Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; തൃശ്ശൂർ സ്വദേശി പി കെ ജോയ് മരിച്ചത് ചികിത്സയിലിരിക്കെ

ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; തൃശ്ശൂർ സ്വദേശി പി കെ ജോയ് മരിച്ചത് ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

മസ്‍കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂർ വീട്ടിൽ പി.കെ ജോയ് (62) ആണ് മസ്കറ്റിൽ മരിച്ചത്. കോവിഡ് രോഗം ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന പത്തൊൻപതാമത്തെ മലയാളിയാണ് പി.കെ ജോയ്. ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. 40 വർഷത്തിലേറെയായി ഒമാനിലെ റുസെലിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

1157 പേർക്കാണ്ഞായറാഴ്​ച ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​​. 3943 പരിശോധനകളാണ്​ നടത്തിയത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 66661 ആയി. പുതിയ രോഗികളിൽ 933 പേർ സ്വദേശികളും 224 പേർ പ്രവാസികളുമാണ്​. 1232 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തർ 44004 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്തു പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണ സംഖ്യ 318 ആയി. 85 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

585 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 165 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 22339 പേർ നിലവിൽ അസുഖബാധിതരാണ്​. പുതിയ രോഗികളുടെ എണ്ണത്തിൽ മസ്​കറ്റാണ്​ മുന്നിൽ. ഇവിടെ 450 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 245 പേരുള്ള തെക്കൻ ബാത്തിനയും 219 പേരുള്ള വടക്കൻ ബാത്തിനയുമാണ്​ അടുത്ത സ്​ഥാനങ്ങളിൽ. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബ്​ തന്നെയാണ്​ ഇന്നും മുന്നിൽ. 238 പേർക്കാണ്​ ഇവിടെ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 139 പുതിയ രോഗികളുള്ള ബർക്കയാണ്​​ അടുത്ത സ്​ഥാനത്ത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP