Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചു; 'അമർ അക്‌ബർ അന്തോണി'യുടെ നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെ 20കാരിയുടെ പരാതി; പനമ്പള്ളി നഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് ആരോപണം; 2019ൽ നടന്ന പീഡനത്തിൽ യുവ മോഡൽ പരാതി നൽകിയത് എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിൽ; കേസെടുത്തു പൊലീസ്; മലയാളം സിനിമാ ലോകത്തു നിന്നും ഒരു 'കാസ്റ്റിങ് കൗച്ച്' വിവാദം

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചു; 'അമർ അക്‌ബർ അന്തോണി'യുടെ നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെ 20കാരിയുടെ പരാതി; പനമ്പള്ളി നഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് ആരോപണം;  2019ൽ നടന്ന പീഡനത്തിൽ യുവ മോഡൽ പരാതി നൽകിയത് എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിൽ; കേസെടുത്തു പൊലീസ്; മലയാളം സിനിമാ ലോകത്തു നിന്നും ഒരു 'കാസ്റ്റിങ് കൗച്ച്' വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളം സിനിമയെ പിടിച്ചുകുലുക്കി ഒരു കാസ്റ്റിങ് കൗച്ച് വിവാദം കൂടി. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത പീഡിപ്പിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. യുവനടിയുടെ പരാതിയിൽ നിർമ്മാതാവിനെതിരെ പൊലീസ് കേസെടുത്തു. 20 കാരിയായ മോഡലാണ് നിർമ്മാതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.

തനിക്ക് സിനിമയിൽ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് നിർമ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ യുവമോഡൽ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്. 'ഓം ശാന്തി ഓശാന', 'അമർ അക്‌ബർ അന്തോണി' തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആന്റണി. 2019ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാമ് പരാതിയിൽ പറയുന്നത്.

ആൽവിൻ നിർമ്മിക്കുന്ന സിനിമയിൽ തനിക്ക് അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ മോഡൽ വ്യക്തമാക്കിയിരിക്കുന്നത്. നാല് തവണ തന്നെ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. എറണാകുളം പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞിട്ടുണ്ട്.

ഡാഡി കൂൾ, ഓം ശാന്തി ഓശാന, അമർ അക്‌ബർ അന്തോണി, ഒരു പഴയ ബോംബ് കഥ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആന്റണി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ആൽവിനെ ചോദ്യം ചെയ്യുമെന്നും സൗത്ത് പൊലീസ് പറഞ്ഞു. സിനിമയിൽ അവസരം നൽകാമെന്ന പേരിൽ ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ച് പ്രവണത ഏറെ നാളായി സിനിമാലോകത്ത് വലിയ ചർച്ചയായിട്ടുള്ളതാണ്. മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

മലയാളത്തിൽ പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മ പ്രിയയും തുറന്നു പറഞ്ഞിരുന്നു. ഇത് മലയാളത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾക്കും വഴി തുറക്കുകയണ്ടായി. സിനിമയിൽ നിലനിൽക്കാനുള്ള ആഗ്രഹത്തോടെയാണിതെും താരം പറയുന്നു. അതോടൊപ്പം, കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ വെളിപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP