Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസി എക്സ്‌പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

പ്രവാസി എക്സ്‌പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ഈ വർഷത്തെ സിംഗപ്പൂർ പ്രാവാസി എക്സ്‌പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ''പ്രവാസി എക്സ്‌പ്രസ് നൈറ്റ് 2020' VIRTUAL EVENT പരിപാടിയിൽ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

സിംഗപ്പൂരിലെ നൃത്ത-സംഗീത മേഖലയിൽ ആറ് പതിറ്റാണ്ടുകളായി നൽകിയ മഹത്തായ സംഭാവനകൾക്ക് പ്രശസ്ത നർത്തകിയും ''ഭാസ്‌കേഴ്‌സ് അക്കാഡമി'' യിയുടെ ഫൗണ്ടറും, മുഖ്യ അദ്ധ്യാപികയുമായ ശാന്ത ഭാസ്‌കർ, ''ലൈഫ് ടൈം അചീവ്‌മെന്റ്‌റ്'' അവാർഡിന് അർഹയായി.

ഒരു പറ്റം സിനിമകളിൽ തന്മയത്വമേറിയ മികച്ച അഭിനയം കാഴ്ചവെച്ച് മലയാളി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ടോവിനോ തോമസ് ' യൂത്ത് ഐകൺ'' അവാർഡ് കരസ്ഥമാക്കി. മുൻ ഇന്ത്യൻ ഫോറിൻ സർവിസ് ഉദ്യോഗസ്ഥനും അംബാസഡറുമായിരുന്ന ടിപി ശ്രീനിവാസൻ ''മലയാളി രത്‌ന'' അവാർഡ്ന് അർഹനായി.

സിംഗപ്പൂരിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ ഷാജി ഫിലിപ്പ് ''സോഷ്യൽ എക്‌സല്ലൻസ്'' അവാർഡ് കരസ്ഥമാക്കി. ഹിന്ത്-അറബ്, പാരഡൈസ് ബിരിയാണി ടാമറിന്റ് ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്‌റ് ഉടമ അനസ്, യങ്ങ് എന്റർപ്രണർ അവാർഡിന് അർഹനായി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരിപൂർണ പിന്തുണയുമായി, ഇക്കൊല്ലത്തെ പ്രവാസി എക്സ്‌പ്രസ് നൈറ്റ് പൂർണമായും വെർച്വൽ ഇവന്റ് ആയാണ് ആഘോഷിച്ചത്. വരുംകാലങ്ങളിൽ നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് ജേതാക്കൾക്ക് അവാർഡ് സമ്മാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP