Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ കോൺസൽ ജനറലിന്റെ ഗൺമാനെ കസ്റ്റംസ് ചോദ്യം ചെയ്തു; ആത്മഹത്യാ ശ്രമത്തെ അടക്കം സംശയത്തോടെ കണ്ട് കസ്റ്റംസ്; തനിക്കെതിരെയുള്ള ഭീഷണികളെ പറ്റി ജയഘോഷ് പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുകൾ; സ്വർണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളിൽ സരിത്തും സ്വപ്നയുമായി ജയഘോഷ് തുടർച്ചയായി സംസാരിച്ചിരുന്നു; ആരിൽ നിന്നാണ് ഭീഷണിയെന്ന കാര്യവും അവ്യക്തം; വിവരങ്ങൾ ശേഖരിച്ചു ഐബിയും

യുഎഇ കോൺസൽ ജനറലിന്റെ ഗൺമാനെ കസ്റ്റംസ് ചോദ്യം ചെയ്തു; ആത്മഹത്യാ ശ്രമത്തെ അടക്കം സംശയത്തോടെ കണ്ട് കസ്റ്റംസ്; തനിക്കെതിരെയുള്ള ഭീഷണികളെ പറ്റി ജയഘോഷ് പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുകൾ; സ്വർണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളിൽ സരിത്തും സ്വപ്നയുമായി ജയഘോഷ് തുടർച്ചയായി സംസാരിച്ചിരുന്നു; ആരിൽ നിന്നാണ് ഭീഷണിയെന്ന കാര്യവും അവ്യക്തം; വിവരങ്ങൾ ശേഖരിച്ചു ഐബിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തു. ആശുപത്രിയിൽ എത്തിയാണ് ഇന്ന് കസ്റ്റംസ് അധികൃതർ ജയഘോഷിനെ ചോദ്യം ചെയ്തത്. ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഐ ബി യും ജയഘോഷിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ആത്മഹത്യാശ്രമത്തിനിടെ കൈക്ക് പരിക്കേറ്റ ജയഘോഷ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം ജയഘോഷിന്റെ ആത്മഹത്യാശ്രമത്തിൽ അടക്കം കസ്റ്റംസിന് സംശയം നിലനിൽക്കുന്നുണ്ട്. തനിക്കെതിരെയുള്ള ഭീഷണികളെ പറ്റി ജയഘോഷ് പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വർണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളിൽ സരിത്തും സ്വപ്നയുമായി ജയഘോഷ് തുടർച്ചയായി സംസാരിച്ചിരുന്നു. അതിനാൽ ഇടപാടുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ജയഘോഷിന് അറിയാമെന്നാണ് കസ്റ്റംസ് അധികൃതരുടെ വിലയിരുത്തൽ. തന്നെ ആരോ അപായപ്പെടുത്തുമെന്ന് ആവർത്തിച്ചു പറഞ്ഞ ജയഘോഷ്, ആരിൽ നിന്നാണ് ഭീഷണിയെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല.

ഇന്നലെ രാവിലെ മജിസ്‌ട്രേട്ട് എടുത്ത മൊഴിയിലും ആരിൽ നിന്നാണ് ഭീഷണിയുണ്ടായതെന്ന് ജയഘോഷ് വ്യക്തമാക്കിയിട്ടില്ല.രണ്ടുദിവസം മുമ്പ് തുമ്പയിലെ ഭാര്യവീട്ടിൽ നിന്ന് കാണാതായ ജയഘോഷിനെ കൈത്തണ്ടയിൽ മുറിവേറ്റ് അവശനിലയയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുപിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ ആവശ്യപ്രകാരം ഫൈസലിനെ ഉടൻ നാടുകടത്തും.

ഫൈസൽ ഫരീദ് താമസിക്കുന്ന മേഖലയുടെ ചുമതലയുള്ള റാഷിദിയ പൊലീസാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. വ്യാഴാഴ്ചയാണ് ആദ്യമായി വിളിച്ചുവരുത്തി ചോദ്യം ചെയ്തതത്. തുടർന്ന് കസ്റ്റഡിയിലെടുത്തശേഷവും ചോദ്യം ചെയ്തിരുന്നു. ദുബായിലെ ജോലി, സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവയെക്കുറിച്ച് ദുബായ് പൊലീസ് ചോദിച്ചറിഞ്ഞതായാണ് സൂചന.

കേന്ദ്രവിദേശകാര്യമന്ത്രാലയം ഫൈസലിന്റെ പാസ്‌പോർട് റദ്ദാക്കിയതോടെ സ്വാഭാവികമായും യുഎഇയിലെ താമസവീസ റദ്ദാക്കപ്പെട്ടിരുന്നു. ഇതോടെ ഫൈസലിന്റെ യുഎഇയിലെ താമസം നിയമവിരുദ്ധമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. വിദേശകാര്യമന്ത്രാലയം ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വഴിയാണ് ദുബായ് അധികൃതരെ വിവരം അറിയിക്കുന്നത്.

ഇതനുസരിച്ച് ഫൈസലിനെ വിമാനത്തിൽ നാടുകടത്താനാണ് നീക്കം. കൊച്ചി വിമാനത്താവളത്തിൽ വച്ച് കേരളത്തിലെ അന്വേഷണസംഘം ഫൈസലിന്റെ അറസ്റ്റ് രേഖപ്പെടുത്തും. വ്യാജ രേഖകളുടെ നിർമ്മാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് എൻഐഎ ഫൈസലിനെതിരെ ചുമത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP