Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ എന്റെ എല്ലാ സ്വത്തുക്കളും ആ ചിത്രത്തിന് വേണ്ടി മുടക്കി; സെൻസറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായി; കടക്കാർ മൂലമുള്ള പ്രതിസന്ധി വേറെയും; ദയവായി സ്ത്രീകൾ ഈ സിനിമ കാണരുത്; ഈ സിനിമ പരാജയപ്പെട്ടാൽ എനിക്ക് അടുത്ത സിനിമ നിർമ്മിക്കാനും കഴിയില്ല; ഷക്കീലുടെ നിർമ്മാണ ചിത്രം പ്രതിസന്ധിയിൽ; അപേക്ഷയുമായി താരം രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ക്കീല നിർമ്മിക്കുന്ന 'ലേഡീസ് നോട്ട് അലൗഡ്' എന്ന ചിത്രം സ്ത്രീകൾ ദയവായി കാണരുതെന്ന അപേക്ഷയുമായി ഷക്കീല. കോവിഡ് ഭീതിയിലായതിനാൽ തിയേറ്ററുകൾ വഴി ചിത്രം പുറത്തിറക്കാൻ സാധിച്ചില്ല. അതുകൊണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ചിത്രം റിലീസിനെത്തുന്നത്.

''ഞാൻ എന്റെ എല്ലാ സ്വത്തുക്കളും 'ലേഡീസ് നോട്ട് അലൗഡ്' എന്ന ചിത്രത്തിന് വേണ്ടി മുടക്കി. സെൻസറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായി. കടക്കാർ മൂലമുള്ള പ്രതിസന്ധി വേറെയും. അങ്ങനെ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഈ സിനിമ ഓൺലൈനിൽ റിലീസ് ചെയ്യുന്നു. ദയവായി ഈ സിനിമ കാണുക. നിങ്ങൾ കണ്ടില്ലെങ്കിൽ എനിക്ക് അടുത്ത സിനിമ നിർമ്മിക്കാൻ ആകില്ല''- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വികാരനിർഭരയായി ഷക്കീല പറഞ്ഞു.

'ലേഡീസ് നോട്ട് അലൗഡി'ന്റെ ചിത്രീകരണം കഴിഞ്ഞിട്ട് രണ്ടു വർഷമായി. വളരെ കഷ്ടപ്പെട്ടാണ് പൂർത്തിയാക്കിയത്. എന്നാൽ ഇതുവരെ സെൻസർ ചെയ്തിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷൻസ് ഉൾപ്പെടെ ചിത്രം പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയായി. എന്നാൽ സെൻസർ ചെയ്യാൻ ഒന്നര വർഷമെടുത്തു. സെൻസർഷിപ്പിനായി ചിത്രത്തിന് ഹൈദരാബാദ്, ചെന്നൈ, ബോംബെ, ഡൽഹി എന്നിവിടങ്ങളിലേക്ക് പോകേണ്ടിവന്നു. എന്നാൽ ഈ സിനിമയ്ക്ക് സെൻസർഷിപ്പ് ലഭിച്ചില്ല. അതോടെ അതും അവസാനിച്ചു. കോവിഡും കൂടി വന്നതോടെ പ്രശ്‌നങ്ങൾ ഇരട്ടിയായി. എന്റെ സമ്പാദ്യത്തിന് പുറമേ പലിശ്ക്കും പണമെടുത്ത് സിനിമയ്ക്കായി മുടക്കി. ലോക്ഡൗൺ ആണെന്ന് പറഞ്ഞാലും പലിശ കൊടുക്കാതെ അവർ സമ്മതിക്കില്ല.

പിന്നീടാണ് ചിത്രം ഡിജിറ്റൈസ് ചെയ്ത് ഓൺലൈനിൽ റിലീസ് ചെയ്യാമെന്ന് അറിയുന്നത്. സെൻസർഷിപ്പ് ഇല്ലാതെ ഞങ്ങൾ ഈ ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. ഈ സിനിമയുടെ ടിക്കറ്റ് 50 രൂപ മാത്രമാണ്. മുതിർന്നവർക്കുള്ള കോമഡി ചിത്രമാണിത്. ഈ സിനിമ കണ്ടതിനുശേഷം നിങ്ങൾ ഞങ്ങളെ അനുഗ്രഹിക്കണം,ജൂലൈ 20 ന് രാത്രി എട്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ സായ് റാം ദസാരി പറയുന്നു. കവാലി രമേഷിനും വിക്രാന്ത് റെഡ്ഡിക്കുമൊപ്പം ചേർന്നാണ് ഷക്കീല ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതം ശ്രീ മിത്ര. ഛായാഗ്രഹണം- തരുൺ കരന്തോഡ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP