Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനീസ് ബന്ധം തിരിച്ചടിയാകുന്നു എന്ന തിരിച്ചറിവിൽ ടിക് ടോക്; ആസ്ഥാനം മാറ്റാൻ ആലോചനകൾ എന്ന് റിപ്പോർട്ട്; അമേരിക്കയും ഇം​ഗ്ലണ്ടും പരി​ഗണനയിൽ

ചൈനീസ് ബന്ധം തിരിച്ചടിയാകുന്നു എന്ന തിരിച്ചറിവിൽ ടിക് ടോക്; ആസ്ഥാനം മാറ്റാൻ ആലോചനകൾ എന്ന് റിപ്പോർട്ട്; അമേരിക്കയും ഇം​ഗ്ലണ്ടും പരി​ഗണനയിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ചൈനീസ് ബന്ധം തിരിച്ചടിയാകുന്നു എന്ന തിരിച്ചറിവിൽ ടിക് ടോക്. ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനുള്ള ശ്രമങ്ങളിലാണ് കമ്പനി ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ടിക് ടോക്ക് ബ്രിട്ടീഷ് സർക്കാരുമായി ചർച്ചയിലാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മറ്റ് ചില സ്ഥലങ്ങൾ കൂടി കമ്പനിയുടെ പരിഗണയിലുണ്ട് എങ്കിലും ലണ്ടനാണ് കമ്പനി പ്രാഥമിക പരി​ഗണന നൽകുന്ന ന​ഗരം. ചൈനീസ് എഞ്ചിനീയർമാരെ ടിക് ടോക്കിൽ നിന്നും പരമാവധി അകറ്റി നിർത്താനാണ് കമ്പനിയുടെ ശ്രമം.

ആഗോള തലത്തിൽ, ചൈനീസ് ബന്ധത്തിന്റെ പേരിൽ ടിക് ടോക്ക് എപ്പോഴും പ്രതിക്കൂട്ടിലാണ്. രാജ്യ സുരക്ഷ ആരോപണങ്ങൾ നിരന്തരം നേരിടേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയിൽ നിന്നും അകലം പാലിക്കാൻ കമ്പനി ശ്രമിക്കുന്നത്. ആസ്ഥാന കാര്യാലയം സ്ഥാപിക്കൻ ടിക് ടോക്ക് പരിഗണിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. അമേരിക്കയും പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അമേരിക്കയിലും ടിക് ടോക്ക് നിരോധനത്തിന്റെ വക്കിലാണ്. വാൾട് ഡിസ്‌നി ഉന്നത ഉദ്യേഗസ്ഥനായിരുന്ന അമേരിക്കക്കാരൻ കെവിൻ മേയറെ കമ്പനി മേധാവിയായി നിയമിച്ചതിനൊപ്പം കാലിഫോർണിയയിൽ നിന്നും നിരവധിയാളുകളെ ടിക് ടോക്ക് ജോലിക്കെടുക്കുകയും ചെയ്തു.

ലണ്ടനിലും കാര്യാലയം പണിയാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ അവിടെയും ടിക് ടോക്ക് കുടുതൽ ആളുകൾക്ക് ജോലിനൽകാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്‌ടോക്ക്.

ജൂൺ അവസാന വാരമാണ് ഇന്ത്യ ടിക്ക്ടോക്ക്, യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകൾ നിരോധിച്ചത്. ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈൽ, കംപ്യൂട്ടർ അടക്കമുള്ള വേർഷനുകൾക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP