ്വദേശിനി(34), സമ്പർക്കം.
72. പുതുക്കുറിച്ചി സ്വദേശി(43), സമ്പർക്കം.
73. എയർപോർട്ട് റോഡ് സ്വദേശി(58), സമ്പർക്കം.
74. പുതുക്കുറിച്ചി സ്വദേശിനി(40), സമ്പർക്കം.
75. പൊഴിയൂർ സ്വദേശിനി(44), സമ്പർക്കം.
76. പൊഴിയൂർ സ്വദേശി(16), സമ്പർക്കം.
77. പൂവാർ സ്വദേശി(9), സമ്പർക്കം.
78. പൂവാർ സ്വദേശിനി(19), സമ്പർക്കം.
79. പുതുക്കുറിച്ചി സ്വദേശി(24), സമ്പർക്കം.
80. പുരയിടം കൊച്ചുപള്ളി സ്വദേശി(28), സമ്പർക്കം.
81. പുതുക്കുറിച്ചി സ്വദേശി(26), സമ്പർക്കം.
82. പുതുക്കുറിച്ചി സ്വദേശിനി(24), സമ്പർക്കം.
83. പുല്ലുവിള സ്വദേശിനി(39), സമ്പർക്കം.
84. പുല്ലുവിള സ്വദേശി(68), സമ്പർക്കം.
85. പുതുക്കുറിച്ചി സ്വദേശി(29), സമ്പർക്കം.
86. പുരയിടം കൊച്ചുതുറ സ്വദേശി(15), സമ്പർക്കം.
87. പൊഴിയൂർ സ്വദേശിനി(14), സമ്പർക്കം.
88. പുതിയതുറ സ്വദേശിനി(19), സമ്പർക്കം.
89. പണ്ടകശ്ശാല സ്വദേശിനി(30), സമ്പർക്കം.
90. പേരൂർക്കട സ്വദേശി(29), സമ്പർക്കം.
91. അഞ്ചുതെങ്ങ് സ്വദേശിനി(58), സമ്പർക്കം.
92. യു.എ.ഇയിൽ നിന്നെത്തിയ ആറ്റിങ്ങൽ സ്വദേശി(27).
93. പാറശ്ശാല കോടവിളാകം സ്വദേശി(14), സമ്പർക്കം.
94. പാറശ്ശാല സ്വദേശി(51), സമ്പർക്കം.
95. ചിറയിൻകീഴ് കടകം സ്വദേശി(54), സമ്പർക്കം.
96. പുതുക്കുറിച്ചി സ്വദേശി(32), സമ്പർക്കം.
97. ആനയറ സ്വദേശിനി(40), സമ്പർക്കം.
98. ചേക്കട സ്വദേശി(46), വീട്ടുനീരീക്ഷണം.
99. പൗഡിക്കോണം സ്വദേശിനി(29), സമ്പർക്കം.
100. പുരയിടം കൊച്ചുതുറ സ്വദേശിനി(39), സമ്പർക്കം.
101. പുതുക്കുറിച്ചി സ്വദേശിനി(4), സമ്പർക്കം.
102. പുതിയതുറ സ്വദേശിനി(58), സമ്പർക്കം.
103. പൂന്തുറ സ്വദേശിനി(91), സമ്പർക്കം.
104. പൊഴിയൂർ സ്വദേശി(61), സമ്പർക്കം.
105. പുതിയതുറ സ്വദേശിനി(23), സമ്പർക്കം.
106. അരുവിപ്പുറം സ്വദേശിനി(54), സമ്പർക്കം.
107. അരുവിപ്പുറം സ്വദേശി(36), സമ്പർക്കം.
108. മെഡിക്കൽ കോളേജ് സ്വദേശി(24), വീട്ടുനിരീക്ഷണം.
109. മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി(70).
110. വലിയതുറ സ്വദേശിനി(62), സമ്പർക്കം.
111. കന്യാകുമാരി സ്വദേശിനി(67), സമ്പർക്കം.
112. പുതിയതുറ സ്വദേശിനി(50), സമ്പർക്കം.
113. പുതിയതുറ സ്വദേശി(33), സമ്പർക്കം.
114. പുതിയതുറ സ്വദേശിനി(67), സമ്പർക്കം.
115. ചെങ്കൽ കോടങ്കര സ്വദേശി(62), സമ്പർക്കം.
116. യു.എ.ഇയിൽ നിന്നെത്തിയ കവടിയാർ സ്വദേശി(45)
117. പെരുങ്കടവിള സ്വദേശിനി(28), വീട്ടുനിരീക്ഷണം.
118. പൂവാർ സ്വദേശിനി(19), സമ്പർക്കം.
119. പുല്ലുവിള പുരയിടം സ്വദേശിനി(27), സമ്പർക്കം.
120. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(41), സമ്പർക്കം.
121. പെരുമാതുറ സ്വദേശിനി(22), സമ്പർക്കം.
122. തമിഴ്‌നാട് വെള്ളാംകോട് സ്വദേശി(56), സമ്പർക്കം.
123. കാരക്കോണം കുന്നത്തുകാൽ സ്വദേശി(52), സമ്പർക്കം.
124. പാപ്പനംകോട് സ്വദേശിനി(16), സമ്പർക്കം.
125. മണക്കാട് കൊഞ്ചിറവിള സ്വദേശി(23), സമ്പർക്കം.
126. വട്ടപ്പാറ സ്വദേശിനി(27), വീട്ടുനിരീക്ഷണം.
127. പ്ലാമൂട്ടുകട സ്വദേശി(78), സമ്പർക്കം.
128. പൂന്തുറ സ്വദേശിനി(47), സമ്പർക്കം.
129. പൂവാർ സ്വദേശി(27), സമ്പർക്കം.
130. ബീമാപള്ളി സ്വദേശിനി(63), സമ്പർക്കം.
131. അരുവിപ്പുറം സ്വദേശിനി(4), സമ്പർക്കം.
132. പുതിയതുറ സ്വദേശി(85), സമ്പർക്കം.
133. പുതുക്കുറിച്ചി സ്വദേശി(78), സമ്പർക്കം.
134. പൂന്തുറ സ്വദേശിനി(63), സമ്പർക്കം.
135. വലിയതുറ സ്വദേശി(65), സമ്പർക്കം.
136. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(9), സമ്പർക്കം.
137. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(11), സമ്പർക്കം.
138. പുല്ലുവിള പള്ളം സ്വദേശിനി(23), സമ്പർക്കം.
139. പൂവാർ സ്വദേശിനി(40), സമ്പർക്കം.
140. പുതിയതുറ സ്വദേശിനി(20), സമ്പർക്കം.
141. പെരുകാവ് സ്വദേശിനി(37), സമ്പർക്കം.
142. ചെമ്പഴന്തി അണിയൂർ സ്വദേശി(48), സമ്പർക്കം.
143. പൂന്തുറ സ്വദേശിനി(31), സമ്പർക്കം.
144. പൂവാർ സ്വദേശിനി(51), സമ്പർക്കം.
145. പാറശ്ശാല കാരോട് സ്വദേശി(73), സമ്പർക്കം.
146. പുതിയതുറ സ്വദേശി(7), സമ്പർക്കം.
147. അഞ്ചുതെങ്ങ് സ്വദേശിനി(59), സമ്പർക്കം.
148. പൂന്തുറ നടുത്തുറ സ്വദേശിനി(70), സമ്പർക്കം.
149. തമിഴ്‌നാട്ടിൽ നിന്നെത്തിയ മണക്കാട് കുളത്തൂർ സ്വദേശിനി(32)
150. ചിറയിൻകീഴ് സ്വദേശി(35), സമ്പർക്കം.
151. പുല്ലുവിള സ്വദേശി(25), സമ്പർക്കം.
152. പുതുക്കുറിച്ചി സ്വദേശി(17), സമ്പർക്കം.
153. പുതിയതുറ സ്വദേശി(68), സമ്പർക്കം.
154. പൂവാർ സ്വദേശി(46), സമ്പർക്കം.
155. യു.എ.ഇയിൽ നിന്നെത്തിയ മണക്കാട് സ്വദേശി(22)
156. റസൽപുരം സ്വദേശി(75), സമ്പർക്കം.
157. യു.എ.ഇയിൽ നിന്നെത്തിയ വർക്കല അയിരൂർ സ്വദേശി(51)
158. മൂന്നാറ്റുമുക്ക് സ്വദേശിനി(29), സമ്പർക്കം.
159. നേമം പള്ളിച്ചൽ സ്വദേശി(50), സമ്പർക്കം.
160. ആനയറ സ്വദേശി(24), വീട്ടുനിരീക്ഷണം.
161. കുളത്തൂർ സ്വദേശി(41), സമ്പർക്കം.
162. പാളയം സ്വദേശി(23), സമ്പർക്കം.
163. പാറശ്ശാല പരശുവയ്ക്കൽ സ്വദേശിനി(58), സമ്പർക്കം.
164. യു.എ.ഇയിൽ നിന്നെത്തിയ കല്ലറ പാലമുക്ക് സ്വദേശി(51)
165. തൈക്കാട് സ്വദേശിനി(40), സമ്പർക്കം.
166. പുതിയതുറ സ്വദേശി(40), സമ്പർക്കം.
167. ബീമാപള്ളി സ്വദേശി(23), സമ്പർക്കം.
168. പാറശ്ശാല സ്വദേശി(52), സമ്പർക്കം.
169. ഇടവ സ്വദേശി(44), സമ്പർക്കം.
170. വള്ളക്കടവ് സ്വദേശി(49), സമ്പർക്കം.
171. മഞ്ചപ്പാറസ്വദേശി(32), സമ്പർക്കം.
172. പൂവാർ സ്വദേശിനി(31), സമ്പർക്കം.
173. പരുത്തിക്കുഴി സ്വദേശിനി(38), സമ്പർക്കം.
174. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(27), സമ്പർക്കം.
175. പുതിയതുറ സ്വദേശിനി(27), സമ്പർക്കം.
176. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(34), സമ്പർക്കം.
177. പൂന്തുറ ന്യൂകോളനി സ്വദേശിനി(41), സമ്പർക്കം.
178. കാലടി സ്വദേശി(30), സമ്പർക്കം.
179. പുതിയതുറ സ്വദേശിനി(17), സമ്പർക്കം.
180. കല്ലടിച്ചാവിള തുണ്ടത്തിൽ സ്വദേശി(28), സമ്പർക്കം.
181. പൂവാർ സ്വദേശിനി(24), സമ്പർക്കം.
182. യു.എ.ഇയിൽ നിന്നെത്തിയ ആറാലുമൂട് സ്വദേശി(26).
183. അരുവിപ്പുറം സ്വദേശിനി(59), സമ്പർക്കം.
184. പുതുക്കുറിച്ചി സ്വദേശിനി(29), സമ്പർക്കം.
185. പുതുക്കുറിച്ചി സ്വദേശി(42), സമ്പർക്കം.
186. അരുവിപ്പുറം സ്വദേശി(1), സമ്പർക്കം.
187. പാറശ്ശാല സ്വദേശിനി(31), സമ്പർക്കം.
188. പുല്ലുവിള സ്വദേശിനി(50), സമ്പർക്കം.
189. നിലമാമൂട് ചെറിയകൊല്ല സ്വദേശിനി(24), സമ്പർക്കം.
190. നെടുമങ്ങാട് മേമല സ്വദേശി(24), സമ്പർക്കം.
191. പാറശ്ശാല കോഴിവിള സ്വദേശി(27), സമ്പർക്കം.
192. പാപ്പനംകോട് സ്വദേശിനി(39), സമ്പർക്കം.
193. പൂന്തുറ സ്വദേശി(22), സമ്പർക്കം.
194. പൂന്തുറ ന്യൂകോളനി സ്വദേശിനി(60), സമ്പർക്കം.
195. പുതുക്കുറിച്ചി സ്വദേശി(53), സമ്പർക്കം.
196. യു.എ.ഇയിൽ നിന്നെത്തിയ മെഡിക്കൽ കോളേജ് സ്വദേശി(37).
197. ചെങ്കൽ കോടങ്കര സ്വദേശിനി(56), സമ്പർക്കം.
198. ബീമാപള്ളി സ്വദേശിനി(38), സമ്പർക്കം.
199. ചൊവ്വള്ളൂർ സ്വദേശി(30), വീട്ടുനിരീക്ഷണം.
200. വട്ടിയൂർക്കാവ് സ്വദേശി(60), സമ്പർക്കം.
201. പൂന്തുറ സ്വദേശിനി(47), സമ്പർക്കം.
202. ശാസ്തമംഗലം സ്വദേശി(31), സമ്പർക്കം.
203. തിരുവല്ലം ചെമ്മാനുവിള സ്വദേശിനി(53), സമ്പർക്കം.
204. പൂവാർ സ്വദേശി (58), സമ്പർക്കം.
205. പുതിയതുറ സ്വദേശി(51), സമ്പർക്കം.
206. മുട്ടത്തറ സ്വദേശി(80), സമ്പർക്കം.
207. ഇഞ്ചിവിള സ്വദേശിനി(27), സമ്പർക്കം.
208. വലിയതുറ സ്വദേശി(62), സമ്പർക്കം.
209. പുല്ലുവിള സ്വദേശിനി(43), സമ്പർക്കം.
210. പുതുക്കുറിച്ചി സ്വദേശിനി(39), സമ്പർക്കം.
211. മുട്ടത്തറ പൊന്നറ കോളനി സ്വദേശി(48), സമ്പർക്കം.
212. അഞ്ചുതെങ്ങ് സ്വദേശിനി(23), സമ്പർക്കം.
213. യു.എ.ഇയിൽ നിന്നെത്തിയ നേമം സ്വദേശി(33)
214. മേനംകുളം സ്വദേശി(32), സമ്പർക്കം.
215. കരമന സ്വദേശി(20), സമ്പർക്കം.
216. താന്നിമൂട് സ്വദേശി(29), സമ്പർക്കം.
217. പാറശ്ശാല കോവിൽനട സ്വദേശി(28), സമ്പർക്കം.
218. അരുവിപ്പുറം സ്വദേശിനി(24), സമ്പർക്കം.
219. പൂന്തുറ ന്യൂകോളനി സ്വദേശിനി(62), സമ്പർക്കം.
220. തെന്നൂർ സ്വദേശിനി(58), സമ്പർക്കം.
221. പൂവാർ സ്വദേശി(35), സമ്പർക്കം.
222. പുതിയതുറ സ്വദേശി(54), സമ്പർക്കം.

കൊല്ലം

ജില്ലയിൽ 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 61 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴി. പുനലൂർ പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ്. 4 പൊലീസുകാർ ക്വാറന്റീനിൽ. പുനലൂരിൽ പ്രതിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണ.

പത്തനംതിട്ട

ജില്ലയിൽ ഇന്ന് 35 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാൾക്ക് റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരും, മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 24 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവർ

1)യുഎഇയിൽ നിന്നും എത്തിയ കോട്ടാങ്ങൽ സ്വദേശിയായ 29 വയസുകാരൻ.

2)അബുദാബിയിൽ നിന്നും എത്തിയ പരുമല സ്വദേശിയായ 47 വയസുകാരൻ.

3)അബുദാബിയിൽ നിന്നും എത്തിയ തുമ്പമൺ താഴം സ്വദേശിയായ 43 വയസുകാരൻ.

4)അദുബായിൽ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ ഏഴു വയസുകാരൻ.

5)അദുബായിൽ നിന്നും എത്തിയ കോയിപ്രം, കുറുങ്ങഴ സ്വദേശിയായ 62 വയസുകാരൻ.

6)മസ്‌ക്കറ്റിൽ നിന്നും എത്തിയ റാന്നി, പഴവങ്ങാടി സ്വദേശിയായ 51 വയസുകാരൻ.

7)യുഎഇയിൽ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിനിയായ 32 വയസുകാരി.

8)ദുബായിൽ നിന്നും എത്തിയ കുളനട സ്വദേശിയായ 28 വയസുകാരൻ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

9)ബെംഗളൂരിൽ നിന്നും എത്തിയ ഇലന്തൂർ സ്വദേശിനിയായ 26 വയസുകാരി.

10)തമിഴ്‌നാട്ടിൽ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിനിയായ 48 വയസുകാരി.

11)തമിഴ്‌നാട്ടിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 32 വയസുകാരൻ.

സമ്പർക്കം മുഖേന രോഗം ബാധിച്ചവർ

12)കുമ്മണ്ണൂർ സ്വദേശിനിയായ 53 വയസുകാരി. ജൂലൈ 16 ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്. ഗൃഹനിരീക്ഷണത്തിൽ ആയിരുന്നു.

13)വലഞ്ചുഴി സ്വദേശിനിയായ 51 വയസുകാരി. കുമ്പഴ ക്ലസ്റ്ററിൽ നിന്നും ജൂലൈ 13ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്. ഗൃഹനിരീക്ഷണത്തിൽ ആയിരുന്നു.

14)കുലശേഖരപതി സ്വദേശിയായ 44 വയസുകാരൻ. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ ജോലി ചെയ്യുന്നു. കുമ്പഴ ക്ലസ്റ്ററിലുള്ള മുമ്പ് രോഗം ബാധിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടിയിൽ ഉള്ളയാളാണ്.

15)വാര്യാപുരം സ്വദേശിയായ 26 വയസുകാരൻ. സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മുൻപ് രോഗബാധിതനായ ഇതേ ബാങ്കിലെ ജീവനക്കാരന്റെ സമ്പർക്കപ്പട്ടിയിൽ ഉള്ളയാളാണ്.

16)അടൂർ, കരുവാറ്റ സ്വദേശിനി വീട്ടമ്മയായ 48 വയസുകാരി. അടൂരിൽ രോഗബാധിതയായ ആരോഗ്യപ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളയാളാണ്.

17)വലഞ്ചുഴി സ്വദേശിയായ 50 വയസുകാരൻ. കോന്നി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനാണ്. മുൻപ് രോഗബാധിതനായ ആർ.ടി.ഓഫീസ് ജീവനക്കാരന്റെ സമ്പർക്കപ്പട്ടികയിൽ ഉള്ളയാളാണ്.

18)തേക്കുതോട് സ്വദേശിനിയായ അഞ്ചു വയസുകാരി. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

19)തേക്കുതോട് സ്വദേശിയായ നാലു വയസുകാരൻ. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

20)തേക്കുതോട് സ്വദേശിനിയായ 27 വയസുകാരി. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

21)പത്തനംതിട്ട സ്വദേശിയായ 13 വയസുകാരൻ. കുമ്പഴ ക്ലസ്റ്ററിൽ നിന്നും ജൂലൈ 13ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

22)പത്തനംതിട്ട സ്വദേശിനിയായ 38 വയസുകാരി. കുമ്പഴ ക്ലസ്റ്ററിൽ നിന്നും ജൂലൈ 13 ന് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

23)പത്തനംതിട്ട സ്വദേശിയായ 14 വയസുകാരൻ. കുമ്പഴ ക്ലസ്റ്ററിൽ നിന്നും ജൂലൈ 13ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

24)കുലശേഖരപതി സ്വദേശിനിയായ 63 വയസുകാരി. കുമ്പഴ ക്ലസ്റ്ററിൽ നിന്നും ജൂലൈ 11ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്.

25)വെട്ടിപ്രം സ്വദേശിനിയായ 70 വയസുകാരി. ജൂലൈ 16 ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്.

26)കുലശേഖരപതി സ്വദേശിനിയായ 13 വയസുകാരി. കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

27)കുലശേഖരപതി സ്വദേശിയായ 70 വയസുകാരൻ. കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായ വ്യക്തിയുടെ പിതാവാണ്.

28)കുലശേഖരപതി സ്വദേശിനിയായ ഏഴു വയസുകാരി. കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

29)അയിരൂർ നോർത്ത് സ്വദേശിനിയായ 26 വയസുകാരി. അയിരൂരിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടിയിൽ ഉള്ളയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു.

30)കോന്നി, അരുവാപ്പുലം സ്വദേശിയായ 14 വയസുകാരൻ. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

31)ഊന്നുകൽ സ്വദേശിയായ 44 വയസുകാരൻ. കുമ്പഴ ക്ലസ്റ്ററിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളയാളാണ്.

32)ഊന്നുകൽ സ്വദേശിനിയായ 84 വയസുകാരി. മുൻപ് രോഗബാധിതനായ വ്യക്തിയുടെ മുത്തശിയാണ്.

33)പ്രമാടം, മല്ലശേരി സ്വദേശിയായ 24 വയസുകാരൻ. ജൂലൈ 12 ന് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടിയിൽ ഉള്ളയാളാണ്.

34)വെട്ടൂർ സ്വദേശിനിയായ 26 വയസുകാരി. ട്രൂനാറ്റ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. അടൂരിൽ രോഗബാധിതയായ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളയാളാണ്.

35)വടശേരിക്കര സ്വദേശിയായ 29 വയസുകാരൻ. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരൻ ആണ്. ആന്റിജൻ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയിൽ ഇതുവരെ ആകെ 838 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 244 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ ഇന്ന് (19) 33 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 391 ആണ്. പത്തനംതിട്ട ജില്ലക്കാരായ 446 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 436 പേർ ജില്ലയിലും, 10 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 167 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 120 പേരും, അടൂർ ജനറൽ ആശുപത്രിയിൽ അഞ്ചു പേരും റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 75 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 38 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 34 പേരും, ഐസലേഷനിൽ ഉണ്ട്.

സ്വകാര്യ ആശുപത്രികളിൽ 14 പേർ ഐസലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 453 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്ന് (19) പുതിയതായി 41 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 2461 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1299 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1952 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (19) തിരിച്ചെത്തിയ 61 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് (19) എത്തിയ 78 പേരും ഇതിൽ ഉൾപ്പെടുന്നു.

ആകെ 5712 പേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ഇന്ന് (19) 48 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയിൽ നിന്നും 21161 സാമ്പിളുകൾ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. ജില്ലയിൽ ഇന്ന് (19) 425 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. ഇന്നു(19) വരെ അയച്ച സാമ്പിളുകളിൽ 18358 എണ്ണം നെഗറ്റീവായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 1297 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ റൂമിൽ 106 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 131 കോളുകളും ലഭിച്ചു.

ക്വാറന്റീനിലുള്ള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് (19) 737 കോളുകൾ നടത്തുകയും, 26 പേർക്ക് കൗൺസലിങ് നൽകുകയും ചെയ്തു. പ്രോഗ്രാം ഓഫീസർമാരുടെയും മാനേജ്‌മെന്റ് ടീം ലീഡർമാരുടെയും പ്ലാനിങ് മീറ്റിങ്, ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ കൂടി.

കോട്ടയം

ഇരുപതു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 239 ആയി ഉയർന്നു. പുതിയ രോഗികളിൽ 12 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന അഞ്ചു പേരും വിദേശത്തുനിന്നു വന്ന മൂന്നു പേരും രോഗബാധിതരായി. ചികിത്സയിൽ കഴിഞ്ഞിരുന്ന ഒൻപതു പേർ രോഗമുക്തി നേടി. ഇതുവരെ ജില്ലയിൽ 474 പേർക്കാണ് കോവിഡ് ബാധിച്ചത്. 236 പേർക്ക് രോഗം ഭേദമായി.

വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ:

മുട്ടമ്പലം ഗവൺമെന്റ് വർക്കിങ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-63, പാലാ ജനറൽ ആശുപത്രി-57, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-45, കോട്ടയം ജനറൽ ആശുപത്രി-38, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -32, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കൽ കോളേജ്-2.

രോഗം സ്ഥിരീകരിച്ചവർ

സമ്പർക്കത്തിലൂടെ ബാധിച്ചവർ

1. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മാന്നാനം സ്വദേശി(55). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

2. നേരത്തെ രോഗം സ്ഥിരീകരിച്ച ടി.വിപുരം സ്വദേശികളായ ദമ്പതികളുടെ ആൺകുട്ടി(2). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

3. വൈക്കം പെരുമാശ്ശേരി സ്വദേശിനി(49). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

4. ചിങ്ങവനം സ്വദേശി(29). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

5. പത്തനംതിട്ടയിൽ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(58). കെട്ടിട നിർമ്മാണ കോൺട്രാക്ടറാണ്. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

6. കോരുത്തോട് സ്വദേശി(60). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

7. പത്തനംതിട്ടയിൽ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വിഴിക്കത്തോട് സ്വദേശി(28).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

8. രോഗം സ്ഥിരീകരിച്ച വിഴിക്കത്തോട് സ്വദേശിയുടെ സഹോദരൻ(25)പത്തനംതിട്ടയിൽ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

9. ചങ്ങനാശേരി മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ അക്കൗണ്ടന്റായ ചങ്ങനാശേരി സ്വദേശി(18). നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

10. ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പുഴവാത് സ്വദേശി(28).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

11. ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി(62).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

12. ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(35).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ

13. ഹൈദരാബാദിൽനിന്നും ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഭരണങ്ങാനം സ്വദേശി(26).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

14. ബാംഗ്ലൂരിൽനിന്നും ജൂൺ 27ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ സ്വദേശി(30).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

15. ചെന്നൈയിൽനിന്നും ജൂലൈ ഏഴിന് എത്തി പെരുവയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മുളക്കുളം സൗത്ത് സ്വദേശിനി(52).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

16. ഹൈദരാബാദിൽനിന്നും ജൂലൈ ഏഴിന് എത്തി പെരുവയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാഞ്ഞൂർ സൗത്ത് സ്വദേശിനി(22). ഹൈദരാബാദിൽ നഴ്‌സാണ്. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

17. ഡൽഹിയിൽനിന്നും ജൂൺ 14ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മുളക്കുളം കീഴൂർ സ്വദേശി(54).രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

വിദേശത്തുനിന്ന് വന്നവർ

18. ബഹ്‌റൈനിൽനിന്നും ജൂലൈ ഏഴിന് എത്തി മുണ്ടക്കയത്തെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി(25).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

19. ദുബായിൽനിന്നും ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(31).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

20. അബുദാബിയിൽനിന്നും ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മീനടം സ്വദേശി(28). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

രോഗമുക്തരായവർ

1. ദുബായിൽനിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച മുണ്ടക്കയം സ്വദേശി(47)

2. ഡൽഹിയിൽനിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(54)

3. യു.എ.ഇയിൽ നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച കാട്ടാമ്പാക്ക് സ്വദേശി(27)

4. അബുദാബിയിൽനിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശി(19)

5. പൂണെയിൽനിന്നെത്തി ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശി(25).

6. സൗദി അറേബ്യയിൽനിന്നെത്തി ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശി(39).

7. ന്യൂഡൽഹിയിൽനിന്നെത്തി ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച വാകത്താനം സ്വദേശിയായ ആൺകുട്ടി(6)

8. സമ്പർക്കം മുഖേനയുള്ള രോഗബാധ ജൂലൈ എട്ടിന് സ്ഥിരീകരിച്ച കോട്ടയം ജനറൽ ആശുപത്രിയിലെ വാകത്താനം സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(43)

9.സമ്പർക്കം മുഖേനയുള്ള രോഗബാധ ജൂലൈ പത്തിന് സ്ഥിരീകരിച്ച ചേർത്തല താലൂക്ക് ആശുപത്രിയിലെ തലയോലപ്പറമ്പ് സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(42)

പാലക്കാട്

ജില്ലയിൽ ഇന്ന് പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ 81 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 19) പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ 81 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പട്ടാമ്പി മത്സ്യമാർക്കറ്റ് ക്ലസ്റ്ററിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്.

ബാക്കിയുള്ള 14 പേരിൽ 11 പേർ വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് പേർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരിൽ ആറു വയസുകാരിയായ മാത്തൂർ സ്വദേശിയും ഉൾപ്പെടും. പുറമെ ജില്ലയിൽ 11 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

∙യുഎഇ-7

വാണിയംകുളം സ്വദേശി (59 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശികൾ (29,24,28 പുരുഷൻ)

കൊപ്പം സ്വദേശി (44 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (40 പുരുഷൻ)

ദുബായിൽ നിന്നും വന്ന പട്ടാമ്പി പള്ളിപ്പുറം സ്വദേശി (52 പുരുഷൻ)

∙ഒമാൻ-1

പരുതൂർ സ്വദേശി (29 പുരുഷൻ)

∙ഖത്തർ-1

വിളയൂർ സ്വദേശി (37 പുരുഷൻ)

∙കർണാടക-1

കൊപ്പം സ്വദേശി (45 പുരുഷൻ)

∙സൗദി-1

വിളയൂർ സ്വദേശി (43 പുരുഷൻ)

∙ഉറവിടം വ്യക്തമല്ലാത്ത രോഗബാധയുള്ളവർ-2

ചെർപ്പുളശ്ശേരി സ്വദേശി(27 പുരുഷൻ)

മാത്തൂർ സ്വദേശി (6 പെൺകുട്ടി)

∙സമ്പർക്കം-1

തിരുമിറ്റക്കോട് സ്വദേശി (36 പുരുഷൻ).ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്കത്തിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായിരിക്കുന്നത്.

പട്ടാമ്പി മത്സ്യമാർക്കറ്റിൽ നടത്തിയ ആൻറിജൻ ടെസ്റ്റിൽ 67 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുന്നു. പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ ഒരാൾക്ക് ഉറവിടം അറിയാതെ രോഗബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മാർക്കറ്റിൽ നടത്തിയ റാപ്പിഡ് ആൻറിജൻ ടെസ്റ്റിൽ 67 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 525 പേർക്കാണ് പരിശോധന നടത്തിയത്. കൂടാതെ പട്ടാമ്പിയിൽ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. വരുംദിവസങ്ങളിലും മാർക്കറ്റ് കേന്ദ്രീകരിച്ചും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പട്ടാമ്പി സ്വദേശികളായ 34 പേർ, മുതുതല സ്വദേശികളായ അഞ്ച്പേർ, ഓങ്ങല്ലൂർ സ്വദേശികളായ 11 പേർ, പരുതൂർ ,തിരുമിറ്റക്കോട് സ്വദേശികൾ മൂന്ന് പേർ വീതം, വല്ലപ്പുഴ,പട്ടിത്തറ,തൃത്താല സ്വദേശികൾ രണ്ടു പേർ വീതം, കുലുക്കല്ലൂർ,നാഗലശ്ശേരി, വിളയൂർ, തിരുവേഗപ്പുറ,ഷൊർണൂർ സ്വദേശികൾ ഒരാൾ വീതം.

കൂടാതെ വലിയങ്ങാടിയിൽ ജൂലൈ 22 ന് രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ പരിശോധന നടത്തും.പുതുനഗരം മത്സ്യമാർക്കറ്റിലും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്ന് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.

വയനാട്

ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂലൈ 14ന് ബാംഗ്ലൂരിൽ നിന്നു വന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശി (40) യാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 269 ആയി. രോഗമുക്തർ 109. ഒരു മരണം. നിലവിൽ രോഗം സ്ഥിരീകരിച്ച് 159 പേർ ചികിൽസയിലുണ്ട്. ഇതിൽ 154 പേർ ജില്ലയിലും രണ്ട് പേർ കോഴിക്കോടും ഓരോരുത്തർ വീതം തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലുമാണ് ചികിത്സയിൽ കഴിയുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 165 പേർ. 311 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 3296 പേർ. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 12995 സാമ്പിളുകളിൽ 11340 പേരുടെ ഫലം ലഭിച്ചു. ഇതിൽ 11071 നെഗറ്റീവും 269 പോസിറ്റീവുമാണ്.

തൃശൂർ

ഇന്ന് 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ചുവടെ;

1)15.7.20 ന് മസ്കറ്റിൽ നിന്ന് വന്ന പടിയൂർ സ്വദേശി(42 വയസ്സ്, പുരുഷൻ)

2) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേലൂർ സ്വദേശി(6 വയസ്സുള്ള പെൺകുട്ടി)

3)11.7.20 ന് ബാംഗ്ളൂരിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി((35 വയസ്സ്, പുരുഷൻ)

4) ജയ്ഹിന്ദ് മാര്ക്കറ്റിൽ ജോലി ചെയ്യുന്ന സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ മുളം കുന്നത്ത് കാവ് സ്വദേശി(32 വയസ്സ്,_ പുരുഷൻ)

5) പുതുരുത്തി സ്വദേശി(58 വയസ്സ്, പുരുഷൻ)

6)27.6.20 ന് ആഫ്രിക്ക യിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(42 വയസ്സ്, പുരുഷൻ)

7)24.6.20 ന് അബുദാബിയിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി(30 വയസ്സ്, പുരുഷൻ)

8)6.7.20 ന് ഒമാനിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശ(35 വയസ്സ്, സ്ത്രീ)

9)24.6.20 ന് ഷാർജയിൽ നിന്ന് വന്ന കുട്ടനെല്ലൂർ സ്വദേശി(35 വയസ്സ്, പുരുഷൻ)

10)30.6.20 ന് ദുബായിൽ നിന്ന് വന്ന കുരിയച്ചിറ സ്വദേശി(59 വയസ്സ, പുരുഷൻ)

11)25.6.20 ന് ദുബായിൽ നിന്ന് വന്ന പുല്ലൂർ സ്വദേശി(25 വയസ്സ്, പുരുഷൻ)

12) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(57 വയസ്സ്, സ്ത്രീ)

13) കുന്നംകുളത്ത് നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഗുരുവായൂർ സ്വദേശി(32 വയസ്സ്, സ്ത്രീ)

14)25.6.20 ന് ഖത്തറിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി(27 വയസ്സ്, പുരുഷൻ)

15)30.6.20 ന് ദുബായിൽ നിന്ന് വന്ന മായന്നൂർ സ്വദേശി(51 വയസ്സ്, പുരുഷൻ)

16)ഇരിങ്ങാലക്കുടയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടുപ്പശ്ശേരി സ്വദേശി(56 വയസ്സ്, പുരുഷൻ)

17) കെഎസ്ഇയിൽ നിന്ന് രോഗം സ്ഥിരീകരിച്ച മായന്നൂർ സ്വദേശി(51 വയസ്സ്, പുരുഷൻ)

18)30.6.20 ന് ദുബായിൽ നിന്ന് വന്ന പാലപ്പിള്ളി സ്വദേശി(39 വയസ്സ്, പുരുഷൻ)

19)1.7.20 ന് കുവൈറ്റിൽ നിന്ന് വന്ന മാടക്കത്തറ സ്വദേശി(50 വയസ്സ്, പുരുഷൻ)

20)12.7.20 ന് ബാംഗ്ളൂരിൽ നിന്ന് വന്ന എടക്കുളം സ്വദേശി(37 വയസ്സ്, പുരുഷൻ)

21) കെഎസ്ഇയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ എടക്കുളം സ്വദേശി(50 വയസ്സ്, സ്ത്രീ)

22) പുല്ലൂർ സ്വദേശി(22 വയസ്സ്, പുരുഷൻ)

23)23.6.20 ന് ദുബായിൽ നിന്ന് വന്ന മരോട്ടിച്ചാൽ സ്വദേശി(28 വയസ്സ്, പുരുഷൻ)

24) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കല്ലൂർ സ്വദേശി(53 വയസ്സ്, സ്ത്രി)

25) പൊലീസ് ഓഫീസറിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വലപ്പാട് സ്വദേശി(47 വയസ്സ്, സ്ത്രീ)

26)30.6.20 ന് ദുബായിൽ നിന്ന് വന്ന കാക്കുലിശ്ശേരി സ്വദേശി(70 വയസ്സ്, സ്ത്രീ)

27)25.6.20 ന് ഷാർജയിൽ നിന്ന് വന്ന മാടക്കത്തറ സ്വദേശി(29 വയസ്സ്, പുരുഷൻ)

28) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(56 വയസ്സ്, പുരുഷൻ)

29)2.7.20 ന് ഖത്തറിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശി(35 വയസ്, പുരുഷൻ)

30)15.6.20 ന് ഷാർജയിൽ നിന്ന് വന്ന തെക്കുംകര സ്വദേശി(30 വയസ്സ്, പുരുഷൻ)

31) തിരുവനന്തപുരത്തു നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൊറ്റനെല്ലൂർ സ്വദേശി(30 വയസ്സ്, പുരുഷൻ)

32)4.7.20 ന് ദുബായിൽ നിന്ന് വന്നപാലക്കൽ സ്വദേശി(37 വയസ്സ്, പുരുഷൻ)

33) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(25 വയസ്സ്, പുരുഷൻ)

34)25.6.20 ന് സൗദിയിൽ നിന്ന് വന്ന നെന്മണിക്കര സ്വദേശി(50 വയസ്സ്, പുരുഷൻ)

35)5.7.20 ന് സൗദിയിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി(29 വയസ്സ്, സ്ത്രീ)

36) 6.7.20 ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (31 വയസ്സ് പുരുഷൻ)

37) സമ്പർക്കത്തിലൂടെ രോഗം പകർന്ന മാപ്രാണം സ്വദേശി( 45 വയസ്സ് പുരുഷൻ)

38) 6.7.20 ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (24 വയസ്സ് പുരുഷൻ)

39) സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇരിങ്ങാലകുട സ്വദേശി (71 വയസ്സ് പുരുഷൻ)

40) 17.7.20 ന് ദുബായിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി( 55 വയസ്സ് പുരുഷൻ)

41)സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന പുല്ലൂർ സ്വദേശി (45 വയസ്സ് പുരുഷൻ)

42) 6.7.20 ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (29 വയസ്സ് പുരുഷൻ

43)സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇടക്കുളം സ്വദേശി (31 വയസ്സ് പുരുഷൻ)

44) 6.7.20 ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (33 വയസ്സ് പുരുഷൻ)

45)6.7.20 ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (31 വയസ്സ് പുരുഷൻ)

46) 24.6.20 റാസൽഖൈമ യിൽ നിന്ന് വന്ന പുല്ലൂറ്റ് സ്വദേശി (29 വയസ്സ് പുരുഷൻ)

47)സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി (46 വയസ്സ് സ്ത്രീ)

48) സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി (35 വയസ്സ് പുരുഷൻ)

49) 3.7.20 ന് ദമാമിൽ നിന്ന് വന്ന ഏറിയാട് സ്വദേശി (40 വയസ്സ് പുരുഷൻ)

50)28 .6.20 ന് ദുബായിൽ നിന്ന് വന്ന വെള്ളാങ്ങല്ലൂർ സ്വദേശി (29 വയസ്സ് പുരുഷൻ)

51)സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി( 25 വയസ്സ് പുരുഷൻ)

52)6.7.20 ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന (28 വയസ്സ് പുരുഷൻ)

53)സമ്പർക്കത്തിലൂടെ രോഗം പകർന്ന KSE യിൽ ജോലി ചെയ്യുന്ന അവിട്ടത്തൂർ സ്വദേശി (22 വയസ്സ് പുരുഷൻ)

54)സമ്പർക്കത്തിലൂടെ രോഗം പകർന്ന മുരിയാട് സ്വദേശി (44 വയസ്സ് സ്ത്രീ)

55)1.7.20 ന് ഖത്തറിൽ നിന്ന് വന്ന പരിയാരം സ്വദേശി (35 വയസ്സ് പുരുഷൻ)

56) സമ്പർക്കത്തിലൂടെ രോഗം പകർന്ന നടവരമ്പ് സ്വദേശി (72 വയസ്സ് പുരുഷൻ)

57) സമ്പർക്കത്തിലൂടെ രോഗം പകർന്ന കോടശ്ശേരി സ്വദേശി (40 വയസ്സ് പുരുഷൻ)

58) സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി (4 വയസ്സ് പെൺകുട്ടി)

59)സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി( 49 വയസ്സ് പുരുഷൻ)

60) 6. 7.20 ന് ബീഹാറിൽ നിന്ന് വന്ന KSE യിൽ ജോലി ചെയ്യുന്ന( 23 വയസ്സ് പുരുഷൻ)

61)സമ്പർക്കത്തിലൂടെ രോഗം പകർന്ന കോടശ്ശേരി സ്വദേശി( 5 വയസ്സ് പെൺകുട്ടി)

കോഴിക്കോട്

ജില്ലയിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9 പേർ ഇന്ന് രോഗമുക്തി നേടി. 19.07.2020 ന് വാണിമേൽ, കോഴിക്കോട് കോർപ്പറേഷൻ, തിരുവങ്ങൂർ, കൊയിലാണ്ടി എന്നിവിടങ്ങളിൽ വെച്ച് നടന്ന ആന്റീജൻ ടെസ്റ്റ് പോസിറ്റീവായവർ (1 മുതൽ17 വരെ)

1,2,3,4,5,6) 25 വയസ്സുള്ള രണ്ട് പേർ 31, 92, 60, 64 വയസ്സുള്ള പുരുഷന്മാർ, വാണിമേൽ

7,8) 53, 23 വയസ്സുള്ള സ്ത്രീകൾ വാണിമേൽ

9) 13 വയസ്സ്, ആൺകുട്ടി, വാണിമേൽ

10,11) 2, 11 വയസ്സുള്ള പെൺകുട്ടികൾ, വാണിമേൽ

12,13,14) 65, 52 വയസ്സുള്ള രണ്ടുപേർ, പുരുഷന്മാർ, കോഴിക്കോട് കോർപ്പറേഷൻ

15,16) 43, 32 വയസ്സുള്ള പുരുഷന്മാർ, തിരുവങ്ങൂർ

17) 47 വയസ്സ്, പുരുഷൻ, കൊയിലാണ്ടി

18,19,20) 45 വയസ്സ്, 34 വയസ്സ്, 12 വയസ്സ് വില്യാപ്പള്ളി സ്വദേശികളായ ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും മകനും - വില്യാപ്പള്ളിയിൽ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവർ - ജൂലൈ 15ന് വടകരയിൽ വെച്ച് നടത്തിയ പ്രത്യേക സ്രവ പരിശോധനയിൽ പോസിറ്റീവായി ചികിത്സയിലാണ്.

21) 18 വയസ്സുള്ള ചോറോട് സ്വദേശി വടകരയിൽ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്നയാൾ പ്രത്യേക സ്രവ പരിശോധനയിൽ പോസിറ്റീവായി ചികിത്സയിലാണ്.

22,23,24) 53 വയസ്സുള്ള പുരുഷൻ, 44, 35 വയസ്സുള്ള സ്ത്രീകൾ - വടകര പോസിറ്റീവായ വ്യക്തിയുടെ കുടുംബാംഗങ്ങൾ. പ്രത്യേക സ്രവ പരിശോധനയിൽ പോസിറ്റീവായി ചികിത്സയിലാണ്.

25) 35 വയസ്സുള്ള കാരപ്പറമ്പ് സ്വദേശി എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകനാണ്. അവിടെ വെച്ച് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ആൾ. അവിടുന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവായി ജൂലൈ 19ന് ചികിത്സക്കായി എൻ. ഐ. ടി - എഫ് എൽ ടി സി യിൽ പ്രവേശിപ്പിച്ചു.

26) 22 വയസ്സുള്ള വെങ്ങേരി, കോഴിക്കോട് കോർപ്പറേഷൻ സ്വദേശി ജൂലൈ 16ന് പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസക്ക് എത്തി സ്രവ പരിശോധന നടത്തി പോസിറ്റീവായതിനെ തുടർന്ന് ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

27) 25 വയസ്സുള്ള മുക്കം സ്വദേശി എം.ബി.ബി.എസ് വിദ്യാർത്ഥി ജൂലൈ 11ന് കർണ്ണാടകയിൽ നിന്നും സ്വന്തം വാഹനത്തിൽ വീട്ടിൽ എത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലാണ്.

28) 29 വയസ്സുള്ള മുക്കം സ്വദേശി ജൂലൈ 5ന് ഖത്തറിൽ നിന്നും കോഴിക്കോട് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലാണ്.

29) 31 വയസ്സുള്ള മുക്കം സ്വദേശിനി ജൂലൈ 9ന് ബാംഗ്ലൂരിൽ നിന്നും വിമാന മാർഗ്ഗം കോഴിക്കോട് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലാണ്.

30) 51 വയസ്സുള്ള മുക്കം സ്വദേശി ജൂലൈ 3ന് ദമാംമിൽ നിന്നും വിമാന മാർഗ്ഗം കണ്ണൂർ എത്തി തുടർന്ന് വീട്ടിൽ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലാണ്.

31) 32 വയസ്സുള്ള മുക്കം സ്വദേശി ജൂൺ 20ന് ഡൽഹിയിൽ നിന്നും വിമാന മാർഗ്ഗം കോഴിക്കോട് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലാണ്.

32) 31 വയസ്സുള്ള വടകര സ്വദേശി സൗദിയിൽ നിന്ന് കോഴിക്കോട് എത്തി സ്രവം പരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലാണ്.

ഇപ്പോൾ 348 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതിൽ 72 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 98 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 169 പേർ കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. യിലും 4 പേർ കണ്ണൂരിലും, 3 പേർ മലപ്പുറത്തും, ഒരാൾ തിരുവനന്തപുരത്തും, ഒരാൾ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികൾ, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികൾ എഫ്.എൽ.ടി.സി യിലും ഒരു തൃശൂർ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്ന് രോഗമുക്തി നേടിയവർ

എഫ്. എൽ.ടി.സി യിൽ ചികിത്സയിലായിരുന്ന

1) 43 വയസ്സുള്ള ഏറാമല സ്വദേശിനി.

2) 55 വയസ്സുള്ള ഏറാമല സ്വദേശി.

3) 43 വയസ്സുള്ള കീഴരിയൂർ സ്വദേശി.

4) 63 വയസ്സുള്ള കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനി.

5) 43 വയസ്സുള്ള കട്ടിപ്പാറ സ്വദേശി.

6) 56 വയസ്സുള്ള കക്കോടി സ്വദേശി.

7) 35 വയസ്സുള്ള നാദാപുരം സ്വദേശി.

8) 38 വയസ്സുള്ള കുന്ദമംഗലം സ്വദേശി.

9) 55 വയസ്സുള്ള തിരുവനന്തപുരം സ്വദേശി.

ഇന്ന് 1688 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 33350 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 31045 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 30415 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 2305 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കി ഉൺൺണ്ട്.

ഇന്ന് പുതുതായി വന്ന 473 പേർ ഉൾപ്പെടെ ജില്ലയിൽ 12795 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ഇതുവരെ 70148 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് പുതുതായി വന്ന 80 പേർ ഉൾപ്പെടെ 446 പേർ ആണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 203 പേർ മെഡിക്കൽ കോളേജിലും 102 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 141 പേർ എൻ.ഐ.ടി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്. 40 പേർ ഇന്ന് ഡിസ്ചാർജ്ജ് ആയി.

ജില്ലയിൽ ഇന്നു വന്ന 171 പേർ ഉൾപ്പെടെ ആകെ 6415 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 661 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും, 5673 പേർ വീടുകളിലും, 81 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 69 പേർ ഗർഭിണികളാണ്. ഇതുവരെ 20035 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

മലപ്പുറം

സമ്പർക്കത്തിലൂടെ രോഗബാധിതരായ 10 പേർ അടക്കം മലപ്പുറത്തു ഇന്നു കോവിഡ് സ്ഥിരീകരിച്ചത് 25 പേർക്ക്. ഇതിൽ 14 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഒരാൾ ഇതര സംസ്ഥാനത്തുനിന്നും തിരിച്ചെത്തിയതാണ്. സമ്പർക്കത്തിലൂടെ രോഗബാധിതരായവരിൽ ആരോഗ്യ പ്രവർത്തക അടക്കം 5 പേരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായില്ല.

എറണാകുളം

ജില്ലയിൽ ഇന്ന് 97 പേർക്ക് രോഗം സ്ഥിരീകരിച്ചു.

∙വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9

ജൂൺ 26 ന് ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി (64)

ജൂലായ് 10ന് ബഹറിൻ - കൊച്ചി വിമാനത്തിലെത്തിയ മഴുവന്നൂർ സ്വദേശികൾ (60, 62 )

ജൂലായ് 12ന് കൊൽക്കത്ത- കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ് കമ്പനി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി (35)

ജൂലായ് 17ന് സൗദി - കൊച്ചി വിമാനത്തിലെത്തിയ തിരുവനന്തപുരം സ്വദേശി (37)

ആന്ധ്രാപ്രദേശ് നിന്നും വിമാന മാർഗം എത്തിയ ആന്ധ്രാ സ്വദേശി (33)

കർണാടകയിൽ നിന്നും എത്തിയ നാവികൻ (25)

വിശാഖപട്ടണത്തിൽ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിയായ നാവികൻ (28)

23 വയസ്സുള നാവികൻ

∙സമ്പർക്കം വഴി രോഗബാധിതരായവർ

ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 19 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 37 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു

ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കീഴ്മാട് സ്വദേശി (33)

കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (40)

അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തൃക്കാക്കര സ്വദേശിനി (53)

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കിഴക്കമ്പലം സ്വദേശിനി (31)

നേരത്തെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയുടെ ഭാര്യ (64).

ജൂലൈ 14ന്ന് രോഗം സ്ഥിരീകരിച്ച പച്ചാളം സ്വദേശിയുടെ അടുത്ത ബന്ധുക്കൾ (50, 72),

ചൊവ്വര സ്വദേശിയായ കുട്ടി (9).സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.

ജൂലൈ 14ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ഇടപ്പള്ളി സ്വദേശിനിയും (34), ഇവരുടെ 2 വയസ്സുള്ള കുട്ടിയും.

മരട് മാർക്കറ്റിലെ പഴം പച്ചക്കറി വിതരണക്കാരനായ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ (41).

ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ എഴുപുന്ന സ്വദേശി (56)

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇടുക്കി സ്വദേശിനി ( 62 )

ചേർത്തലയിലെ ബാങ്ക് ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി (34)

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള നീലീശ്വരം മലയാറ്റൂർ സ്വദേശിനി

നേരത്തെ രോഗം സ്ഥിരീകരിച്ച കളമശ്ശേരി മെഡിക്കൽ കോളെജിലെ ശുചീകരണ ' ജീവനക്കാരന്റെ അടുത്ത ബന്ധുവായ കളമശ്ശേരി സ്വദേശി (36)

കൂടാതെ 56 വയസുള്ള മട്ടാഞ്ചേരി സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു

ഇന്ന് 8 പേർ രോഗമുക്തരായി. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (50), ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശി (34), കളമശ്ശേരി സ്വദേശി(25 ) ,ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശി (28), ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച ആന്ദ്ര സ്വദേശി (38), ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച തെലുങ്കാന സ്വദേശി(32), , ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എളങ്കുന്നപ്പുഴ സ്വദേശി (48), ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി.

ഇന്ന് 782 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 815 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14115 ആണ്. ഇതിൽ 12113 പേർ വീടുകളിലും, 315 പേർ കോവിഡ് കെയർ സെന്ററുകളിലും 1687 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

∙ഇന്ന് 99 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു

കളമശ്ശേരി മെഡിക്കൽ കോളേജ്- 21

നോർത്ത് പറവൂർ ആശുപത്രി -1

അങ്കമാലി അഡ്ലെക്സ് – 18

സിയാൽ എഫ് എൽ റ്റി സി- 19

ഐ.എൻഎച്ച്എസ് സഞ്ജീവനി – 9

സ്വകാര്യ ആശുപത്രി- 31

∙വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 31 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

കളമശ്ശേരി മെഡിക്കൽ കോളേജ്- 10

അങ്കമാലി അഡ്ലക്സ്- 8

സ്വകാര്യ ആശുപത്രികൾ - 13

∙ജില്ലയിൽ വിവിധ ആശുപത്രികളിൽ കോവിഡ് സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 85 ആണ്.

കളമശ്ശേരി മെഡിക്കൽ കോളേജ് – 14

ഐ.എൻഎച്ച്എസ് സഞ്ജീവനി – 9

മൂവാറ്റുപുഴ ജനറൽ ആശുപത്രി-1

നോർത്ത് പറവൂർ ആശുപത്രി -1

സ്വകാര്യ ആശുപത്രികൾ - 60

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP